കണ്ണൂരില്‍ സ്കൂൾ വിട്ടു മടങ്ങിയ 5-ാം ക്ലാസുകാരനെ തെരുവുനായ കടിച്ചു; വലതു കൈക്കും കാലിനും ഗുരുതര പരിക്ക്
- Published by:Arun krishna
- news18-malayalam
Last Updated:
വലതു കൈയ്യിലെ മാംസം അപ്പാടെ നഷ്ടപ്പെട്ട കുട്ടിയെ പ്ലാസ്റ്റിക്ക് സർജറിക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കണ്ണൂര്‍ ചമ്പാടത്ത് സ്കൂൾ വിട്ടു മടങ്ങിയ അഞ്ചാം ക്ലാസുകാരന് നേരെ തെരുവുനായയുടെ ആക്രമണം. ഗുരുതര പരിക്കേറ്റ കുട്ടി പരിയാരത്ത് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ചമ്പാട് വെസ്റ്റ് യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് റഫാൻ റഹീസിനാണ് തെരുവുനായയുടെ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ ചമ്പാട് ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്തുവെച്ച് തെരുവുനായ ആക്രമിക്കുകയായിരുന്നു.
വലതു കൈക്കും, കാലിനും ആഴത്തിൽ കടിയേറ്റ കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും, ഓട്ടോറിക്ഷാ ഡ്രൈവർമാരും ചേർന്നാണ് വിദ്യാര്‍ഥിയെ രക്ഷിച്ചത്. ഉടൻ തന്നെ കുട്ടിയെ തലശേരി ജനറൽ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകി, തുടര്‍ന്ന് കണ്ണൂർ മിംസിലേക്ക് മാറ്റുകയുമായിരുന്നു.
വലതു കൈയ്യിലെ മാംസം അപ്പാടെ നഷ്ടപ്പെട്ട കുട്ടിയെ പ്ലാസ്റ്റിക്ക് സർജറിക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചമ്പാട് അർഷാദ് മൻസിലിൽ റഹീസിൻ്റെ മകനാണ് മുഹമ്മദ് റഫാൻ. കഴിഞ്ഞ ദിവസമാണ് പാനൂരിൽ വീട്ടുമുറ്റത്ത് ഇറങ്ങിയ ഒന്നര വയസുകാരനെ തെരുവുനായ ഗുരുതരമായി കടിച്ചു പരിക്കേൽപ്പിച്ചത്. ഈ സംഭവത്തിൻ്റെ ഞെട്ടൽ മാറും മുമ്പാണ് ചമ്പാട് തെരുവുനായയുടെ അക്രമമുണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
June 09, 2023 4:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരില്‍ സ്കൂൾ വിട്ടു മടങ്ങിയ 5-ാം ക്ലാസുകാരനെ തെരുവുനായ കടിച്ചു; വലതു കൈക്കും കാലിനും ഗുരുതര പരിക്ക്