advertisement

വരന്റെ ബന്ധു വധുവിന്റെ വളർത്തുനായയെ തല്ലി; കല്യാണപ്പന്തലിൽ കൂട്ടത്തല്ല്, ഒടുവിൽ വിവാഹം മുടങ്ങി

Last Updated:

നായയെ തല്ലിയത് ചോദ്യം ചെയ്തതോടെ ഇരുവിഭാഗവും തമ്മിൽ വാക്കുതർക്കം രൂക്ഷമാവുകയും വടിയും കസേരകളും ഉപയോഗിച്ചുള്ള ഏറ്റുമുട്ടലിലേക്ക് മാറുകയും ചെയ്തു

News18
News18
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഫത്തേപൂരിൽ വളർത്തുനായയെ ചൊല്ലിയുള്ള തർക്കം രണ്ട് കുടുംബങ്ങൾ തമ്മിലുള്ള വലിയ സംഘർഷത്തിൽ കലാശിച്ചു. ആക്രമണത്തിൽ വധുവിന്റെ വീട്ടുകാർക്ക് പരിക്കേറ്റതോടെ ആഘോഷമായി നടക്കേണ്ടിയിരുന്ന വിവാഹം പാതിവഴിയിൽ ഉപേക്ഷിച്ചു.
പ്രയാഗ്‌രാജ് സ്വദേശിയായ സുമിത് കേശർവാനിയും വധുവും നേരത്തെ പ്രണയത്തിലായിരുന്നു. ഇവർ കാൺപൂരിലെ ആര്യസമാജ ക്ഷേത്രത്തിൽ വെച്ച് മുൻപ് വിവാഹിതരായെങ്കിലും, കുടുംബങ്ങൾ തമ്മിലുള്ള ചർച്ചകൾക്കൊടുവിൽ ഔപചാരികമായി ചടങ്ങുകളോടെ വീണ്ടും വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഖഗ കോട്‌വാലിയിലെ ഗസ്റ്റ് ഹൗസിൽ ബുധനാഴ്ച വൈകിട്ട് മാലയിടൽ ചടങ്ങുകൾ ഉൾപ്പെടെയുള്ളവ സമാധാനപരമായി പൂർത്തിയായി.
വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെ വിവാഹ വേദിയിൽ ആഭരണ പൂജ നടക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വധുവിന്റെ കുടുംബം വിവാഹ സ്ഥലത്തേക്ക് കൊണ്ടുവന്ന വളർത്തുനായ ഈ സമയം നിർത്താതെ കുരയ്ക്കുന്നുണ്ടായിരുന്നു. ഇതിൽ പ്രകോപിതനായ വരന്റെ ഭാഗത്തുനിന്നുള്ള ഒരു യുവാവ് നായയെ തല്ലിയതാണ് തർക്കത്തിന് കാരണമായത്.
advertisement
നായയെ തല്ലിയത് ചോദ്യം ചെയ്തതോടെ ഇരുവിഭാഗവും തമ്മിൽ വാക്കുതർക്കം രൂക്ഷമാവുകയും വടിയും കസേരകളും ഉപയോഗിച്ചുള്ള ഏറ്റുമുട്ടലിലേക്ക് മാറുകയും ചെയ്തു. സംഘർഷത്തിൽ വധുവിന്റെ ബന്ധുക്കളായ ശുഭം ഗുപ്ത, ഋഷഭ് കേസർവാനി, സംഗീത ദേവി എന്നിവരുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. രക്തം വാർന്നൊഴുകുന്ന നിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്. വരന്റെ ഭാഗത്തുള്ള ചിലർക്കും നിസ്സാര പരിക്കേറ്റു.
അക്രമം രൂക്ഷമായതോടെ അതിഥികൾ ഭയന്നോടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം ഇടപെട്ട് സ്ഥിതി ശാന്തമാക്കിയെങ്കിലും തുടർചടങ്ങുകൾ നടത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. പരിക്കേറ്റവരെ സെൻട്രൽ ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വധുവിന്റെ വീട്ടുകാർ പ്രയാഗ്‌രാജിലേക്ക് മടങ്ങി.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
വരന്റെ ബന്ധു വധുവിന്റെ വളർത്തുനായയെ തല്ലി; കല്യാണപ്പന്തലിൽ കൂട്ടത്തല്ല്, ഒടുവിൽ വിവാഹം മുടങ്ങി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement