മന്‍മോഹന്‍ യുഗത്തിന് വിട പറയുമ്പോള്‍ മന്‍മോഹന്‍ സിങ് ഓര്‍മ്മയിലാണ് കണ്ണൂരും

Last Updated:

രാജ്യത്തിൻ്റെ അഭിമാനമായ ഏഴിമല നാവിക അക്കാദമി നാടിന് സമര്‍പ്പിച്ച പ്രധാനമന്ത്രി. 2009 ജനുവരി എട്ടിന് ഡോ. മന്‍മോഹന്‍ സിങ് തുടക്കം കുറിച്ച അക്കാദമി ഇന്ന് ലോകത്തിലെ തന്നെ പ്രധാന നാവിക അക്കാദമിയാണ്.

ഏഴിമല നാവിക അക്കാദമി ഉദ്ഘാടനച്ചടങ്ങിൽ
ഏഴിമല നാവിക അക്കാദമി ഉദ്ഘാടനച്ചടങ്ങിൽ
ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ മൂന്നാമത്തെ വലിയ നാവിക അക്കാദമിയുമായ കണ്ണൂര്‍ 'ഏഴിമല നാവിക അക്കാദമി' രാജ്യത്തിന് സമര്‍പ്പിക്കാനുള്ള നിയോഗം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംങിനായിരുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഇന്ത്യയിലെ പ്രതിരോധം ശക്തമാക്കാന്‍ മുന്നില്‍ കണ്ട പദ്ധതിയാണ് ഏഴിമല നാവിക അക്കാദമി. ഭൂമി ഏറ്റെടുക്കലുള്‍പ്പെടെ അക്കാദമി നിര്‍മ്മാണത്തില്‍ കാലതാമസം ഉണ്ടായി. പിന്നീട് 1987 ജനുവരി 17-ന് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി അക്കാദമിക്ക് തറക്കല്ലിട്ടു. തുടര്‍ന്നും നിര്‍മ്മാണ പ്രവര്‍ത്തി ആശങ്കയിലായി. ഏഴിമല കുന്നിനും കവ്വായി കായലിനുമിടയില്‍ സ്ഥിതി ചെയ്യുന്ന അക്കാദമി മുന്‍ പ്രതിരോധമന്ത്രിമാരായ ജോര്‍ജ് ഫെര്‍ണാണ്ടസും എ കെ ആൻ്റണിയും ചേര്‍ന്ന് പടുതുയര്‍ത്തി.
Indian Naval Academy
പ്രധാനമന്ത്രിയായിരിക്കെ 2009 ജനുവരി എട്ടിന് ഏഷ്യയിലെ പ്രധാന നാവിക പരിശീലന കേന്ദ്രം കണ്ണൂരില്‍ മന്‍മോഹന്‍ സിങ് നാടിന് സമര്‍പ്പിച്ചു. ഇന്ത്യന്‍ നാവിക സേനയുടെ സുപ്രധാന അധ്യായത്തിനാണ് മുന്‍ പ്രധാനമന്ത്രി തുടക്കം കുറിച്ചത്. കരിപ്പൂരില്‍ നിന്ന് പ്രത്യേക ഹെലികോപ്റ്ററിലായിരുന്നു അദ്ദേഹമെത്തിയത്. വികസേന മേധാവി അഡ്മിറല്‍ സുരീഷ് മേത്ത, ദക്ഷിണമേഖലാ മേധാവി വൈസ് അഡ്മിറല്‍ സുനില്‍ കെ. ഭാംലെ, അക്കാദമി കമാന്‍ഡിങ് ഓഫീസര്‍ റിയര്‍ അഡ്മിറല്‍ എം. പി. മുരളീധരന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പ്രധാന വേദിയിലേക്ക് അദ്ദേഹത്തെ സ്വീകരിച്ചു. അന്നത്തെ പ്രതിരോധമന്ത്രി എ. കെ. ആൻ്റണി, മുഖ്യമന്ത്രി വി. എസ്. അച്യുതനാനന്ദന്‍, തുടങ്ങി മറ്റ് ഭരണാധിപന്മാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യമുണ്ടായിരുന്നു. പ്രത്യേകം ക്ഷണിക്കപ്പെട്ട 600-ഓളം പേരടങ്ങിയതായിരുന്നു സദസ്സ്. നിശ്ചയിച്ചതിലും ഒരു മണിക്കൂര്‍ വൈകിയിരുന്നു അദ്ദേഹം എത്തിയത്.
advertisement
മന്‍മോഹന്‍ സിങ് നാവിക അക്കാദമി രാഷ്ട്രത്തിന് സമര്‍പ്പിച്ചുകൊണ്ടുള്ള പ്രസംഗവും ചരിത്രത്തിൻ്റെ ഭാഗമായി. ഇസ്രയേല്‍ പലസ്തീന്‍ അക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അദ്ദേഹത്തിൻ്റെ പ്രസംഗം. ഇന്ന് രാജ്യം മന്‍മോഹന്‍ സിംങിന് അന്ത്യാജ്ഞലി അര്‍പ്പിക്കുകയാണ്. തൻ്റെ രാഷ്ട്ര സേവനങ്ങള്‍ക്ക് അര്‍ഹിച്ച ബഹുമതി നല്‍കിയാണ് രാജ്യം അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
മന്‍മോഹന്‍ യുഗത്തിന് വിട പറയുമ്പോള്‍ മന്‍മോഹന്‍ സിങ് ഓര്‍മ്മയിലാണ് കണ്ണൂരും
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement