പ്രീ - പ്രൈമറി കലോത്സവമായ മുബാറക്കുത്സവത്തിൽ ഒന്നാം സ്ഥാനം നേടി അൽ ഫലാഹ് സ്കൂൾ

Last Updated:

കുരുന്നുകളുടെ കാലപ്രകടനവുമായി തലശ്ശേരി മേഖല പ്രീ - പ്രൈമറി കലോത്സവം വേറിട്ടതായി. കുട്ടികളിലേ കലാ നൈപുണ്യം പുറത്തുകൊണ്ടുവരിക എന്ന ലക്ഷ്യത്തിലാണ് കലോത്സവം ഒരുക്കിയത്. പ്രശസ്ത ചിത്രകാരന് കെ കെ മാരാർ ഉദ്ഘാടനം ചെയ്തു.

+
തലശ്ശേരി

തലശ്ശേരി മേഖല പ്രീ - പ്രൈമറി കലോത്സവത്തിലെ കുരുന്നുകൾ 

തലശ്ശേരി മദ്രസത്തുൽ മുബാറക് സംഘടിപ്പിച്ച തലശ്ശേരി മേഖല പ്രീ - പ്രൈമറി കലോത്സവമായ മുബാറക്കുത്സവം വേറിട്ടതായി. എം.എം.എൽ.പി. സ്കൂളിൽ നടന്ന ചടങ്ങ് പ്രശസ്ത ചിത്രകാരനും കലാ ഗവേഷകനുമായ കെ.കെ. മാരാർ ഉദ്ഘാടനം ചെയ്തു. മാനേജ്മെൻ്റ് കമ്മിറ്റി പ്രസിഡണ്ട് എ.കെ. സകരിയ അധ്യക്ഷത വഹിച്ചു. എ ഇ ഒ സുജാത ഇ പി മുഖ്യാതിഥിയായി.
കുട്ടികളിലെ കലാ നൈപുണ്യം പുറത്തുകൊണ്ടുവരിക എന്ന ലക്ഷ്യത്തിലാണ് കലോത്സവം ഒരുക്കിയത്. മാനേജ്മെൻ്റ് കമ്മിറ്റി സെക്രട്ടറി ബഷീർ ചെറിയാണ്ടി, ഹെഡ്മാസ്റ്റർ വി.കെ.നാസർ, പി.ടി.എ. പ്രസിഡണ്ട് പി.സി.റബീസ്, സ്റ്റാഫ് സെക്രട്ടറി സാജിം, മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങളായ തഫ്ലിം മാണിയാട്ട്, എ.എൻ.പി. ഷാഹിദ് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം നഗരസഭ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ എൻ രേഷ്മയുടെ അധ്യക്ഷതയിൽ മാനേജർ സി ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. മാനേജ്മെൻ്റ് കമ്മിറ്റി അംഗം സി.എ. അബുബക്കർ, മദർ പി.ടി.എ. പ്രസിഡണ്ട് വി.കെ. നസീബ ,സുഹറ ടീച്ചർ, എം.ജെ. നാസിഫ്, കെ.എം. റിയാസ് എന്നിവർ സമാപന സമ്മേളനത്തിൽ സംസാരിച്ചു.
advertisement
മത്സരത്തിൽ ഓവർ ഓൾ ഒന്നാം സ്ഥാനം അൽ ഫലാഹ് സ്കൂൾ പെരിങ്ങാടിയും, രണ്ടാം സ്ഥാനം റിംസ് മോണ്ടിസോറി സ്കൂൾ തലശ്ശേരിയും, മൂന്നാം സ്ഥാനം മുബാറക്ക് എൽ.പി. സ്കൂൾ തലശ്ശേരിയും നേടി.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
പ്രീ - പ്രൈമറി കലോത്സവമായ മുബാറക്കുത്സവത്തിൽ ഒന്നാം സ്ഥാനം നേടി അൽ ഫലാഹ് സ്കൂൾ
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement