മലബാർ കാൻസർ സെൻ്ററിന് 25 വയസ്സ്: കാൻസർ ചികിത്സയിൽ മലബാറിന് ആശ്വാസമായി എംസിസി

Last Updated:

മലബാര്‍ കാന്‍സര്‍ സെൻ്ററിന് 25-ാം പിറന്നാള്‍. 2001ല്‍ ഇ.കെ. നായനാര്‍ സര്‍ക്കാര്‍ എം സി സി നാടിന് സമര്‍പ്പിച്ചു. ഒരു വര്‍ഷം പുതിയ 8000-ത്തോളം രോഗികള്‍ ആശ്രയിക്കുന്ന സ്ഥാപനം. ഓങ്കോളജി സര്‍വകലാശാലയായി മാറണമെന്ന ലക്ഷ്യത്തോടെയുള്ള പരിശ്രമം.

മലബാർ കാൻസർ സെന്റർ 
മലബാർ കാൻസർ സെന്റർ 
മനുഷ്യ ശരീരത്തെ കാര്‍ന്നു തിന്നുന്ന കാന്‍സറെന്ന മാരക രോഗത്തില്‍ നിന്ന് മലബാര്‍ മേഖലയിലുള്ളവര്‍ക്ക് ആശ്വാസമായാണ് മലബാര്‍ കാന്‍സര്‍ സെൻ്ററിൻ്റെ വരവ്. തലശ്ശേരി കോടിയേരിയില്‍ 2001 നവംബര്‍ 21 ന് ആരംഭിച്ച മലബാര്‍ കാന്‍സര്‍ സെൻ്റര്‍ എം സി സി ഇന്ന് 25 വര്‍ഷം പൂര്‍ത്തീകരിച്ച വേളയിലാണ്. തിരുവനന്തപുരത്തെ റീജണല്‍ കാന്‍സര്‍ സെൻ്ററിനെ മാത്രം ആശ്രയിച്ചിരുന്ന രോഗികള്‍ക്ക് ഏറെ ആശ്വാസമേകിയാണ് എം സി സി യുടെ വളര്‍ച്ച.
കാന്‍സര്‍ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സൗകര്യവും സര്‍ക്കാര്‍ നാള്‍ക്കുനാള്‍ ഇവിടെ സജ്ജമാക്കുന്നു. അത്യാധുനിക രോഗനിര്‍ണയ, ചികിത്സാസൗകര്യങ്ങള്‍ എന്നിവയിലൂടെ എം സി സിയുടെ വിശ്വാസ്യത വര്‍ദ്ധിച്ചതോടെ ആശുപത്രിയെ ആശ്രയിച്ചെത്തുന്ന രോഗികളുടെ എണ്ണവും നാള്‍ക്കു നാള്‍ വര്‍ധിക്കുന്നു. ഒരുവര്‍ഷം പുതിയ 8000-ത്തോളം രോഗികള്‍ എത്തുന്നതായാണ് കണക്ക്. കാല്‍ലക്ഷത്തോളം പേര്‍ തുടര്‍ചികിത്സയ്ക്ക് എം സി സി യെ ആശ്രയിക്കുന്നു. 353 രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യമുണ്ടിവിടെ. വികസന പ്രവര്‍ത്തനത്തിൻ്റെ ഭാഗമായി 14 നില കെട്ടിടസമുച്ചയം പൂര്‍ത്തിയകുന്നതോടെ 750 രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കുന്നുണ്ട്. നിലവില്‍ 16 ഡിപ്പാര്‍ട്ടുമെൻ്റുകള്‍ പ്രവര്‍ത്തിക്കുന്നു.
advertisement
സര്‍ക്കാര്‍ മേഖലയില്‍ നിന്നായി കുട്ടികളിലെ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ചെയ്യുന്ന ഏക സ്ഥാപനമാണിത്. കുട്ടികളുടെ ചികിത്സയ്ക്കായി മാത്രം പ്രത്യേകം സജ്ജീകരിച്ച പീഡിയാട്രിക് ഓങ്കോളജി ബ്ലോക്ക് ഉണ്ട്. 239 റോബോട്ടിക് സര്‍ജറി ഇതിനകം പൂര്‍ത്തിയാക്കി. പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെൻ്ററായി വളര്‍ന്ന എം സി സി യില്‍ പഠന ഗവേഷണങ്ങള്‍ പലതും നടത്തുന്നുണ്ട്. ഭാവിയിലെ കാന്‍സര്‍ ചികിത്സ എങ്ങനെയായിരിക്കണം എന്ന് നിശ്ചയിക്കുന്ന വിധത്തിലെ ഒരു ഓങ്കോളജി സര്‍വകലാശാലയായി മാറാനുള്ള പ്രവര്‍ത്തനങ്ങളുമായാണ് മലബാര്‍ കാന്‍സര്‍ സെൻ്റര്‍ മുന്നോട്ട് പോകുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
മലബാർ കാൻസർ സെൻ്ററിന് 25 വയസ്സ്: കാൻസർ ചികിത്സയിൽ മലബാറിന് ആശ്വാസമായി എംസിസി
Next Article
advertisement
വാടകയ്ക്ക് കൊടുത്ത കാർ കയറ്റി കൊല്ലാൻ ശ്രമം;ബോണറ്റിൽ അഞ്ച് കിലോമീറ്റർ സഞ്ചരിച്ച് കാറുടമ
വാടകയ്ക്ക് കൊടുത്ത കാർ കയറ്റി കൊല്ലാൻ ശ്രമം;ബോണറ്റിൽ അഞ്ച് കിലോമീറ്റർ സഞ്ചരിച്ച് കാറുടമ
  • സോളമൻ ബോണറ്റിൽ തൂങ്ങി 5 കിലോമീറ്റർ സഞ്ചരിച്ചു.

  • നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും കാർ നിർത്താൻ ശ്രമിച്ചെങ്കിലും ബക്കർ വാഹനം നിർത്താതെ മുന്നോട്ട് നീങ്ങി.

  • അപകടകരമായ ഡ്രൈവിംഗിന് കേസെടുത്ത് ബക്കറെ അറസ്റ്റ് ചെയ്തതായി എരുമപ്പെട്ടി പോലീസ്.

View All
advertisement