തുറമുഖ വികസനത്തിനൊരുങ്ങി തലശ്ശേരി പട്ടണം

Last Updated:

തലശ്ശേരിയിലേ മത്സ്യതൊഴിലാളികൾക്ക് ആശ്വാസമായി തുറമുഖ വികസന പാതയൊരുക്കുകയാണ് സർക്കാർ. ബൃഹദ് പദ്ധതി ആരംഭിക്കുന്നതിനുമുള്ള നടപടികൾ നിയമസഭ സ്പീക്കർ എ എൻ ഷംസീറിൻ്റെ നേതൃത്വത്തിൽ ആരംഭിച്ചു.

+
സ്പീക്കർ

സ്പീക്കർ എ എൻ ഷംസീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം 

തലശ്ശേരി തുറമുഖ വികസനത്തിനായി കയ്യേറ്റ ഭൂമി ഒഴിപ്പിക്കലും ചാലില്‍ ഗോപാലപ്പെട്ട ഫിഷ് മാര്‍ക്കറ്റ് നിര്‍മ്മാണവുമായും ബന്ധപ്പെട്ട് ബഹു. സ്പീക്കർ എ എൻ ഷംസീറിൻ്റെ അദ്ധ്യക്ഷതയില്‍, സ്പീക്കറുടെ ചേംബറില്‍ ഫീഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പുകള്‍, മാരിടൈം ബോര്‍ഡ് എന്നിവയുടെ സംയുക്ത യോഗം ചേര്‍ന്നു. ഡ്രഡ്ജിംഗ് നടത്തി തലായി തുറമുഖം ശരിയായ നിലയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും ഫിംഗര്‍ പോര്‍ട്ടില്‍ ബോട്ടുകള്‍ അടുപ്പിക്കുന്നതിനും അവിടെ ഹോള്‍സെയില്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് ബഹു. സ്പീക്കര്‍ നിര്‍ദ്ദേശിച്ചു.
കയ്യേറ്റ ഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സര്‍വ്വേ നടപടികള്‍ ഫെബ്രുവരി 20-ന് ആരംഭിക്കും. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് അനധികൃത കയ്യേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കുന്നതിനും ആദ്യഘട്ടത്തില്‍ അനധികൃതമായി കയ്യേറിയ കെട്ടിടങ്ങള്‍ ഒഴിപ്പിക്കുന്നതിനും നടപടി സ്വീകരിക്കും. ഫിഷ് മാര്‍ക്കറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അണ്‍സര്‍വ്വേയ്ഡ് ലാൻ്റിന് പെര്‍മിറ്റ് സാങ്ഷന്‍ നല്‍കുന്നതിന് മത്സ്യബന്ധന വകുപ്പ് സെക്രട്ടറിയുടെ കത്തിൻ്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കും. ആര്‍. ഐ. ഡി. എഫ്. ല്‍ ഉള്‍പ്പെടുത്തി ന്യൂമാഹി മുതല്‍ മണക്കാമുക്ക് വരെയുള്ള തീരദേശ മേഖല ഹെറിറ്റേജ് ടൂറിസത്തിനും കോസ്റ്റല്‍ ബിനാലെ ഭാവിയില്‍ സംഘടിപ്പിക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ ഉന്നമനം കൂടി ലക്ഷ്യമിട്ടുള്ള ബൃഹദ് പദ്ധതി ആരംഭിക്കുന്നതിനുമുള്ള നടപടിയുണ്ടാകും.
advertisement
കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍ ഓണ്‍ലൈനായും, ഫിഷറീസ് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി അബ്ദുള്‍ നാസര്‍, ഐ എ എസ്, ഡയറക്ടര്‍ സഫ്ന നസറുദ്ദീന്‍ ഐ എ എസ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയര്‍ മുഹമ്മദ് അന്‍സാരി, മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍ എസ് പിള്ള, സി ഇ ഒ ഷൈന്‍ എ ഹഖ്, കോസ്റ്റല്‍ ഏരിയ ഡെവലപ്മെൻ്റ് കോര്‍പ്പറേഷന്‍ ചീഫ് എഞ്ചിനീയര്‍ ടി വി ബാലകൃഷ്ണന്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജയശ്രീ എം, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി മനോഹരന്‍ നായര്‍, അഡീഷണല്‍ പി എസ് അര്‍ജുന്‍ എസ് കെ എന്നിവര്‍ നേരിട്ടും യോഗത്തില്‍ പങ്കെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
തുറമുഖ വികസനത്തിനൊരുങ്ങി തലശ്ശേരി പട്ടണം
Next Article
advertisement
അതിതീവ്ര മഴ, റെഡ് അലര്‍ട്ട് ; ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
അതിതീവ്ര മഴ, റെഡ് അലര്‍ട്ട് ; ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • ഇടുക്കി ജില്ലയിൽ ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

  • ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

  • കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.

View All
advertisement