സ്നേഹിത എക്സ്റ്റൻഷൻ സെൻ്റർ കണ്ണൂരിലും... സ്ത്രീകൾക്കും കുട്ടികൾക്കും മാനസിക പിന്തുണ ഉറപ്പ് വരുത്തും

Last Updated:

കുടുംബശ്രീ 'സ്നേഹിത' ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ പ്രവർത്തനമാരംഭിച്ചു. പോലീസ് സ്റ്റേഷനിൽ എത്തിപ്പെടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും മാനസിക പിന്തുണ നൽകുക എന്ന ലക്ഷ്യവുമായാണ് പദ്ധതി.

സ്നേഹിത ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് നിർവഹിച്ചു 
സ്നേഹിത ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് നിർവഹിച്ചു 
കുടുംബശ്രീ സംസ്ഥാന മിഷൻ്റെയും സംസ്ഥാന ആഭ്യന്തര വകുപ്പിൻ്റെയും നേതൃത്വത്തിൽ സ്നേഹിത എക്സ്റ്റൻഷൻ സെൻ്റർ കണ്ണൂരിലും തുടക്കമായി. പോലീസ് സ്റ്റേഷനിൽ എത്തിപ്പെടുന്ന അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയായ സ്ത്രീകൾക്കും കുട്ടികൾക്കും മാനസിക പിന്തുണ നൽകുക എന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പാക്കുന്നത്.
കണ്ണൂർ ജില്ല മിഷന് കീഴിൽ സ്നേഹിത എക്സ്റ്റൻഷൻ സെൻ്ററിൻ്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡൻ്റ് കെ കെ രത്നകുമാരി നിർവഹിച്ചു. കണ്ണൂർ എ സി പി ഓഫീസിൽ നടന്ന പരിപാടിയിൽ സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജ് ഐ പി എസ് മുഖ്യാതിഥിയായി. കുടുബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ എം വി ജയൻ പദ്ധതി വിശദീകരണം നടത്തി. ജില്ലയിൽ എല്ലാ എ സി പി, ഡി വൈ എസ് പി ഓഫീസുകളിലും ഇതിൻ്റെ കീഴിൽ വരുന്ന പോലിസ് സ്റ്റേഷനുകളിലുമാണ് സ്നേഹിതയുടെ കൗൺസിലർ സേവനം ഇനി മുതൽ ലഭ്യമാകുന്നത്. പരിചയ സമ്പന്നരായ കമ്മ്യൂണിറ്റി കൗൺസിലർമാരുടെ നേതൃത്വത്തിൽ ആഴ്ചയിൽ രണ്ടു ദിവസമാണ് സ്റ്റേഷനുകളിൽ സേവനം ലഭ്യമാക്കുന്നത്.
advertisement
പരാതിക്കാർക്ക് മാനസിക പിന്തുണ ഉറപ്പുവരുത്തുക, കൗൺസിലിംഗ് സേവനം നൽകുക, താൽക്കാലിക ഷെൽട്ടറിങ് ആവശ്യമുള്ളവർക്ക് സ്നേഹിത ജൻഡർ ഹെല്പ് ഡസ്കിൽ ഷെൽട്ടറിങ് ലഭ്യമാക്കുക, പരാതിക്കാരുടെയും ബാധിതരുടെയും മാനസിക നില അവലോകനം ചെയ്യുക, കൗൺസിലിംഗ് അടക്കമുള്ള സംവിധാനങ്ങളിലൂടെ പരാതി പരിഹാരം മെച്ചപ്പെടുത്താൻ പോലീസിനെ സഹായിക്കുക, പരാതിക്കാരുടെയും ബാധിതരുടെയും മാനസികനില അവലോകനം ചെയ്യുക എന്നിവയൊക്കെയാണ് സ്നേഹിത സെൻ്ററിൻ്റെ പ്രവർത്തനങ്ങൾ.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
സ്നേഹിത എക്സ്റ്റൻഷൻ സെൻ്റർ കണ്ണൂരിലും... സ്ത്രീകൾക്കും കുട്ടികൾക്കും മാനസിക പിന്തുണ ഉറപ്പ് വരുത്തും
Next Article
advertisement
അമേരിക്ക അടച്ചുപൂട്ടലിലേക്ക്; സര്‍ക്കാർ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക്; അവധിയെടുത്താൽ ജീവനക്കാരെ പിരിച്ചുവിടുമെന്ന് ട്രംപ്
അമേരിക്ക അടച്ചുപൂട്ടലിലേക്ക്; സര്‍ക്കാർ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക്; അവധിയെടുത്താൽ പിരിച്ചുവിടുമെന്ന് ട്രംപ്
  • അമേരിക്ക സര്‍ക്കാര്‍ ഷട്ട്ഡൗണിലേക്ക് നീങ്ങുന്നു, അവശ്യ സേവനങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ.

  • 5 ലക്ഷത്തോളം ജീവനക്കാർ അവധിയിലേക്ക്, അവധിയെടുത്താൽ പിരിച്ചുവിടുമെന്ന് ട്രംപ് മുന്നറിയിപ്പ്.

  • അമേരിക്ക 1981 ശേഷം 15-ാം ഷട്ട്ഡൗണിലേക്ക് നീങ്ങുന്നു, 2018-19 ൽ 35 ദിവസത്തെ ഷട്ട്ഡൗണ്‍ ഉണ്ടായിരുന്നു.

View All
advertisement