വിഷു വിപണന മേളയ്ക്ക് തുടക്കമിട്ട് കണ്ണൂര്‍ കുടുംബശ്രീ
Last Updated:
കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷൻ്റെ വിഷു വിപണന മേളക്ക് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ തുടക്കമായി. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മേള ഉത്ഘാടനം ചെയ്തു. ഏപ്രില്‍ 13ന് രാത്രി എട്ടു മണിവരെ മേള തുടരും.
കുടുംബശ്രീ കൈവയ്ക്കാത്ത മേഖലകള്‍ ചുരുക്കമാണ്. വിഷുവിന് മുന്നോടിയായി വിഷു വിപണന മേളയ്ക്കും കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷൻ്റെ നേതൃത്വത്തില്‍ ജില്ലയില്‍ തുടക്കമായി. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ ഒരുക്കിയ വിപണന മേള മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
നാല്‍പത് കുടുംബശ്രീ സംരംഭകര്‍ 10 സ്റ്റാളുകളിലായാണ് ഉത്പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. കുടുംബശ്രീ ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍, വിവിധ തരം കറി പൗഡറുകള്‍, സമ്പൂര്‍ണ ഹെല്‍ത്ത് മിക്‌സ് ഉത്പന്നങ്ങള്‍, തുണിത്തരം, മിറാക്കി ബ്രാന്‍ഡഡ് കുര്‍ത്ത, കളിമണ്‍ പ്രതിമ, ചട്ടി, അലങ്കാര വസ്തുക്കള്‍ എന്നിങ്ങനെയും ആഹാരപദാര്‍ഥങ്ങളും ശ്രദ്ധേയമായി. ഔഷധഗുണമുള്ള കറ്റാര്‍വാഴ, ശംഖുപുഷ്പം തുടങ്ങി വിവിധ ഇനം ചെടികളും വിപണനമേളയില്‍ ആകര്‍ഷണമായി മാറി. എല്ലാത്തിലും ഉപരി ജൈവ പച്ചക്കറികളുടെ വിപുലമായ ശേഖരവും കുടുംബശ്രീ മുഖാധരം ഇവിടെ ഒരുക്കിയിട്ടുണ്ട്.
advertisement
കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റൻ്റ് കോര്‍ഡിനേറ്റര്‍ പി ഒ ദീപ, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരായ ആഹ്ലാദ്, പി ആതിര, ദീപ്തി, ദീപ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഏപ്രില്‍ 13ന് രാത്രി എട്ടു മണിവരെ മേള തുടരും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
April 07, 2025 3:51 PM IST