ഓവര്‍ബറിയുടെ വിഡ്ഢിത്തം, മലമുകളിലെ ഈ കടല്‍ത്തീര പാര്‍ക്ക് കൗതുക കാഴ്ച്ചയാകുന്നു
Last Updated:
കൗതുകകരമായ പേരില്‍ അറിയപ്പെടുന്ന കടല്‍ത്തീര പാര്‍ക്കിന് പറയാനുള്ളത് നൂറ്റാണ്ടിൻ്റെ പാരമ്പര്യം. ടെല്ലിച്ചേരി കോടതിയിലെ ബ്രിട്ടീഷ് ജഡ്ജി എന്‍ ഓവര്‍ബറിയുടെ നടക്കാതെ പോയ സ്വപ്‌നമായിരുന്നു അറബിക്കടലിനോട് ചേര്‍ന്നൊരു വിശ്രമ കേന്ദ്രം.
കടല്‍ തീരത്തൊരു വിശ്രമ കേന്ദ്രം, പുറത്തു നിന്നു കാണുന്നവര്‍ക്ക് തലശ്ശേരി ഫോളി വെറുമൊര പാര്‍ക്ക് മാത്രം. എന്നാല്‍ അടുത്തറിയുന്നവര്‍ക്ക് ഇത് ഓവര്‍ബറിയുടെ ഫോളിയാണ്. കണ്ണൂരിൻ്റെ വാണിജ്യ നഗരമായ തലശ്ശേരിയില്‍ സ്ഥിതി ചെയ്യുന്ന ഫോളി.
അറബിക്കടലിന് അഭിമുഖമായി, തലശ്ശേരി ഹെറിറ്റേജ് ടൂറിസം സര്‍ക്യൂട്ടിന് കീഴില്‍ വികസിപ്പിച്ചെടുത്ത കടല്‍ത്തീര വിനോദ പാര്‍ക്കായ ഓവര്‍ബറീസ് ഫോളി പ്രദേശവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ഇടമാണ്.
ഇന്ന് കാണുന്ന നിലയിലെ ഫോളിയുടെ നിര്‍മ്മാണത്തിന് ബ്രീട്ടീഷ് ഭരമണത്തിൻ്റെ പാരമ്പര്യമാണ്. 1870 കളില്‍ തലശ്ശേരിയിലെ അന്നത്തെ ടെല്ലിച്ചേരി കോടതികളില്‍ ഇംഗ്ലീഷ് ജഡ്ജിയായിരുന്ന ഇ എന്‍ ഓവര്‍ബറിയുടെ ആഗ്രഹമായിരുന്നു കുന്നിന് ചെരിവില്‍
വാച്ച് ടവറുള്ള ഒരു കടല്‍ത്തീര പാര്‍ക്ക്. 1879-ല്‍ ഓവര്‍ബറി തലശ്ശേരിയിലെ കുന്നിൻ ചെരിവില്‍ പിക്‌നിക് ഏരിയ നിര്‍മ്മിക്കാന്‍ ആരംഭിച്ചു. സബ് കളക്ടറുടെ ബംഗ്ലാവിനും ജില്ലാ കോടതിക്കും സ്റ്റേഡിയത്തിനും അടുത്തായി ഒരു കുന്നിന്‍ ചെരുവിലാണ് ഇത് നിലകൊള്ളുന്നത്. എന്നാല്‍ ആ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. പിന്നീട് അന്നത്തെ തലശ്ശേരി മുന്‍സിപ്പല്‍ ചെയര്‍മാനായിരുന്ന മുകുന്ദന്‍ മല്ല, പാര്‍ക്കിൻ്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. 1985-ല്‍ അന്നത്തെ സബ് കളക്ടറായിരുന്ന അമിതാഭ് കാന്ത് വാച്ച് ടവറിൻ്റെ നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചു.
advertisement
അറബിക്കടലിൻ്റെ വിസ്തൃതമായ കാഴ്ചകള്‍ കാണാനാകുന്ന ഓവര്‍ബറിയുടെ ഫോളി ഒരു വിനോദസഞ്ചാര കേന്ദ്രമായി നവീകരിച്ച് പുനര്‍നിര്‍മ്മിച്ചത് ഈ അടുത്ത കാലത്താണ്. ഒരു ഓപ്പണ്‍ എയര്‍ കോഫി ഷോപ്പും പാര്‍ക്കും വാച്ച് ടവറും സൂര്യാസ്തമയത്തിൻ്റെ സൗകര്യപ്രദമായ കാഴ്ചയ്ക്കായി ഇരിപ്പിടങ്ങള്‍ നല്‍കിക്കൊണ്ട്, നടപ്പാതകളില്‍ ബെഞ്ചുകളും, വാഷ്‌റൂമുകളുമെല്ലാം ഒരുക്കിയിരിക്കുന്നു.
കടല്‍ത്തീര പാര്‍ക്ക് രാവിലെ 9:00 മുതല്‍ രാത്രി 8:00 വരെ തുറന്നിരിക്കും. സന്ദര്‍ശകര്‍ 20 രൂപ പ്രവേശന ഫീസ് നല്‍കണം. ഒരു ചെറിയ കുന്നിന്‍ ചെരുവ്, അവിടെയൊരു വാച്ച് ടവര്‍. സൂര്യോദയവും അസ്തമയവും കണ്ട് കടല്‍ കാറ്റേറ്റ് വിശ്രമിക്കാനൊരിടം എന്ന ഓവര്‍ബറിയുടെ സ്വപ്‌നം. അന്ന് യാഥാര്‍ത്ഥ്യമാകാതെ പോയ ഒരിടം ഇന്ന് അദ്ദേഹത്തിൻ്റെ പേരില്‍ തലശ്ശേരിയുടെ മണ്ണില്‍ തല ഉയര്‍ത്തി നില്‍ക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
December 28, 2024 3:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ഓവര്‍ബറിയുടെ വിഡ്ഢിത്തം, മലമുകളിലെ ഈ കടല്‍ത്തീര പാര്‍ക്ക് കൗതുക കാഴ്ച്ചയാകുന്നു