ആദ്യം അടി, പിന്നെ ഇടി... ലഹരിക്കെതിരെ അന്ത്യശാസനം നല്‍കി നാടും നാട്ടുകാരും
Last Updated:
നിയമത്തിൻ്റെ പഴുതുകള്‍ നിങ്ങള്‍ ചൂഷണം ചെയ്യുമ്പോള്‍ നാടിൻ്റെ നീതി നടപ്പാക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും. ലഹരി മാഫിയക്കെതിരെ ഒരു നാട് മുന്നോട്ട് വയ്ക്കുന്ന മുന്നറിയിപ്പ് മാതൃകയാകുന്നു. ലഹരി ഉപയോക്താക്കള്‍ക്ക് അന്ത്യശാസനമാണ് ന്യൂ മാഹി നിവാസികള്‍ നല്‍കുന്നത്.
തലശ്ശേരി ന്യൂ മാഹിയില്‍ മയക്കുമരുന്നുമായി എത്തുന്നവര്‍ ഇനി ഭയക്കണം. ഈ സ്ഥലം കുറച്ച് പിശകാണെന്ന് ഓര്‍മ്മപ്പെടുത്തി നാടെങ്ങും ബോര്‍ഡുകള്‍ ഉയര്‍ന്നു. മങ്ങാട് അണ്ടര്‍ പാസ്സ് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ്, രാസ ലഹരി വില്‍പ്പന നടത്തുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും പരസ്യമായ അന്ത്യശാസനവുമായി നാട്ടുകാര്‍ മുന്നിട്ടിറങ്ങിയ കാഴ്ച്ച വേറിട്ടതാണ്.
വര്‍ധിച്ചുവരുന്ന ലഹരിക്കെതിരെയും, ലഹരി മാഫിയയ്‌ക്കെതിരെയും പോലീസും ന്യായാധിപന്മാരും നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും മാറ്റങ്ങളുണ്ടാകുന്നില്ലെന്ന ധാരണയിലാണ് നാട്ടുക്കാരുടെ ഈ മുന്നറിയിപ്പ്. ലഹരിയുമായി പിടിക്കപ്പെട്ടാല്‍ ആദ്യം അടിയെന്നും പിന്നീടാണ് പോലീസില്‍ എല്‍പ്പിക്കുകയെന്നുമാണ് പ്രദേശത്ത് സ്ഥാപിച്ച ബോര്‍ഡുകളിലെ മുന്നറിയിപ്പ്.
ഞങ്ങള്‍ നിര്‍ബന്ധിതരാകും! നിയമത്തിൻ്റെ പഴുതുകള്‍ നിങ്ങള്‍ ചൂഷണം ചെയ്യുമ്പോള്‍ നാടിൻ്റെ നീതി നടപ്പാക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന് മങ്ങാട് ജാഗ്രതാ സമിതിയുടെ പേരില്‍ ഇറങ്ങിയ ബോര്‍ഡിലുണ്ട്. ലഹരി വില്‍ക്കുന്നവര്‍ക്ക് മങ്ങാട് അണ്ടര്‍ പാസ്, ചൊക്‌ളി ഹോസ്പിറ്റല്‍, ന്യൂ മാഹി സ്റ്റേഷന്‍ , കോടതി എന്നിങ്ങനെയായിരിക്കും റൂട്ട് മാപ്പ് എന്നും ഇതില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
advertisement
ഇന്നത്തെ തലമുറയും വരും തലമുറയും ലഹരിക്ക് അടിമപ്പെടാതിരിക്കാന്‍ നാടൊന്നാകെ മുന്നിട്ടിറങ്ങുന്ന കാഴ്ച്ചയാണ് നാട്ടുക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. മത, ജാതി, രാഷ്ട്രീയ മുഖം നോക്കാതെ ലഹരി വില്‍പ്പനക്കാരെ കൈയില്‍ കിട്ടിയാല്‍ നാട്ടുകാരുടെ കൈത്തിരിപ്പിൻ്റെ രുചിയറിയേണ്ടി വരുമെന്ന ജാഗ്രതാ സമിതിയുടെ മുന്നറിയിപ്പ് മാതൃകയാകുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
April 09, 2025 2:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ആദ്യം അടി, പിന്നെ ഇടി... ലഹരിക്കെതിരെ അന്ത്യശാസനം നല്‍കി നാടും നാട്ടുകാരും