ജീവിതത്തിൻ്റെ സായാഹ്നത്തില്‍ ആദ്യമായി പിറന്നാള്‍ ആഘോഷിച്ച് യശോദാമ്മ
Last Updated:
80ാം വയസ്സില്‍ നടത്തിയ അദ്യത്തെ പിറന്നാളാഘോഷത്തിൻ്റെ മനോഹര നിമിഷത്തിലാണ് യശോദാമ്മ, പുതുവത്സരവും പിറന്നാളും ഒരുമിച്ചാഘോഷിച്ച് വയോജന വേദി.
പി ക യശോദയ്ക്ക് ഇത് വെറും പുതുവത്സര രാവിൻ്റെ ആഹ്ലാദം മാത്രമല്ല, മറിച്ച് ജീവിതത്തില്‍ ആദ്യമായി പിറന്നാളാഘോഷിച്ചത്തിൻ്റെ ചെറു പുഞ്ചിരിയാണ്. 80ൻ്റെ നിറവിലാണ് ഇന്ന് യശോദ. പുതുവത്സര ആഘോഷത്തിനായി ഒത്തുകൂടിയ വേദിയില്‍ കൂട്ടുകാരുമായൊന്നിച്ച് പിറന്നാള്‍ സ്‌നേഹം പങ്കിട്ടത് യശോദ മറക്കില്ല. ആദ്യത്തെ പിറന്നാളാഘോഷം അവിസ്മരണീയമാക്കിയത് പിണറായി വെസ്റ്റിലെ വയോജനങ്ങള്‍ ചേര്‍ന്നാണ്.
പ്രായം ശരീരത്തെ തളര്‍ത്തുമ്പോള്‍ ഒരു മുറിക്കുള്ളില്‍ ഒതുങ്ങികൂടി, ഇനിയുള്ള കാലം ഇതാണ് തൻ്റെ ലോകം എന്ന മിഥ്യാധാരണയിലാണ് വയോധികരില്‍ ഭൂരിഭാഗവും. തൻ്റേതായ ഇഷ്ടങ്ങളോ ആഗ്രഹങ്ങളോ ആരോടും പങ്കുവയ്ക്കാതെ അഭിപ്രായങ്ങള്‍ പറയാതെ ബാക്കിയുള്ള കാലം ജീവിച്ചു തീര്‍ത്താല്‍ മതിയെന്നും കരുതുന്നുവര്‍. എന്നാല്‍ അത്തരത്തിലുള്ളവര്‍ക്ക് സ്വാതന്ത്ര്യത്തിൻ്റെയും കൂടിചേരലിൻ്റെയും ലോകം തുറന്നു നല്‍കുകയാണ് പിണറായി വെസ്റ്റിലെ മാധവന്‍ സ്മാരക വായനശാലയും വയോജന വേദിയും. ഓരോ ദിനവും എത്ര മനോഹരമാക്കാനാകും എന്ന ചിന്തയിലാണ് ഇവരുടെ പ്രവര്‍ത്തനം. യശോദാമ്മയെ പോലെ 80 ലും യുവത്വം ആഘോഷിക്കുന്നവര്‍. ഓരോ ഒത്തുചേരലിലും ശുഭപ്രതീക്ഷയിലാണ് ഈ വയോജനങ്ങള്‍.
advertisement

പുതുവത്സരത്തിൻ്റെ സായന്തനത്തില്‍ മുഴപ്പിലങ്ങാട് ബീച്ചില്‍ വെച്ചാണ് പുതുവത്സരാഘോഷവും പിറന്നാളാഘോഷവും സംഘടിപ്പിച്ചത്. ബീച്ചില്‍ നടന്ന ആഘോഷത്തില്‍ മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡണ്ട് സവിത, തലശ്ശേരി കോസ്റ്റല്‍ പോലീസ് സി ഐ ശ്രീകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. ജീവിതത്തില്‍ ആദ്യമായി പിറന്നാളാഘോഷിച്ച യശോദയെപ്പോലെ ആദ്യമായി പുതുവത്സരാഘോഷം നടത്തിയവരായിരുന്നു പങ്കെടുത്ത വയോജനങ്ങളെല്ലാം. ആഘോഷങ്ങളോടൊപ്പം മുഴപ്പിലങ്ങാട് ബീച്ചിലെ കാഴ്ച്ചകളില്‍ ആടി പാടിയ വയോജനങ്ങള്‍ അതു വരെ തങ്ങള്‍ക്കുണ്ടായ വിശമതകളെല്ലാം കടലിലെ തിരമാലയില്‍ ഒഴുക്കിവിട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
January 06, 2025 1:44 PM IST