കോടിയേരി ബാലകൃഷ്ണൻ സ്മാരക വനിത T20 ക്രിക്കറ്റ്‌ ടൂർണ്ണമെൻ്റ്: ചാമ്പ്യൻമാരായി ട്രിവാൻഡ്രം റോയൽസ്

Last Updated:

വനിതകളുടെ കായിക മികവോടെ കോടിയേരി ബാലകൃഷ്ണൻ സ്മാരക വനിത T20 ക്രിക്കറ്റ്‌ ടൂർണ്ണമെൻ്റ് അവസാനിച്ചു. തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കപ്പ് നേടി ട്രിവാൻഡ്രം റോയൽസ് ചാമ്പ്യൻമാർ.

ടൂർണമെന്റിലെ വിജയികൾ 
ടൂർണമെന്റിലെ വിജയികൾ 
തലശ്ശേരി ബി കെ 55 ക്രിക്കറ്റ് ക്ലബും ടെലിച്ചറി ടൗൺ ക്രിക്കറ്റും ക്ലബും സംയുക്തമായി കണ്ണൂർ ജില്ല ക്രിക്കറ്റ് അസോസിയേഷൻ്റെ സഹകരണത്തൊടെ തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മൂന്നാമത് കോടിയേരി ബാലകൃഷ്ണൻ സ്മാരക വനിത T20 ക്രിക്കറ്റ്‌ ടൂർണ്ണമെൻ്റ് നടത്തി.
ഉച്ചയ്ക്ക് ശേഷം നടന്ന ഫൈനൽ മത്സരത്തിൽ ട്രിവാൻഡ്രം റോയൽസ് 9 വിക്കറ്റിന് സുൽത്താൻസ് സിസ്റ്റർസിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത് സുൽത്താൻസ് സിസ്റ്റർസ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 86 റൺസെടുത്തു. സുൽത്താൻസ് സിസ്റ്റർസിനു വേണ്ടി ദിവ്യ ഗണേഷ് പുറത്താകാതെ 40 റൺസെടുത്തു. ട്രിവാൻഡ്രം റോയൽസിനു വേണ്ടി നിയതി ആർ മഹേഷ്‌ 4 വിക്കറ്റുകൾ വീഴ്ത്തി. മറുപടിയായി ട്രിവാൻഡ്രം റോയൽസ് 17.4 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് നേടി വിജയ ലക്ഷ്യം കണ്ടു.
advertisement
ട്രിവാൻഡ്രം റോയൽസിനു വേണ്ടി മാളവിക സാബു 49 റൺസും അഭിന മാർട്ടിൻ പുറത്താകാതെ 36 റൺസുമെടുത്തു. സുൽത്താൻസ് സിസ്റ്റർസിനു വേണ്ടി ഇഷിത ഷാനി 1 വിക്കറ്റ് വീഴ്ത്തി. കളിയിലെ താരമായി നിയതി ആർ മഹേഷിനേയും ഇമ്പാക്ട് താരമായി മാളവിക സാബുവിനെയും തിരഞ്ഞെടുത്തു. ടൂർണ്ണമെൻറിലെ ബെസ്റ്റ് ബാറ്റർ ആയി എ അക്ഷയയും ബെസ്റ്റ് ബൗളർ ആയി നിയതി ആർ മഹേഷും ടൂർണമെൻ്റിലെ താരമായ് സിഎംസി നജ്ലയും തിരഞ്ഞെടുക്കപ്പെട്ടു.
advertisement
കേരള നിയമസഭ സ്പീക്കർ അഡ്വ എ എൻ ഷംസീർ സമ്മാന ദാനം നിർവഹിച്ചു. വിനോദിനി കോടിയേരി, കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ് കുമാർ, നിലമ്പൂർ നഗരസഭ ചെയർമാൻ സലീം എന്നിവർ വിശിഷ്ടാത്ഥികളായിരുന്നു. ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റ് എ അഭിമന്യു അദ്ധ്യക്ഷത വഹിച്ചു. ബിനീഷ് കോടിയേരി, ബിനോയ് കോടീയേരി, ടി കൃഷ്ണരാജു, ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ  എന്നിവർ സംബന്ധിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കോടിയേരി ബാലകൃഷ്ണൻ സ്മാരക വനിത T20 ക്രിക്കറ്റ്‌ ടൂർണ്ണമെൻ്റ്: ചാമ്പ്യൻമാരായി ട്രിവാൻഡ്രം റോയൽസ്
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement