advertisement

വയോജനങ്ങൾക്ക് മറക്കാനാകാത്ത ഓർമ്മകൾ സമ്മാനിച്ച് ഉല്ലാസ ബോട്ട് യാത്ര

Last Updated:

വയോജനങ്ങള്‍ക്ക് ആസ്വദിക്കാനായി ബോട്ട് യാത്രയും സൗഹ്യദ കൂട്ടായ്മയും ഒരുക്കി പിണറായി വെസ്റ്റിലെ സി. മാധവന്‍ സ്മാരക വായനശാല. വയോജന വേദിയുടെ നേതൃത്വത്തിലാണ് വയോജനങ്ങള്‍ക്ക് സൗജന്യമായി ബോട്ട് യാത്ര നടത്തിയത്. പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ വി ഷീബ സൗഹ്യദ കൂട്ടായ്മ ഉദ്ഘാടാനം ചെയ്തു.

പിണറായി പുഴയിൽ ഉല്ലാസ യാത്ര നടത്തി വയോജനങ്ങൾ 
പിണറായി പുഴയിൽ ഉല്ലാസ യാത്ര നടത്തി വയോജനങ്ങൾ 
ജീവിതത്തിൻ്റെ സായാഹ്നത്തിൽ എത്തിനിൽക്കുന്ന വയോജനങ്ങൾക്ക് മറക്കാനാകാത്ത ഓർമ്മകൾ സമ്മാനിച്ച് പിണറായി വെസ്റ്റിലെ സി. മാധവൻ സ്മാരക വായനശാല. വയോജന വേദിയുടെ നേതൃത്വത്തിലാണ് വയോജനങ്ങൾക്ക് സൗജന്യമായി ബോട്ട് യാത്രയും സൗഹ്യദ കൂട്ടായ്മയും ഒരുക്കിയത്. പാറപ്രം റഗുലേറ്റർ കം ബ്രിഡ്ജിന് സമീപം നടത്തിയ ബോട്ട് യാത്ര വാർദ്ധക്യത്തെ മറന്നുള്ള യഥാർത്ഥ ഉല്ലാസ യാത്രയായി.
വീട്ടിൽ ഒറ്റപ്പെട്ടു പോകുന്ന വയോജനങ്ങൾക്ക് ഒന്നു മിണ്ടാനോ സന്തോഷം പങ്കിടാനോ സാധ്യമാകാതെ പോകുന്നു എന്ന ചിന്തയിലാണ് വായനശാലയുടെ നേതൃത്വത്തിൽ ബോട്ട് യാത്രയും ഒത്തുചേരലും നടത്തിയത്. ബോട്ട് യാത്രയ്ക്ക് ശേഷം പുഴക്കരയിൽ ഏവരും കടല കൊറിച്ചിരുന്നു. കൂട്ടുകുടുംബങ്ങൾ അണുകുടുംബമായി മാറി കൊണ്ടിരിക്കുന്ന കാലമാണിത്. വയസ്സായവർ കുടുംബത്തിന് ബാധ്യത ആകുമെന്നുമുള്ള വ്യാകുലതകളോടെ ജീവിച്ചു പോകുന്ന പലരിലും ഈ ബോട്ട് സവാരി ആശ്വാസമായി.
advertisement
ശാരീരിക ബുദ്ധിമുട്ടുകളും അവശതകളും പാടെ മറന്ന് പ്രദേശത്തെ 12 ഓളം വയോധികരാണ് യാത്രയിൽ പങ്കു ചേർന്നത്. പ്രായമായിട്ടും ഓരോരോ ഭ്രാന്തുകൾ എന്ന് പറയാതെ അച്ഛനമ്മമാരുടെ ഇഷ്ടത്തിന് പൂർണ്ണ പിന്തുണ നൽകാൻ മക്കളും മറന്നില്ല. ബോട്ട് യാത്രയ്ക്ക് ശേഷം നടന്ന സൗഹ്യദ കൂട്ടായ്മ പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ വി ഷീബ ഉദ്ഘാടാനം ചെയ്തു. ഡോക്ടർ സുരേഷ്, അഡ്വകേറ്റ് പ്രദീപൻ തുടങ്ങിയവർ പങ്കു ചേർന്നു. ജീവിതത്തിലാദ്യമായി ബോട്ട് യാത്ര നടത്തിയ വയോജനങ്ങൾ സായാഹ്നവും ആസ്വദിച്ചാണ് മടങ്ങിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
വയോജനങ്ങൾക്ക് മറക്കാനാകാത്ത ഓർമ്മകൾ സമ്മാനിച്ച് ഉല്ലാസ ബോട്ട് യാത്ര
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement