advertisement

പത്താം വയസ്സിൽ രചനയും കവർ ഡിസൈനും; മാഹിയുടെ സ്വന്തം കുട്ടി എഴുത്തുകാരിയായി ഇഖ്‌റ

Last Updated:

അഞ്ചാം ക്ലാസുകാരി ഇഖ്‌റ നാലകത്ത് യുവത്വത്തിന് മാതൃക. സാഹിത്യലോകത്തേക്ക് സ്വന്തമായി പുസ്തകം എഴുതിയും കവര്‍ ഡിസൈന്‍ ചെയ്തുമാണ് മിടുക്കിയുടെ വരവ്.

എഴുത്തുകാരി ഇഖ്‌റ നാലകത്ത്
എഴുത്തുകാരി ഇഖ്‌റ നാലകത്ത്
സാഹിത്യലോകത്തേക്ക് പുത്തന്‍ ചുവടുവെച്ച് ഒരു പത്തു വയസ്സുകാരി. മാഹി എക്‌സല്‍ പബ്ലിക് സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഇഖ്‌റ നാലകത്താണ് സ്വന്തമായി പുസ്തകം രചിച്ചും അതിൻ്റെ കവര്‍ പേജ് സ്വയം ഡിസൈന്‍ ചെയ്തും വിസ്മയമാകുന്നത്. ചെറുപ്രായത്തില്‍ തന്നെ വായനയോടും എഴുത്തിനോടും താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന ഇഖ്‌റ, തൻ്റെ ഭാവനയില്‍ വിരിഞ്ഞ കഥയെ ഒരു പൂര്‍ണ്ണരൂപത്തില്‍ വായനക്കാര്‍ക്ക് മുന്നിലെത്തിക്കുകയായിരുന്നു.
പുസ്തകത്തിൻ്റെ ഉള്ളടക്കം തയ്യാറാക്കിയത് മുതല്‍, സര്‍ഗ്ഗാത്മകതയില്‍ അലിഞ്ഞ് പുസ്തകത്തിൻ്റെ രൂപകല്‍പന ചെയ്തത് വരെ ഇഖ്‌റയാണ്. പ്രായം ഒരു തടസ്സമല്ലെന്നും വലിയ സ്വപ്നങ്ങള്‍ കാണുന്നതിനും അവ യാഥാര്‍ത്ഥ്യമാക്കുന്നതിനും കഴിവിനാല്‍ സാധിക്കുമെന്നും ഈ കുഞ്ഞു എഴുത്തുകാരി തെളിയിച്ചു.
ഇഖ്‌റയുടെ 'വില്ലി' എന്ന ഈ പുസ്തകം പ്രസിദ്ധ നോവലിസ്റ്റായ പ്രസന്നന്‍ പാപ്പിനിശേരിയാണ് എക്‌സല്‍ സ്‌കൂളില്‍ വെച്ച് പ്രകാശനം ചെയ്തത്. പ്രിന്‍സിപള്‍ ആദ്യ കോപ്പി ഏറ്റുവാങ്ങി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
പത്താം വയസ്സിൽ രചനയും കവർ ഡിസൈനും; മാഹിയുടെ സ്വന്തം കുട്ടി എഴുത്തുകാരിയായി ഇഖ്‌റ
Next Article
advertisement
വിശ്വാസ സംരക്ഷണത്തിനായി നിയമം; ആശുപത്രികളിൽ ബെഡ് അവകാശമാക്കും; ക്ഷേമപെൻഷൻ 3000 രൂപയാക്കും; UDF പ്രകടന പത്രിക
വിശ്വാസ സംരക്ഷണത്തിനായി നിയമം; ആശുപത്രികളിൽ ബെഡ് അവകാശമാക്കും; ക്ഷേമപെൻഷൻ 3000 രൂപയാക്കും; UDF പ്രകടന പത്രിക
  • യുഡിഎഫ് പ്രകടനപത്രികയിൽ 25 ലക്ഷം രൂപ സൗജന്യ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്നു

  • ആശുപത്രികളിൽ എത്തുന്ന രോഗികൾക്ക് ബെഡ് അവകാശമാക്കും, വിശ്വാസ സംരക്ഷണത്തിനായി നിയമം പാസാക്കും

  • സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രയും ക്ഷേമപെൻഷൻ 3000 രൂപയാക്കും എന്നതും ഉൾപ്പെടുന്നു

View All
advertisement