advertisement

യുജിസി നെറ്റിൽ തിളക്കമാർന്ന വിജയം; കടവത്തൂരിൻ്റെ അഭിമാനമായി നാഫിയ ഫാത്തിമ

Last Updated:

യുജിസി നെറ്റ് പരീക്ഷയില്‍ മികച്ച വിജയം നേടി തലശ്ശേരി സ്വദേശിനി. സ്‌കൂള്‍ പഠനകാലത്ത് പഠന-പാഠ്യേതര മേഖലകളിലും കലാമേളകളിലും കഴിവ് തെളിയിച്ച വിദ്യാര്‍ഥിനിയായിരുന്നു നാഫിയ ഫാത്തിമ.

നാഫിയ ഫാത്തിമ
നാഫിയ ഫാത്തിമ
യുജിസി നെറ്റ് പരീക്ഷയില്‍ മികച്ച വിജയം നേടി തലശ്ശേരി കടവത്തൂര്‍ സ്വദേശിനി നാഫിയ ഫാത്തിമ നാടിൻ്റെ അഭിമാനമായി. യൂണിവേഴ്‌സിറ്റി ഗ്രാൻ്റ് കമ്മീഷന്‍ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ അസിസ്റ്റൻ്റ് പ്രൊഫസര്‍ഷിപ്പും പി എച്ച് ഡിക്കുള്ള യോഗ്യതയും നേടി.
കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് & ടെക്‌നോളജിയില്‍ നിന്ന് എംടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആൻ്റ് എന്‍ജിനീയറിങ്ങില്‍ രണ്ടാം റാങ്കോടെ മികച്ച വിജയം നേടിയിരുന്നു. സ്‌കൂള്‍ പഠനകാലത്ത് പഠന-പാഠ്യേതര മേഖലകളിലും കലാമേളകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
നാഫിയ ഫാത്തിമ ഇപ്പോള്‍ കണ്ണൂര്‍ വിമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആൻ്റ് എന്‍ജിനിയറിങ് വിഭാഗത്തില്‍ അസിസ്റ്റൻ്റ് പ്രൊഫസറായി ജോലി ചെയ്യുകയാണ്. കടവത്തൂര്‍ പി കെ എം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ റമീസ് പാറാലിൻ്റെയും കടവത്തൂര്‍ വെസ്റ്റ് യു പി സ്‌കൂള്‍ അധ്യാപിക കെ എം സുലൈഖയുടെയും മകളാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
യുജിസി നെറ്റിൽ തിളക്കമാർന്ന വിജയം; കടവത്തൂരിൻ്റെ അഭിമാനമായി നാഫിയ ഫാത്തിമ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement