തൃശൂരിൽ സുരേഷ് ഗോപി ജയിക്കാൻ കണ്ണൂരുകാരന്റെ നേർച്ച; മുത്തപ്പന്‍ വെള്ളാട്ടം കഴിപ്പിച്ച് പ്രിയേഷ്
- Published by:Sarika KP
- news18-malayalam
Last Updated:
സുരേഷ് ഗോപി ജയിച്ചാൽ തൻ്റെ വീട്ടിൽ മുത്തപ്പൻ വെള്ളാട്ടം കഴിപ്പിക്കാമെന്നായിരുന്നു നേർച്ച.
ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി ജയിക്കാൻ കണ്ണൂർ സ്വദേശി ഒരു നേർച്ച നേർന്നു. സുരേഷ് ഗോപി ജയിച്ചാൽ തന്റെ വീട്ടിൽ മുത്തപ്പൻ വെള്ളാട്ടം കഴിപ്പിക്കാമെന്നായിരുന്നു നേർച്ച. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ സുരേഷ് ഗോപി വൻ ഭൂരിപക്ഷത്തിൽ ജയിച്ചു, കണ്ണൂർ പാച്ചേനി സ്വദേശി പ്രിയേഷ് നേർച്ചയും നടത്തി.
സുരേഷ് ഗോപി പകർന്നാടിയ കഥാപാത്രങ്ങളോടും അദ്ദേഹത്തിൻ്റെ ജീവ കാരുണ്യ പ്രവർത്തനങ്ങളോടുമാണ് പ്രിയേഷിന് ആദ്യം ആരാധന തോന്നിയത്.സുരേഷ് ഗോപി ബി ജെ പിയിൽ എത്തിയതോടെ ആരാധനയേറി. രണ്ടു തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ടപ്പോൾ ഏറെ വേദന. അങ്ങനെയാണ് ഇത്തവണ വിജയിച്ചാൽ മുത്തപ്പൻ വെള്ളാട്ടം കഴിപ്പിക്കാമെന്ന് നേർച്ച നേർന്നത്. നേര്‍ച്ച നടത്തുന്ന വിവരം പ്രിയേഷ് ഫ്ലക്സ് ആക്കി വീടിനു സമീപത്ത് സ്ഥാപിച്ചിരുന്നു. നന്മയുടെ വിജയം യാഥാര്‍ത്ഥ്യമായതിന് ശ്രീ മുത്തപ്പൻ നേർച്ചവെള്ളാട്ടം എന്ന് എഴുതിയ ഫ്ലക്സിൽ എല്ലാവരെയും പ്രിയേഷ് സ്വാഗതം ചെയ്യുന്നുണ്ട്.
advertisement

ആർ എസ് എസ് പരിയാരം മണ്ഡലം ഭൗതിക് പ്രമുഖും കണ്ണൂർ ഭാരത് പെട്രോളിയം ഡിപ്പോയിലെ ജീവനക്കാരനുമാണ് പ്രിയേഷ്.
ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളുമായി ധാരാളം പേർ മുത്തപ്പനെ ദർശിക്കാൻ കഴിഞ്ഞ ദിവസം പ്രിയേഷിൻ്റെ വീട്ടിൽ എത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
June 18, 2024 12:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂരിൽ സുരേഷ് ഗോപി ജയിക്കാൻ കണ്ണൂരുകാരന്റെ നേർച്ച; മുത്തപ്പന്‍ വെള്ളാട്ടം കഴിപ്പിച്ച് പ്രിയേഷ്