കോഴി ജനുസ്സുകളില്‍ താരം തലശ്ശേരി കോഴികള്‍

Last Updated:

ഇന്ത്യയിലെ 20 നാടന്‍ കോഴി ജനുസ്സുകളില്‍ കേരളത്തിലെ ഒരേ ഒരു ജനുസ്സ് തലശ്ശേരി കോഴികള്‍. എണ്ണകറുപ്പാര്‍ന്നവയെ കണ്ടാല്‍ കരിങ്കോഴികള്‍ക്ക് സമാനമെങ്കിലും ഇവ വ്യത്യസ്തമാണ്. കേന്ദ്ര സര്‍ക്കാരിൻ്റെ ബ്രീഡ് രജിസ്‌ട്രെഷന്‍ നല്‍കുന്ന നാഷണല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക് റിസോഴ്‌സസിൻ്റെ അംഗീകാരം നേടിയ കോഴികളാണ് തലശ്ശേരി കോഴികള്‍.

തലശ്ശേരി കോഴി 
തലശ്ശേരി കോഴി 
നോണ്‍വെജ് വിഭവങ്ങളില്‍ ഇഷ്ടവിഭവമെന്തെന്ന ചോദ്യത്തിന് പലര്‍ക്കും ഉത്തരം കോഴി വിഭവമാകാം. അതില്‍ ഭക്ഷണപ്രിയര്‍ക്ക് ഏറെ പ്രീയം നാടന്‍ കോഴിയും. ഇന്ത്യയില്‍ അനേകം തരം നാടന്‍ കോഴി വിഭവങ്ങളും സുലഭം. എന്നാല്‍ ഇതില്‍ കേരളത്തില്‍ ഒരേ ഒരു നാടന്‍ കോഴി ജനുസ് മാത്രം. രാജ്യത്തെ 20 നാടന്‍ കോഴി ജനുസ്സുകളില്‍ ഒന്ന് നമ്മുടെ സ്വന്തം തലശ്ശേരിയില്‍ നിന്നാണ്.
ജനുസ്സുകള്‍ക്ക് അംഗീകാരം നല്‍കുന്ന ദേശീയ സ്ഥാപനമായ നാഷണല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക്‌സ് റിസോഴ്‌സ് 2015 ലാണ് തലശ്ശേരി കോഴികളെ ജനുസ്സായി പ്രഖ്യാപിച്ചത്. തലശ്ശേരിയിലെ പ്രാദേശിക പ്രദേശങ്ങളിലായി ഉത്ഭവിച്ചതിനാലാണ് ഈ കോഴികള്‍ക്ക് തലശ്ശേരി കോഴികള്‍ എന്ന് പേര് വന്നത്. നീല കലര്‍ന്ന കറുപ്പ് നിറത്തിലാണ് ഇവയുടെ തൂവലും വാലിൻ്റെ അഗ്രഭാഗമെങ്കിലും കാക്ക കറുപ്പിൻ്റെ അഴക് നിറഞ്ഞ മേനിയാണ്.
എന്നാല്‍ മറ്റ് ചിലതില്‍ കഴുത്തില്‍ മഞ്ഞയും നീലയും ഇടകലര്‍ന്ന തിളക്കമാണ്. കണ്ണിന് ചുറ്റും കറുപ്പ് കലര്‍ന്ന ചുവപ്പ് നിറമാണ്. തവിട്ട് കലര്‍ന്ന കറുപ്പ് നിറമുള്ള കൊക്കുകളും ഇവയുടെ പ്രത്യേകതയാണ്. തൂവലുകളില്ലാത്ത തവിട്ട് കലര്‍ന്ന കറുപ്പു നിറത്തിലാണ് കാലുകള്‍. വിടര്‍ന്ന് നില്‍ക്കുന്ന പൂവന്‍ കോഴികളുടെ തലയിലെ പൂവിനും കറുപ്പ് നിറമാണ്. കണ്ടാല്‍ കരിങ്കോഴികള്‍ക്ക് സമാനമാണെന്ന് തോന്നുമെങ്കിലും തലശ്ശേരി കോഴികള്‍ വ്യത്യസ്തരാണ്. എണ്ണകറുപ്പുള്ള ഈ തലശ്ശേരി കോഴികളാണ് കോഴി ജനുസുകളില്‍ തന്നെ കേരളത്തിൻ്റെ അഭിമാനം.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കോഴി ജനുസ്സുകളില്‍ താരം തലശ്ശേരി കോഴികള്‍
Next Article
advertisement
രാജ്യത്തെ ഏറ്റവും വലിയ സിപിഎം ഓഫീസ് കണ്ണൂരിൽ; അഴീക്കോടൻ സ്മാരക മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
രാജ്യത്തെ ഏറ്റവും വലിയ സിപിഎം ഓഫീസ് കണ്ണൂരിൽ; അഴീക്കോടൻ സ്മാരക മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
  • പുതുക്കിപ്പണിത 5 നിലകളുള്ള സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

  • പഴയ കെട്ടിടത്തിന്റെ തൂണുകളും ജാലകങ്ങളും ഉപയോഗിച്ച് പുതിയ ഓഫീസ് കെട്ടിടം നിർമിച്ചു.

  • 15 കോടിയിലധികം രൂപ ചെലവിട്ട് നിർമിച്ച കെട്ടിടത്തിന് അംഗങ്ങളിൽനിന്ന് ഫണ്ട് സമാഹരിച്ചു.

View All
advertisement