advertisement

മഞ്ഞുവീഴുന്ന കുന്നത്തൂർ പാടിയിൽ മുത്തപ്പന് തിരുവപ്പന ഒരുങ്ങി; ജനുവരി 15 വരെ ഉത്സവ ലഹരി

Last Updated:

കാടിനുള്ളിലെ മുത്തപ്പൻ്റെ ആരൂഢസ്ഥാനം. ക്ഷേത്രമില്ല ക്ഷേത്രത്തില്‍ ഒരു മാസം നീളുന്ന തിരുവപ്പന ഉത്സവം. മുത്തപ്പൻ്റെ ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം എന്നിവ കാണിക്കുന്ന ഉത്സവത്തിനാണ് കൊടിയേറിയത്.

News18
News18
കൊഴിഞ്ഞ ഇലകളും കോച്ചുന്ന തണുപ്പിനെയും സാക്ഷിയാക്കി കാടിനുള്ളില്‍ മുത്തപ്പന് തിരുവപ്പന ഉല്‍സവത്തിന് കൊടിയേറി. മുത്തപ്പൻ്റെ ആരൂഢ സ്ഥാനമായ കുന്നത്തൂര്‍ പാടിയില്‍ എല്ലാ വര്‍ഷവും നടക്കുന്ന തിരുവപ്പന ഉല്‍സവത്തിന് രാത്രിയില്‍ നിരവധി ഭക്തരാണ് എത്താറ്. കടല്‍നിരപ്പില്‍ നിന്ന് 3000 അടി ഉയരത്തിലായ പ്രദേശം, ഇവിടെ മുത്തപ്പനായി ക്ഷേത്രം ഇല്ല. പ്രകൃതിദത്തമായ അന്തരീക്ഷത്തിലാണ് ഉത്സവം നടക്കുന്നത്.
ഓടച്ചൂട്ടുകളുമായി അടിയന്തിരക്കാരും കോമരവും തന്ത്രിയും കരക്കാട്ടിടം നായനാരും കാട്ടിലെ പാടിയില്‍ പ്രവേശിച്ചതോടെ ഒരു മാസം നീളുന്ന ഉത്സവത്തിന് കൊടിയേറി. ആചാര വെടിയോടെയായിരുന്നു ഗോത്ര സംസ്‌കാരത്തെ അനുസ്മരിപ്പിക്കുന്ന പാടിയില്‍ പ്രവേശിക്കല്‍. മുത്തപ്പൻ്റെ ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം എന്നിവ കാണിക്കുന്ന പുതിയ മുത്തപ്പന്‍, പുറംകാല മുത്തപ്പന്‍, നാടുവാഴീശന്‍ ദൈവം, തിരുവപ്പന എന്നിവ കെട്ടിയാടുന്ന അപൂര്‍വ്വ ക്ഷേത്രമാണ് കുന്നത്തൂര്‍പാടി. ദിവസവും രാത്രി പത്ത് മണിയോടെയാണ് തിരുവപ്പന പുറപ്പാട്. ഒന്നിടവിട്ട ദിനങ്ങളില്‍ മൂലംപെറ്റ ഭഗവതിയും കെട്ടിയാടും. കേരളത്തിനകത്തും പുറത്തുനിന്നുമായി ഒട്ടേറെ പേരാണ് കുന്നത്തൂര്‍പാടിയിലേക്കെത്തുക. ജനുവരി 15ന് രാത്രി തിരുവപ്പന ഉത്സവം സമാപിക്കും.
advertisement
കാട്ടിനു നടുവില്‍ ഒരു തുറസ്സായ സ്ഥലവും ഗുഹയും ഇതാണ് കുന്നത്തൂര്‍പാടി, വര്‍ഷത്തില്‍ 10 മാസത്തിലേറെ കാടുമൂടിക്കിടക്കുന്ന ഈ പ്രദേശത്ത് ഉല്‍സവ കാലത്തേക്ക് മാത്രമായി സംവിധാനങ്ങളാണൊരുക്കാറുള്ളത്. തിരുവപ്പനയ്ക്കായി ഒരു താല്‍ക്കാലിക മടപ്പുര കെട്ടി ഉണ്ടാക്കുന്നു. ഇതാണ് ഉത്സവത്തിനുള്ള ശ്രീകോവില്‍. മാറ്റമില്ലാത്ത ആചാര അനുഷ്ടാനങ്ങള്‍ കാണാൻ മലയുടെ മുകളിലെത്തുന്നത് ആയിരങ്ങളാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
മഞ്ഞുവീഴുന്ന കുന്നത്തൂർ പാടിയിൽ മുത്തപ്പന് തിരുവപ്പന ഒരുങ്ങി; ജനുവരി 15 വരെ ഉത്സവ ലഹരി
Next Article
advertisement
ഇറാൻ്റെ ഉപരോധത്തിനിടയിലും ഹോർമുസ് കടലിടുക്ക് കടന്ന് എട്ട് ഇന്ത്യൻ കപ്പലുകൾ
ഇറാൻ്റെ ഉപരോധത്തിനിടയിലും ഹോർമുസ് കടലിടുക്ക് കടന്ന് എട്ട് ഇന്ത്യൻ കപ്പലുകൾ
  • ഇറാൻ്റെ ഉപരോധത്തിനിടയിലും ഹോർമുസ് കടലിടുക്ക് വിജയകരമായി കടന്ന് എട്ട് ഇന്ത്യൻ കപ്പലുകൾ

  • 485 ഇന്ത്യൻ കപ്പൽ ജീവനക്കാരുമായി 15-ലധികം ഇന്ത്യൻ പതാകയുള്ള കപ്പലുകൾ ഗൾഫ് മേഖലയിലുണ്ട്

  • ഇറാൻ സൗഹൃദ രാജ്യങ്ങൾക്ക് ജലപാത തുറന്നുനൽകുമെന്ന് വ്യക്തമാക്കിയെങ്കിലും അമേരിക്കയ്ക്ക് നിരോധനം

View All
advertisement