കണ്ണൂർ പാനൂരിൽ ഒന്നര വയസുകാരനെ തെരുവുനായ കടിച്ചുകീറി; മുഖത്ത് ഗുരുതര പരിക്ക്
- Published by:Naseeba TC
- news18-malayalam
Last Updated:
വീട്ടിൽ നിന്നും മുറ്റത്തേക്കിറങ്ങിയപ്പോഴായിരുന്നു അക്രമണം. വായിലെ പല്ലുകളും നഷ്ടമായി
കണ്ണൂർ: പാനൂരിൽ ഒന്നര വയസുകാരനെ തെരുവുനായ കടിച്ചുകീറി. മുഖത്ത് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാനൂർ അയ്യപ്പക്ഷേത്രത്തിന് സമീപത്തെ കുനിയിൽ നസീർ – മുർഷിദ ദമ്പതികളുടെ മകൻ ഒന്നര വയസുകാരൻ ഐസിൻ നസീറിനെയാണ് തെരുവുനായ അക്രമിച്ചത്.
Also Read- അറബിക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യത
വീട്ടിൽ നിന്നും മുറ്റത്തേക്കിറങ്ങിയപ്പോഴായിരുന്നു ആക്രമണം. കണ്ണ്, മൂക്ക്, ചെവി എന്നിവയ്ക്കെല്ലാം ഗുരുതരമായി പരിക്കേറ്റു. വായിലെ പല്ലുകളും നഷ്ടമായി. കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പാനൂർ മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണ്. സ്കൂളുകൾ കൂടി തുറന്നതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരേ പോലെ ഭീതിയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
June 06, 2023 7:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂർ പാനൂരിൽ ഒന്നര വയസുകാരനെ തെരുവുനായ കടിച്ചുകീറി; മുഖത്ത് ഗുരുതര പരിക്ക്