സ്വച്ഛ് സര്‍വ്വേക്ഷണത്തിൽ തിളങ്ങി തലശ്ശേരി; ജില്ലാതലത്തിൽ നേടിയത് ആറാം സ്ഥാനം

Last Updated:

ദേശീയ സ്വച്ഛ് സര്‍വേക്ഷണ്‍ റാങ്കിങ്ങില്‍ അഭിമാന നേട്ടവുമായി തലശ്ശേരി നഗരസഭ. ശുചിത്വ റാങ്കിങ്ങില്‍ ജില്ലാതലത്തില്‍ ആറാമത്... നഗരസഭകളുടെ റാങ്കിങ്ങില്‍ 35-ാം സ്ഥാനം. സര്‍വേയില്‍ മിന്നി തിളക്കം.

തലശ്ശേരി നഗരസഭ കാര്യാലയം 
തലശ്ശേരി നഗരസഭ കാര്യാലയം 
ദേശീയ തലത്തില്‍ കേരളം മുന്നേറിയപ്പോള്‍ തലശ്ശേരി നഗരസഭയും മുന്നിലുണ്ട്. കേന്ദ്ര പാര്‍പ്പിട-നഗര കാര്യമന്ത്രാലയം നടത്തിയ ദേശീയ ശുചിത്വ റാങ്കിങ്ങില്‍ ജില്ലാതലത്തില്‍ ആറാം സ്ഥാനവും, സംസ്ഥാനതലത്തില്‍ മീഡിയം സിറ്റി വിഭാഗത്തില്‍ ഒമ്പതാം സ്ഥാനവും, നഗരസഭകളുടെ റാങ്കില്‍ 35-ാം സ്ഥാനവുമാണ് തലശ്ശേരി നേടിയത്. ദേശീയതലത്തില്‍ 4852 നഗരസഭകളില്‍ 325-ാം സ്ഥാനവും നേടി സ്വച്ഛ് സര്‍വ്വേക്ഷണ്‍ 2024 പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിച്ചു.
മാലിന്യമുക്ത നവകേരളം ക്യാമ്പയിനിലൂന്നിയ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍, മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് എംസിഎഫുകള്‍, ഒരു ആര്‍ ആര്‍ എഫ്, ടൗണ്‍ ഹാളിലെ തുമ്പൂര്‍മുഴി, അജൈവമാലിന്യ സംസ്‌കരണത്തില്‍ ഹരിത കര്‍മ്മ സേനയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം, ഉറവിട ജൈവമാലിന്യ സംസ്‌കരണ പദ്ധതികളില്‍ സര്‍ക്കാര്‍ ഓഫീസുകളിലും അംഗന്‍വാടികളിലും ഗാര്‍ഹിക തലത്തിലും റിംഗ് കമ്പോസ്റ്റുകളും ബൊക്കാഷി ബക്കറ്റുകളും വിതരണം, സ്‌കൂളുകളില്‍ നാപ്കിന്‍ ഇന്‍സിനറേറ്ററുകള്‍ വിതരണം, പെട്ടിപ്പാലത്ത് ലഗസി മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍, കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെയും വ്യാപാരികളെയും പങ്കെടുപ്പിച്ചു കൊണ്ട് ടൗണുകള്‍ കേന്ദ്രീകരിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളുള്‍പ്പെടെ പൊതുയിടങ്ങളിലെ സൗന്ദര്യവല്‍ക്കരണം, സ്‌കൂള്‍ - കോളേജ് ശുചിത്വക്ലബ്ബുകള്‍, പൊതുശൗചാലയങ്ങളുടെ വൃത്തിയും, പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിയ ഡിജിറ്റല്‍ ഫീഡ്ബാക്ക് ക്രമീകരണങ്ങളും, തുടങ്ങി സമസ്ത മേഖലകളിലും ആരോഗ്യവിഭാഗത്തിൻ്റെ പ്രവര്‍ത്തനങ്ങളും മുതല്‍ക്കൂട്ടായി പൊതു ശൗചാലയങ്ങള്‍ക്കായുള്ള ശ്രദ്ധയും വിനിയോഗവും വര്‍ദ്ധിപ്പിക്കുക വഴി നഗരസഭ ഓഡിഎഫ് പ്ലസ് പദവി കൈവരിക്കുകയും ചെയ്തു.
advertisement
ജലസ്രോതസ്സുകളില്‍ സ്‌ക്രീനിംഗ് ഫില്‍ട്ടര്‍ സംവിധാനം ബോധവല്‍കരണ സന്ദേശബോര്‍ഡുകള്‍, ബോട്ടില്‍ ബൂത്തുകള്‍ സിസിടിവി ക്യാമറ തുടങ്ങിയവ വഴി പരിപാലനവും കാവലും ഉറപ്പാക്കപ്പെട്ടു. അനധികൃത പോസ്റ്ററുകളും ബോര്‍ഡുകളും നീക്കംചെയ്ത് മതിലുകളില്‍ ബോധവല്‍ക്കരണ സന്ദേശങ്ങള്‍ ആലേഖനം ചെയ്തു. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, കപ്പാസിറ്റി ബില്‍ഡിംഗ് പരിപാടികള്‍ തുടങ്ങിയവയില്‍ ശുചിത്വമിഷൻ്റെ നിര്‍ദ്ദേശങ്ങളും ഇടപെടലുകളും ഉണ്ടായി.
നഗരസഭയെ ഉയര്‍ന്ന വിജയത്തിലേക്ക് നയിച്ച കൗണ്‍സിലര്‍മാര്‍, ആരോഗ്യ വിഭാഗം ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കാര്‍, മറ്റ് ഉദ്യോഗസ്ഥര്‍, തലശ്ശേരി നഗരസഭാ പരിധിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ എല്ലാവര്‍ക്കും നഗരസഭ അധ്യക്ഷ ജമുനാറാണി ടീച്ചര്‍ നന്ദി അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
സ്വച്ഛ് സര്‍വ്വേക്ഷണത്തിൽ തിളങ്ങി തലശ്ശേരി; ജില്ലാതലത്തിൽ നേടിയത് ആറാം സ്ഥാനം
Next Article
advertisement
13ാമത് ഐസിസി വനിതാ ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കം; കന്നിക്കിരീടം സ്വന്തമാക്കാന്‍ ഇന്ത്യ: ചരിത്രമറിയാം
13ാമത് ഐസിസി വനിതാ ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കം; കന്നിക്കിരീടം സ്വന്തമാക്കാന്‍ ഇന്ത്യ: ചരിത്രമറിയാം
  • ഐസിസി വനിതാ ലോകകപ്പ് 13ാം പതിപ്പിന് ഇന്ന് തുടക്കമാകും, എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ്.

  • ഓസ്‌ട്രേലിയയാണ് ഏറ്റവും കൂടുതല്‍ തവണ വനിതാ ലോകകപ്പ് കിരീടം നേടിയ ടീം, ഏഴ് തവണ വിജയിച്ചു.

  • ഇന്ത്യ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ കന്നി കിരീടം ലക്ഷ്യമിടുന്നു.

View All
advertisement