'ഓണക്കനി നിറപ്പൊലിമ' ഓണത്തപ്പനെ വരവേൽക്കാൻ കുടുംബശ്രീ ഒരുങ്ങി
Last Updated:
സ്വയം പര്യാപ്ത ജൈവ ജില്ല ആകാനുള്ള ഒരുക്കത്തിൽ ജില്ല. ഓണക്കനി നിറപ്പൊലിമ എന്ന പേരിൽ കുടുംബശ്രീ ഓണത്തിനായി ചെണ്ടുമല്ലി കൃഷിക്ക് തുടക്കമിട്ടു.
ഇത്തവണ ഓണത്തിനുള്ള ഒരുക്കങ്ങൾ നേരത്തെ തുടങ്ങി കുടുംബശ്രീ പ്രവർത്തകർ. സ്വയം പര്യാപ്ത ജൈവ ജില്ല ആകാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഓണക്കനി നിറപ്പൊലിമ എന്ന പേരിൽ ചെണ്ടുമല്ലിയും ഓണത്തിന് വേണ്ട പച്ചക്കറികളും ആണ് വാർഡ് തലത്തിൽ കൃഷി ചെയ്യുന്നത്. പദ്ധതിയുടെ ജില്ലാ തല ഉത്ഘാടനം മാങ്ങാട്ടിടം സി ഡി എസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡനൻ്റ് കെ കെ രത്നകുമാരി നിർവഹിച്ചു.
120 ഏക്കർ സ്ഥലത്ത് ആണ് കൃഷി ചെയ്യുന്നത്. കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ കോർഡിനേറ്റർ എം വി ജയൻ പദ്ധതി വിശദീകരണം നടത്തി സംസാരിച്ചു. സി ഡി എസ് ചെയർപേഴ്സൺ എൻ വി ശ്രീജ, പഞ്ചായത്ത് പ്രസിഡൻ്റ് പി സി ഗംഗാധരൻ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ഷിവ്യ, അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോർഡിനേറ്റർ കെ രാഹുൽ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ സൈജു പത്മനാഭൻ എന്നിവർ പങ്കെടുത്തു.
advertisement
കൃഷി ഭവനിൽ നിന്നും ലഭിച്ച അത്യുലപാധന ശേഷിയുള്ള ഹൈബ്രിഡ് വിത്തുകൾ ഉപയോഗിച്ച് പൂർണമായും ജൈവ വളത്തിൽ ആണ് കൃഷി. കുടുംബശ്രീ ആഴ്ച ചന്തകളും ഓണ വിപണന മേളകൾ വഴിയും ആയിരിക്കും ഉത്പന്നങ്ങളുടെ വിപണനം. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും തുടർന്ന് ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും ഈ മാസം പദ്ധതി നടപ്പിലാക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
June 26, 2025 6:10 PM IST