ഭൂ ഉടമകളെ ബോധവത്ക്കരിക്കാന്‍ ജില്ലാ രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാര്‍ നിര്‍മ്മിച്ച വീഡിയൊ ശ്രദ്ധേയമാകുന്നു

Last Updated:

സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കാന്‍ മാത്രം താല്‍പര്യം കാണിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ കണ്ണൂര്‍ ജില്ലാ രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരുടെ പ്രവര്‍ത്തനം മാതൃകയാകുന്നു. ഭൂ ഉടമകള്‍ക്ക് അണ്ടർ വാല്യൂവേഷൻ നടപടി ക്രമങ്ങളുടെ മുന്നറിയിപ്പ് നല്‍കുന്ന ജീവനക്കാരുടെ വീഡിയോ വൈറലാകുന്നു. ജീവനക്കാരുടെ മാതൃക പിന്തുടരുകയാണ് മറ്റ് സർക്കാർ ഉദ്യോഗസ്ഥരും. 

+
കണ്ണൂർ

കണ്ണൂർ ജില്ലാ രജിസ്ട്രാർ ഓഫീസ് 

സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കാന്‍ മാത്രം താല്‍പര്യം കാണിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ കണ്ണൂര്‍ ജില്ലാ രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരുടെ പ്രവര്‍ത്തനം മാതൃകയാകുന്നു. സംസ്ഥാന വ്യാപകമായി അണ്ടര്‍ വാല്യുവേഷന്‍ നടപടികള്‍ നേരിടുന്ന ഭൂ ഉടമകള്‍ക്ക് മുന്നറിയിപ്പുമായി ജീവനക്കാര്‍ തന്നെ അഭിനയിച്ച് നിര്‍മ്മിച്ച സ്‌ക്രിപ്പ്റ്റിലൂടെ ബോധവത്ക്കരിക്കാന്‍ ശ്രമിക്കുകയാണ് ഈ സര്‍ക്കാര്‍ ജീവനക്കാര്‍. ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് പലപ്പോഴായി പല രീതിയിലുള്ള സര്‍ക്കാര്‍ ജനക്ഷേമ ഉത്തരവുകള്‍ പ്രഖ്യാപിക്കുമ്പോഴും പലരും അതിനെ ഗൗരവത്തില്‍ ശ്രദ്ധിക്കാറില്ല. ക്രയ വിക്രയം ചെയ്യുന്ന ഭൂമിയില്‍ സെറ്റില്‍മെൻ്റ് കമ്മീഷനിലൂടെ ആധാരത്തില്‍ വില കുറച്ച് കാണിക്കുന്ന പ്രവണതയും തുടരാറുണ്ട്. അത്തരത്തില്‍ അണ്ടര്‍ വാല്യുവേഷന്‍ നടപടികളില്‍ പെട്ടിരിക്കുന്ന ഭൂ ഉടമകളെ ബോധവത്ക്കരിക്കാനായി കണ്ണൂര്‍ ജില്ലാ രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാര്‍ നടത്തിയ പ്രവര്‍ത്തനമാണ് ശ്രദ്ധയമാകുന്നത്.
രണ്ട് ലക്ഷത്തില്‍പ്പുറം ആള്‍ക്കാരാണ് നിലവില്‍ സംസ്ഥാനത്ത് അണ്ടര്‍ വാല്യുവേഷന്‍ നടപടി നേരിടുന്നത്. ഇവരില്‍ പതിനഞ്ചായിരത്തോളം പേര്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. നോട്ടീസുകളയച്ചും മറ്റു മാര്‍ഗങ്ങള്‍ വഴി ബന്ധപ്പെട്ടിട്ടും ഉത്തരവ് ഗൗനിക്കാത്തവര്‍ക്ക് മുന്നറിയിപ്പുമായാണ് കണ്ണൂരിലെ റവന്യു ജീവനക്കാര്‍ സക്രിപ്റ്റ് തയ്യാറാക്കിയത്. ജീവനക്കാര്‍ തന്നെ അഭിനയിച്ചതിലൂടെ മറ്റ് സര്‍ക്കാര്‍ ജീവനക്കാരും ഇത് ശ്രദ്ധിച്ചു. രജിസ്ട്രേഷന്‍ വകുപ്പിലെ എല്ലാ ജില്ലയിലെ ഔദ്യോഗി ഗ്രൂപ്പുകളിലൂടെയും ജീവനക്കാര്‍ അംഗമായിട്ടുള്ള നിരവധി ഗ്രൂപ്പുകളിലൂടെയും ഷെയര്‍ ചെയ്യുന്നതിലൂടെ ഈ പദ്ധതിയുടെ ഗുണം ജനങ്ങളിലേക്ക് വേഗം എത്തിച്ചേരുമെന്ന പ്രതീക്ഷയിലാണ് കണ്ണൂര്‍ ജില്ലാ രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാര്‍.
advertisement
സ്‌ക്രിപ്റ്റെന്ന ആശയവും ആവിഷ്‌കാരവും നിര്‍വഹിച്ചത് ജില്ലാ രജിസ്ട്രാര്‍ ജനറല്‍ ഓഫീസിലെ കെ. പി. പ്രേമരാജനാണ്. ജില്ലാ രജിസ്ട്രാര്‍ ജനറല്‍ സത്യന്‍ എ ബിയും ജില്ലാ രജിസ്ട്രാര്‍ ഓഡിറ്റ് രാജേഷ് ഗോപാലനും റീലില്‍ അഭിനയിച്ചുകൊണ്ട് മറ്റ് ജീവനക്കാര്‍ക്കും മാതൃകയായി. കണ്ണൂര്‍ ജില്ലാ രജിസ്ട്രാര്‍ ഓഫീസിലെ 23 ജീവനക്കാരാണ് സ്‌ക്രിപ്റ്റില്‍ അണിനിരന്നത്. സര്‍ക്കാര്‍ തലത്തില്‍ ജനങ്ങള്‍ക്ക് ക്ഷേമപരമായ പല ഉത്തരവുകളും സമയക്രമാടിസ്ഥാനത്തില്‍ പ്രഖ്യാപിക്കാറുണ്ട്. ചിലപ്പോള്‍ ജാഗ്രത നിര്‍ദേശം, കാലാവധി നീട്ടല്‍, മുന്‍ഗണന, സൗജന്യ സേവനം, ജപ്തി നടപടി എന്നിങ്ങനെ പല തരത്തിലും സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രഖ്യാപിക്കുമ്പോഴും അത് വേണ്ട വിധത്തില്‍ ജനങ്ങളിലേക്കെത്തുന്നുണ്ടോ എന്നത് സംശയമാണ്. എന്നാല്‍ ജനക്ഷേമ സര്‍ക്കാര്‍ ഉത്തരവുകള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനായി സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെ വ്യത്യസ്തമായതും ആകര്‍ഷകമായ പരിപാടികളിലൂടെ മുന്നോട്ട് വരുന്നത് അഭിനന്ദനാര്‍ഹമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ഭൂ ഉടമകളെ ബോധവത്ക്കരിക്കാന്‍ ജില്ലാ രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാര്‍ നിര്‍മ്മിച്ച വീഡിയൊ ശ്രദ്ധേയമാകുന്നു
Next Article
advertisement
ആർഎസ്എസിന്റെ 100 വർഷം; പ്രധാനമന് നരേന്ദ്ര മോദി പ്രത്യേക നാണയവും സ്റ്റാമ്പും പുറത്തിറക്കി
ആർഎസ്എസിന്റെ 100 വർഷം; പ്രധാനമന് നരേന്ദ്ര മോദി പ്രത്യേക നാണയവും സ്റ്റാമ്പും പുറത്തിറക്കി
  • പ്രധാനമന്ത്രി മോദി ആർഎസ്എസിന്റെ 100-ാം വാർഷികത്തിൽ നാണയവും സ്റ്റാമ്പും പ്രകാശനം ചെയ്തു.

  • നാണയത്തിൽ ഭാരതമാതാവിൻ്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ്.

  • ആർഎസ്എസിന്റെ ആപ്തവാക്യം "രാഷ്ട്രായ് സ്വാഹാ, ഇദം രാഷ്ട്രായ, ഇദം ന മമ" നാണയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

View All
advertisement