ഉണ്ണി കാനായി പിറവി നല്‍കിയ ഗാന്ധി ശില്‍പങ്ങള്‍, പറയാനുള്ളത് കേരളത്തിലെ ഏറ്റവും വലിയ ഗാന്ധി പ്രതിമയുടെ കഥ

Last Updated:

നിലത്തു മാര്‍ബിള്‍ വിരിക്കുന്ന ജോലിയായിരുന്നു ഉണ്ണിക്ക്. അതു കഴിഞ്ഞു വന്നാല്‍ വൈകിട്ട് വീടിനടുത്തുള്ള വണ്ണാത്തിപ്പുഴയില്‍ നിന്ന് കളിമണ്ണു കൊണ്ടുവന്ന് ശില്‍പങ്ങളുണ്ടാക്കും.

ഉണ്ണി കാനായി ഗാന്ധി പ്രതിമയുടെ നിർമാണ വേളയിൽ 
ഉണ്ണി കാനായി ഗാന്ധി പ്രതിമയുടെ നിർമാണ വേളയിൽ 
മഹാത്മ ഗാന്ധി രക്തസാക്ഷി ദിനത്തില്‍ ഉണ്ണി കാനായിയുടെ മനസ്സില്‍ താന്‍ ജീവന്‍ നല്‍കിയ ഗാന്ധി ശില്‍പങ്ങളുടെ സ്മരണയാണ്. പയ്യന്നൂര്‍ ഡി വൈ എസ് പി ഓഫീസിന് മുന്നില്‍ തുടങ്ങിയ ഗാന്ധി പ്രതിമ നിര്‍മ്മാണം, തുടര്‍ന്നിങ്ങോട്ട് കേരളത്തിലെ ഏറ്റവും വലിയ ഗാന്ധി പ്രതിമയായ കാസര്‍കോട് കലക്ട്രേറ്റിലെ 12 അടി ഉയരമുള്ള വെങ്കലത്തിലെ പൂര്‍ണകായ പ്രതിമ വരെ എത്തി നില്‍ക്കുന്നു. ഉണ്ണി കാനായിയുടെ ഗാന്ധി ശില്‍പങ്ങളുടെ നിര്‍മ്മാണ ആരംഭത്തിന് പറയാനുള്ളത് വെറും ശില്‍പിയുടെ കഥയല്ല. തൻ്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിനത്തിൻ്റെ സ്മരണ കൂടിയാണ്. വാഹന പരിശോധനയില്‍ എസ് ഐ പിടികൂടിയപ്പോള്‍ കാണിച്ച ബൈക്കിൻ്റെ ഫോട്ടോകോപ്പികളാണ് ഉണ്ണിയുടെ ശില്‍പങ്ങളുടെ ജീവിതത്തിന് വെളിച്ചമായത്.
നിനക്കെന്താണ് ജോലി എന്ന അന്നത്തെ പയ്യന്നൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ സുധാകകരൻ്റെ ചോദ്യം, സാര്‍ സിമന്റു പണിയാ... പിന്നെ കളിമണ്ണുകൊണ്ടു ശില്‍പങ്ങളുമുണ്ടാക്കും.. എന്ന ഉണ്ണിയുടെ ഉത്തരം. ഓ, നീയൊരു ശില്‍പിയാണല്ലേ.. എന്നാ നീ പെറ്റിയടയ്ക്കണ്ട. പകരം ഈ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനു മുന്നിലൊരു ഗാന്ധി പ്രതിമ നിര്‍മിച്ചാല്‍ മതി...' എന്ന സബ് ഇന്‍സ്‌പെക്ടറുടെ മറുപടിയില്‍ തുടങ്ങിയ ശില്‍പിയുടെ ജീവിതം. തുടര്‍ന്നാണ് ഉണ്ണി കാനായി എന്ന ശില്‍പി മഹാത്മാഗാന്ധി ശില്‍പങ്ങളുടെ പ്രിയനായിമാറുന്നത്.
advertisement
പയ്യന്നൂര്‍ കാനായി ഗ്രാമത്തില്‍ പരേതനായ ഇരുട്ടന്‍ പത്മനാഭൻ്റെയും അക്കാളത്ത് ജാനകിയുടെയും മകനായ ഉണ്ണി ചെറു പ്രായത്തിലേ സിമൻ്റ് പണിക്കിറങ്ങിയതാണ്. അച്ഛൻ്റെ മരണത്തോടെ കുടുംബം പുലര്‍ത്താനുള്ള ചുമതല ഉണ്ണിക്കായിരുന്നു. ശില്‍പി കൂടിയായ ശ്രീധരന്‍ കാര എന്ന കരാറുകാരൻ്റെ കൂടെയായിരുന്നു തുടക്കം. നിലത്തു മാര്‍ബിള്‍ വിരിക്കുന്ന ജോലിയായിരുന്നു ഉണ്ണിക്ക്. അതു കഴിഞ്ഞു വന്നാല്‍ വൈകിട്ട് വീടിനടുത്തുള്ള വണ്ണാത്തിപ്പുഴയില്‍ നിന്ന് കളിമണ്ണു കൊണ്ടുവന്ന് ശില്‍പങ്ങളുണ്ടാക്കും. നിരവധി പോലീസ് സ്റ്റേഷനുകള്‍, ക്ലബുകള്‍, വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിങ്ങനെ കേരളത്തില്‍ അങ്ങോളമിങ്ങോളമായി 48 ഗാന്ധിമാര്‍ നിരന്നു. തിരുവനന്തപുരം വെള്ളനാട് വി എച്ച് എസ് സ്‌കൂളിൽ 1996ലെ തൻ്റെ എസ് എസ് എല്‍ സി ബാച്ച് കൂട്ടായ്മയുടെ ആവിശ്യത്തിലൊരുക്കിയ ഗാന്ധിയുടെ 46-ാം പ്രതിമയാണ് ഉണ്ണിയുടെ ജീവിതത്തിലെ മനോഹര കാഴ്ച്ച.
advertisement
മഹാത്മ ഗാന്ധിക്ക് പുറമെ അറുപതോളം ചരിത്രപുരുഷന്മാരുടെ ശില്‍പവും ഇതിനകം ഉണ്ണി നിര്‍മ്മിച്ചിട്ടുണ്ട്. തൻ്റെ പിറവിയിൽ ഇന്ത്യയിലെ ഏറ്റവും വലിയ വെങ്കല ശിവശില്‍പം അനാച്ഛാദനം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇന്ന് ഉണ്ണി കാനായി.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ഉണ്ണി കാനായി പിറവി നല്‍കിയ ഗാന്ധി ശില്‍പങ്ങള്‍, പറയാനുള്ളത് കേരളത്തിലെ ഏറ്റവും വലിയ ഗാന്ധി പ്രതിമയുടെ കഥ
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement