സംരംഭക മേഖലയിൽ ചുവടുവെച്ച് കണ്ണപുരത്തെ ഹരിതകർമ സേന
Last Updated:
മാർച്ച് 30 ന് സംസ്ഥാനം മാലിന്യമുക്ത നവ കേരളമായി പ്രഖ്യാപിക്കുന്ന വേളയിൽ ഹരിത കർമ സേനയുടെ സംരംഭക മേഖലയിലെ പ്രവർത്തനം പുരോഗമിക്കുന്നു. കണ്ണപുരം പഞ്ചായത്തിലെ ഹരിത കർമ സേനയുടെ ഹരിത ശ്രീ പ്രവർത്തനം വേറിട്ടതാകുന്നു.
ഹരിത കർമ സേനയുടെ പ്രവർത്തനങ്ങൾ നടന്ന് വരുമ്പോഴും സംരംഭക മേഖലയിൽ പുതിയൊരു അടയാളപ്പെടുത്തലിനൊരുങ്ങുകയാണ് കണ്ണപുരം പഞ്ചായത്തിലെ ഹരിത കർമ സേന. പഞ്ചായത്തിലെ ഹരിത കർമ സേന പ്രവർത്തകരായ 22 അയൽക്കൂട്ടം സ്ത്രീകൾ വീടുകളിലെയും കടകളിലെയും പ്ലാസ്റ്റിക് ഘര മാലിന്യ ശേഖരണം കൂടാതെ 7 സംരംഭങ്ങൾ നടപ്പിലാക്കാനുള്ള തിടുക്കത്തിലാണ്.
വീടുകളിൽ നിന്നും ശേഖരിക്കുന്ന പാഴ് തുണികൾ കൊണ്ട് നിർമിക്കുന്ന ചെടി ചട്ടികൾ, എൽ ഇ ഡി ബൾബ് റിപ്പയറിങ്, തുണി സഞ്ചി നിർമാണം, ഇനോക്കുലം, ഡിഷ് വാഷിംഗ് നിർമാണ യൂണിറ്റ്, ഹരിത ശ്രീ ക്ലീനിങ് യൂണിറ്റ്, ഹരിത മാംഗല്യം എന്നിങ്ങനെ എഴു സംരംഭങ്ങൾ ആറു വർഷമായി കണ്ണപുരം പഞ്ചായത്തിൻ്റെയും കുടുംബശ്രീ സി ഡി എസിൻ്റെയും സഹായത്തോടെ നടത്തിവരുന്നു.
സംസ്ഥാനം മാലിന്യമുക്ത നവ കേരളമായി പ്രഖ്യാപിക്കുന്ന സുദിനത്തിനായി കാത്തിരിക്കുമ്പോഴാണ് കണ്ണൂർ ജില്ലയുടെ അഭിമാനം വാനോളമുയർത്തി ഈ ഹരിത കർമ്മ സേന അംഗങ്ങൾ ശ്രദ്ധ നേടുന്നത്. പഞ്ചയത്തിൻ്റെയും കുടുംബശ്രീ ജില്ലാ മിഷൻ്റെയും സാമ്പത്തിക സഹായവും സംരംഭകർക്ക് ലഭിച്ചു വരുന്നു. അത്യാധുനിക രീതിയിൽ ഉള്ള മെഷീൻ സൗകര്യം ഉപയോഗിച്ചുള്ള ക്ലീനിങ് യൂണിറ്റിൻ്റെ പ്രവർത്തനങ്ങൾ ഇന്ന് കുടുംബശ്രീ ജില്ലാ മിഷൻ്റെ കീഴിലുള്ള സംരംഭങ്ങളിൽ ഏറ്റവും ലാഭകരമായ് പ്രവർത്തിക്കുന്ന സംരംഭങ്ങളിൽ ഒന്നാണ്.
advertisement
ഹരിതകർമ സേന കൺ സോർഷ്യം പ്രസിഡൻ്റ് കെ നിഷിത, സെക്രട്ടറി കെ വി ദിവ്യ എന്നിവരുടെ നേതൃത്വത്തിൽ ആണ് ഹരിത ശ്രീ പ്രവർത്തനങ്ങൾ നടക്കുന്നത്. മാലിന്യമുക്ത കേരളം എന്ന പ്രഖ്യാപനത്തോടൊപ്പം ചേർത്ത് വയ്ക്കാനാകുന്നതാണ് ഇവരുടെ ഈ സംരംഭക പ്രവർത്തനവും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
March 18, 2025 6:08 AM IST