നൂറ്റൊന്നിലും ചെറുപ്പം, പ്രായത്തെ തോല്‍പ്പിച്ച്  ഈ തലശ്ശേരിക്കാരന്‍

Last Updated:

വയസ്സ് വെറും അക്കങ്ങള്‍ മാത്രമാണെന്ന് തെളിയിച്ച് മുന്നേറുകയാണ് കെ സുകുമാരന്‍ മാസ്റ്റര്‍. തളരാത്ത മനസ്സിൻ്റെ ഉടമയ്ക് 101 വയസ്സാണ് എന്നത് ആശ്ചര്യം. 

+
നടത്ത

നടത്ത മത്സരത്തില്‍ ഒന്നാമതായി സുകുമാരന്‍ മാസ്റ്റർ 

ഒരു വയസ്സ് കൂടിയാല്‍ മനസ്സിനും ശരീരത്തിനും പത്ത് വയസ്സിൻ്റെ പ്രായം തോന്നിക്കുന്ന ചിലരുണ്ട് നമ്മുക്ക് ചുറ്റും. 30 വയസ്സിലും മനസ്സില്‍ 60 വയസ്സെന്ന് കരുതുന്നവര്‍, പ്രവര്‍ത്തിക്കുന്നവര്‍. എന്നാല്‍ വയസ്സ് 101 ആയിട്ടും യുവത്വത്തിൻ്റെ ചുറുചുറുക്കില്‍ നടന്നു നീങ്ങുന്ന ഒരാളുണ്ട് തലശ്ശേരിയില്‍. വയസ്സ് വെറും അക്കങ്ങള്‍ മാത്രമാണെന്ന് തെളിയിച്ച് മുന്നേറുകയാണ് തലശ്ശേരിക്കാരന്‍ സുകുമാരന്‍ മാസ്റ്റര്‍.
അഞ്ച് മിനിട്ട് നടക്കുമ്പോഴേക്കും ശ്വസിക്കാനാകാതെ വീര്‍പ്പുമുട്ടുന്ന നമ്മുക്കിടയിലാണ് തൻ്റെ 101-ാം വയസ്സിലും 600 മീറ്റര്‍ നടത്ത മത്സരത്തില്‍ സുകുമാരന്‍ മാസറ്റര്‍ ഒന്നാമതായെത്തിയത്. ഡിസംബര്‍ 14, 15 തീയ്യതികളില്‍ നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തില്‍ നടന്ന കേരളാ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലാണ് ഏവരേയും തോല്‍പ്പിച്ച് മാസറ്റര്‍ ഒന്നാമനായത്.
തലശ്ശേരി നാടിൻ്റെ യശസുയര്‍ത്തിയ സുകുമാരന്‍ മാസ്റ്ററെ തലശ്ശേരി വികസന വേദി അദ്ദേഹത്തിൻ്റെ വീട്ടിലെത്തി ആദരിച്ചു. സമസ്ത മേഖലകളിലും തലശ്ശേരിയുടെ യശസ്സ് ഉയര്‍ത്തിയ വ്യത്യസ്തനായ അഭിമാന താരമാണ് സുകുമാരന്‍ മാസ്റ്ററെന്ന് തലശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജമുന റാണി ടീച്ചര്‍ അഭിപ്രായപ്പെട്ടു. ഈ പ്രായത്തിലും ശാരീരിക അവശതകളോ, പ്രശ്‌നങ്ങളോ ഇല്ലാതെ, മാസ്റ്റര്‍ തയ്യാറായി കാത്തിരിക്കുകയാണ് ഇനി വരുന്ന മത്സര അങ്കത്തിനായി.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
 നൂറ്റൊന്നിലും ചെറുപ്പം, പ്രായത്തെ തോല്‍പ്പിച്ച്  ഈ തലശ്ശേരിക്കാരന്‍
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement