സ്‌നേഹ തണലില്‍ തലശ്ശേരി രാഘവൻ്റെ വീട്

Last Updated:

തലശ്ശേരി രാഘവൻ്റെ കുടുംബത്തിൻ്റെ വീടെന്ന സ്വപ്നം ഒടുവില്‍ സഫലമായി. ചെന്നൈ മലയാളികളുടെ സ്‌നേഹ തണലിലാണ് ഇവര്‍. മദിരാശി കേരള സമാജം നിര്‍മിച്ച വീടിൻ്റെ താക്കോല്‍ കുടുംബത്തിന് കൈമാറി.

+
തലശ്ശേരി

തലശ്ശേരി രാഘവന്റെ പുതിയ വീട്

പത്രപ്രവര്‍ത്തകനും സിനിമ പ്രവര്‍ത്തകനും മദിരാശി കേരള സമാജം മുന്‍ ജനറല്‍ സെക്രട്ടറിയുമായ തലശ്ശേരി രാഘവൻ്റെ, കുടുംബം ഇനി മുതല്‍ ചെന്നൈ മലയാളികള്‍ ഒരുക്കിയ സ്നേഹ വീട്ടില്‍ കഴിയും. പള്ളൂര്‍ പന്തക്കല്‍ റോഡില്‍ മുത്തപ്പന്‍ ബസ് സ്റ്റോപ്പിനടുത്ത് രാഘവൻ്റെ ഭാര്യ മല്ലികയുടെ നിടുംബ്രത്തെ സ്ഥലത്താണ് വീട് നിര്‍മ്മിച്ചത്. മദിരാശി കേരള സമാജവും മേഴ്‌സികോപ്‌സ് ചാരിറ്റി സംഘടനയും ചേര്‍ന്നാണ് വീട് നിര്‍മ്മിച്ചത്.
ഈങ്ങയില്‍ പീടിക ദേശീയ വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ ആദ്യകാലം മുതലുള്ള പ്രവര്‍ത്തകനായിരുന്നു രാഘവന്‍. നാടക നടന്‍, കവി, കഥാകൃത്ത്, നോവലിസ്റ്റ് അങ്ങനെ എല്ലാമെല്ലാം. പ്രശസ്ത സംവിധായകനായിരുന്ന ഐ വി ശശി തലശ്ശേരി രാഘവൻ്റെ കാന്തവലയം നോവല്‍ സിനിമയാക്കി അഗ്രപാളിയിലെത്തിച്ചിട്ടുണ്ട്. മലയാള സിനിമാ ലോകത്ത് പല സുപ്രധാന ചലചിത്രങ്ങള്‍ക്കും രാഘവൻ തിരക്കഥ എഴുതി. വയലാറിൻ്റെ ഗാനപ്രപഞ്ചം എന്ന പഠന ഗ്രന്ഥത്തിൻ്റെ രചയിതാവും അദ്ദേഹമായിരുന്നു. 2003 ഫെബ്രുവരി 3 നാണ് രാഘവന്‍ ലോകത്തോട് വിടപറഞ്ഞത്. മദിരാശിയെ അകമേ സ്‌നേഹിച്ച രാഘവനോടുള്ള സ്‌നേഹത്തില്‍ കുടുംബത്തിന് സുരക്ഷിതമായ ഇടം ഉറപ്പാക്കണമെന്ന് മദിരാശി കേരള സമാജം ആഗ്രഹിച്ചിരുന്നു. കാത്തിരിപ്പിനൊടുവില്‍ ഇവിടെ രാഘവൻ്റെ സ്വന്തം നാട്ടില്‍ അദ്ദേഹത്തിൻ്റെ സ്മരണയില്‍ കുടുംബത്തിന് വീട് പണിത് നല്കുകയായിരുന്നു.
advertisement
തലശേരി രാഘവൻ്റെ സ്മരണ നിറഞ്ഞ സുദിനത്തില്‍ മദിരാശി കേരള സമാജം ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ വീടിൻ്റെ താക്കോല്‍ കൈമാറി. വീട്ടുമുറ്റത്ത് ചേര്‍ന്ന ചടങ്ങില്‍ നിരവധി പേര്‍ സന്നിഹിതരായി. തലശേരി രാഘവൻ്റെ ഭാര്യ മല്ലികയും ഇളയമകളും ചെന്നൈയിലാണിപ്പോള്‍. മറ്റൊരു മകള്‍ വിവാഹിതയായി കോഴിക്കോടാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kannur/
സ്‌നേഹ തണലില്‍ തലശ്ശേരി രാഘവൻ്റെ വീട്
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement