'മാലിന്യമുക്ത നവകേരളം' ക്യാമ്പയിന് തലശ്ശേരിയിൽ തുടക്കം

Last Updated:

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിൻ്റെ ഭാഗമായി തലശ്ശേരി നഗരസഭയുടെ ആഭിമുഖ്യത്തില്‍ തീവ്ര ശുചീകരണ യജ്ഞത്തിന് തുടക്കമായി. 2025 മാര്‍ച്ച് 30 വരെയാണ് പദ്ധതി നടപ്പാക്കുന്നത്. 2024 ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തിലാണ് ശുചീകരണ യജ്ഞത്തിന് ആരംഭമായത്. 

+
 തലശ്ശേരിയിലെ title= തലശ്ശേരിയിലെ ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ട ജീവനക്കാർ 
/>

 തലശ്ശേരിയിലെ ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ട ജീവനക്കാർ 

ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി സംസ്ഥാനമൊട്ടാകെ ശുചീകരണ പ്രവര്‍ത്തികള്‍ തുടരുകയാണ്. 2024 ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തിലാണ് ശുചീകരണ യജ്ഞത്തിന് ആരംഭമായത്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയും ടൗണുകള്‍, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവ മാലിന്യമുക്തമാക്കി ഭംഗിയുള്ളതാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപാരി വ്യവസായി സംഘടനകള്‍, ഗ്രന്ഥശാലകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, തൊഴിലാളി സംഘടനകള്‍, യുവജനപ്രസ്ഥാനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, മറ്റ് സന്നദ്ധസംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചുവരുന്നു.
സംസ്ഥാനത്തുടനീളമുള്ള തീവ്ര ശുചീകരണ യജ്ഞത്തിൻ്റെ ഭാഗമായി തലശ്ശേരി നഗരസഭാ പരിധിയിലെ വിവിധ പ്രദേശങ്ങളിലെ ശുചീകരണവും തുടരുകയാണ്. രാവിലെ 7 മുതലാണ് ശുചീകരണ പ്രവര്‍ത്തി ആരംഭിച്ചത്. സ്ഥലത്തെ വ്യാപാര സംഘടനാ പ്രതിനിധികള്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ സന്നദ്ധ പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍, ആരോഗ്യ വിഭാഗം ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത സേനാംഗങ്ങള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവർത്തി ആരംഭിച്ചത്. നഗര സഭ ചെയര്‍പേഴ്സണ്‍ ജമുന റാണി ടീച്ചര്‍ ശുചീകരണ യജ്ഞത്തിന് നേതൃത്വം നല്‍കി.
advertisement
2025 മാര്‍ച്ച് 30 ഓടു കൂടി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മാലിന്യ മുക്ത കേരളം ക്യാമ്പയിനിൻ്റെ ഭാഗമായാണ് തീവ്ര ശുചീകരണ യഞ്ജം നടത്തിവരുന്നതെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ ജമുന റാണി ടീച്ചര്‍ പറഞ്ഞു. പ്രദേശത്തേ ശുചീകരണ പ്രവര്‍ത്തികളോടെപ്പം 300 ലധികം സ്‌പോട്ടുകളിലായി ശുചികരണം നടത്തി നഗര സഭയാകെ മാലിന്യ മുക്തമാക്കുമെന്ന് വൈസ് ചെയര്‍മാന്‍ എം വി ജയരാജന്‍ കൂട്ടിച്ചേർത്തു.
വിവിധ സംഘടനകളുടെ ഏകോപനത്തില്‍ എല്ലാ ജനവിഭാഗങ്ങളുടേയും പങ്കാളിത്തത്തോടെയാണ് ആറുമാസം നീണ്ടുനില്‍ക്കുന്ന ഈ ജനകീയ ക്യാമ്പയിന്‍ കേരളം ഏറ്റെടുത്തിരിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kannur/
'മാലിന്യമുക്ത നവകേരളം' ക്യാമ്പയിന് തലശ്ശേരിയിൽ തുടക്കം
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement