ഓണത്തിന് എല്ലാ വീടുകളിലേക്കും ചെണ്ടുമല്ലി... വിതരണം ചെയ്തത് 4000 തൈകള്‍

Last Updated:

ഓണത്തിന് എല്ലാ വീടുകളിലേക്കും ചെണ്ടുമല്ലി. ആവേശമായി ചെണ്ടുമല്ലി കൃഷി നടത്തി പടിയൂര്‍ സി ഡി എസ്. ഇത്തവണ വിതരണം ചെയ്തത് 4000 തൈകള്‍.

വിതരണത്തിനായി വച്ച ചെണ്ടുമല്ലി തൈകൾ
വിതരണത്തിനായി വച്ച ചെണ്ടുമല്ലി തൈകൾ
കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷൻ്റെയും പടിയൂര്‍ കല്ല്യാട് ഐ എഫ് സിയുടെയും നേതൃത്വത്തില്‍ ചെണ്ടുമല്ലി തൈകള്‍ വിതരണം ചെയ്തു. പടിയൂര്‍ ജൈവിക നഴ്‌സറിയില്‍ നിന്നും വികസിപ്പിച്ചെടുത്ത അത്യുല്പാതന ശേഷിയുള്ള 4000 ചെണ്ടുമല്ലി തൈകള്‍ ആണ് സി ഡി എസിലെ ജെ എല്‍ ജി കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്.
കഴിഞ്ഞ വര്‍ഷം ആറ് ഏക്കറില്‍ കൃഷി ചെണ്ടുമല്ലി കൃഷി ചെയ്തതില്‍ നിന്നും 28 ടണ്‍ ചെണ്ടുമല്ലിയാണ് വിളവെടുക്കാന്‍ സാധിച്ചത്. പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബി ഷംസുദ്ധീന്‍ തൈകള്‍ വിതരണം ചെയ്തു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ എം വി അമ്പിളി അധ്യക്ഷയായി. കഴിഞ്ഞ തവണ മൂന്ന് ഏക്കറില്‍ കൃഷി ചെയ്തതിൻ്റെ ഇരട്ടി പ്രദേശമാണ് ഇത്തവണ ചെണ്ടുമല്ലി കൃഷിക്കായി ഒരുക്കുന്നത്.
ചെണ്ടുമല്ലി കൃഷിയോടൊപ്പം 20 ഏക്കറില്‍ നെല്‍കൃഷിയും ചെയ്തു വരുന്നു. ഓണത്തിന് പടിയൂര്‍ സി ഡി എസിൻ്റെയും ഐ എഫ് സിയുടെയും നേതൃത്വത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ വീടുകളും കേന്ദ്രീകരിച്ചു വില്പന നടത്താനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍. നിലവില്‍ 15 ജെ എല്‍ ജി കര്‍ഷകര്‍ ആണ് ചെണ്ടുമല്ലി കൃഷി ചെയ്യുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ഓണത്തിന് എല്ലാ വീടുകളിലേക്കും ചെണ്ടുമല്ലി... വിതരണം ചെയ്തത് 4000 തൈകള്‍
Next Article
advertisement
Horoscope October 21 | ബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം ; വെല്ലുവിളികൾ നേരിടും : ഇന്നത്തെ രാശിഫലം അറിയാം
Horoscope October 21 | ബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം ; വെല്ലുവിളികൾ നേരിടും : ഇന്നത്തെ രാശിഫലം അറിയാം
  • മിഥുനം രാശിക്കാർക്ക് ഇന്ന് വെല്ലുവിളികളും നിരാശയും നേരിട്ടേക്കാം

  • മീനം രാശിക്കാർക്ക് മാനസിക സമ്മർദ്ദം അനുഭവപ്പെടും

  • തുലാം രാശിക്കാർക്ക് ബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം

View All
advertisement