കല കാരുണ്യപ്രവര്‍ത്തനമാക്കിയ മാഹിക്കാരി, തുടക്കം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന്

Last Updated:

ചുമര്‍ചിത്ര കല കാരുണ്യ പ്രവര്‍ത്തനമാക്കി മാഹി സ്വദേശിനി സുലോചന. ക്ഷേത്രങ്ങളിലെ ചുമര്‍ചിത്രങ്ങളിലൂന്നിയുള്ള കലാശൃഷ്ടികള്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാരംഭിച്ച സേവന മനോഭാവം.

 മ്യൂറൽ ചിത്രങ്ങളുമായി സുലോചന
 മ്യൂറൽ ചിത്രങ്ങളുമായി സുലോചന
കല മാത്രമല്ല കാരുണ്യ പ്രവര്‍ത്തനം കൂടിയാണ് സുലോചനയ്ക്ക് ചുമര്‍ചിത്രങ്ങള്‍. 2013 ല്‍ ആരംഭിച്ച ചുമര്‍ചിത്രകല ഇന്നും നിര്‍ത്താതെ തുടരുന്നു. 32-ാം വയസ്സിലാണ് സുലോചന ചിത്രകല പഠിക്കാനാരംഭിച്ചത്. മാഹി കലാഗ്രാമത്തില്‍ 7 വര്‍ഷത്തെ പഠനം. മാഹി പള്ളൂര്‍ സ്വദേശിയായ സുലോചനയ്ക്ക് വഴിതിരിവായത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് മ്യൂറല്‍ പെയിൻ്റിങ് സമ്മാനിച്ചത് മുതലാണ്. അന്ന് സൂപ്രണ്ട് ഇന്‍ചാര്‍ജ് അശോകന്‍ അരിപ്പ തടവുകാരെ ചിത്രകല പഠിപ്പിക്കാമോ എന്ന ആശയം സുലോചനയുമായി പങ്കുവെച്ചു.
ഒന്നരവര്‍ഷം ജയിലിലെ തടവുകാര്‍ക്കായി സൗജന്യ പരിശീലനം. 15 തടവുകാര്‍ ചിത്രകാരന്‍മാരായി. ഇവരില്‍ ജയില്‍ മോചിതരായവരില്‍ പലരും ഉപജീവനത്തിനായി ചിത്രകല തന്നെ തിരഞ്ഞെടുത്തു. ജയിലില്‍ നിന്ന് ആരംഭിച്ച കാരുണ്യ പ്രവര്‍ത്തനം തലശ്ശേരി കാന്‍സര്‍ സെൻ്ററിലും എത്തി. ആശുപത്രി സൂപ്രണ്ട് സതീഷ് ബാലസുബ്രഹ്‌മണ്യത്തിൻ്റെ പിന്തുണ കൂടിയായപ്പോള്‍ രോഗത്തെ പ്രതിരോധിക്കുന്നവരും ജയിച്ചവരും ഉള്‍പ്പെടെ ഒപ്പം ചേര്‍ന്നു. ഇതില്‍ 16 മുതല്‍ 68 വയസ് വരെയുള്ളവര്‍ ഉണ്ട്. രോഗത്തിൻ്റെ കാഠിന്യത്തിന് ആശ്വാസമായാണ് സുലോചനയുടെ കാന്‍സര്‍ സെൻ്ററിലേക്കുള്ള വരവ്. മലബാര്‍ കാന്‍സര്‍ സെൻ്ററിലെത്തുന്ന രോഗികളെ സഹായിക്കാന്‍ ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തി ആധുരസേവനവും ഈ മാഹിക്കാരി നടത്തിയിരുന്നു. ഇന്ന് വടകര ക്രാഫ്റ്റ് വില്ലയിലും അധ്യാപികയുടെ ശിക്ഷണത്തില്‍ വിദ്യ അഭ്യസിച്ച കാന്‍സര്‍ സെൻ്ററിലെ അന്തേവാസികളുടെ ചിത്രങ്ങൾ ഉള്‍പെടുത്തിയിട്ടുണ്ട്.
advertisement
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍, മലബാര്‍ കാന്‍സര്‍ സെൻ്റര്‍, തലശ്ശേരി തിരുവങ്ങാട് ശ്രീ രാമസ്വാമി ക്ഷേത്രം, മാഹി ജവഹര്‍ലാല്‍ നെഹ്രു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മാഹി മിഡില്‍ സ്‌കൂള്‍, കണ്ണൂര്‍ ഡി എസ് സി സെൻ്റര്‍, മാഹി അഡ്മിനിസ്ട്രേറ്റര്‍ ചേംബര്‍, കേരള ഗാന്ധി കെ. കേളപ്പൻ്റെ തറവാട് വീട്, എന്നിവിടങ്ങളില്‍ സുലോചനയുടെ ചിത്രങ്ങള്‍ക്ക് ഇരിപ്പിടമുണ്ട്.
കക്കോട്ടിടത്തില്‍ വേലായുധന്‍ നമ്പ്യാരുടെയും രാജേശ്വരി അമ്മയുടെയും അഞ്ചു മക്കളില്‍ മൂത്ത മകളാണ് സുലോചന. വടകര പഴങ്കാവ് കൊളക്കോട്ടു സുനില്‍ കുമാറാണ് ഭര്‍ത്താവ്. നര്‍ത്തകിയും ചിത്രകാരിയുമായ ശുഭശ്രീ ഏക മകളാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കല കാരുണ്യപ്രവര്‍ത്തനമാക്കിയ മാഹിക്കാരി, തുടക്കം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന്
Next Article
advertisement
മമ്മൂട്ടിയുടെ കാരുണ്യസ്പർശം; ‘വാത്സല്യം’ പദ്ധതിയിലൂടെ അഞ്ചുവയസ്സുകാരിക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ
മമ്മൂട്ടിയുടെ കാരുണ്യസ്പർശം; ‘വാത്സല്യം’ പദ്ധതിയിലൂടെ അഞ്ചുവയസ്സുകാരിക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ
  • മമ്മൂട്ടിയുടെ വാത്സല്യം പദ്ധതിയിലൂടെ അഞ്ചുവയസ്സുകാരിക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ നടത്തി.

  • രാജഗിരി ആശുപത്രിയിൽ ഡോ. വിനീത് ബിനുവിന്റെ നേതൃത്വത്തിൽ പൈലോപ്ലാസ്റ്റി ശസ്ത്രക്രിയ വിജയകരമായി നടത്തി.

  • സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് വാത്സല്യം പദ്ധതി സൗജന്യ ശസ്ത്രക്രിയകൾ നൽകുന്നു.

View All
advertisement