കൊച്ചി: കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റായി കാന്തപുരം എപി അബൂബക്കർ മുസ്ലീയാരെയും ജനറൽ സെക്രട്ടറിയായി സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി തങ്ങളെയും തെരഞ്ഞെടുത്തു. സമസ്ത പ്രസിഡന്റ് ഇ.സുലൈമാൻ മുസ്‌ലിയാരാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. അബ്ദുൽ കരീം ഹാജി ചാലിയം ആണ് ഫിനാൻസ് സെക്രട്ടറി.
പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, കെ.കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, കെ.പി അബൂബക്കർ മുസ്ലിയാർ പട്ടുവം, സി. മുഹമ്മദ് ഫൈസി, അബ്ദുറഹ്മാൻ ഫൈസി മാരായമംഗലം, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എം.എൻ കുഞ്ഞഹമ്മദ് ഹാജി എന്നിവരെ വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുത്തു.
സെക്രട്ടറിമാർ- പേരോട് അബ്ദുറഹ്മാൻ സഖാഫി, വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, എൻ. അലി അബ്ദുല്ല, സി.പി സൈതലവി മാസ്റ്റർ, അബ്ദുൽ മജീദ് കക്കാട്, എ. സൈഫുദ്ദീൻ ഹാജി തിരുവന്തപുരം, സുലൈമാൻ സഖാഫി മാളിയേക്കൽ, മുസ്തഫ മാസ്റ്റർ കോഡൂർ.
ഡയറക്ടർമാർ: പ്രൊഫ. യു.സി അബ്ദുൽ മജീദ് (വിദ്യാഭ്യാസം), കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി (പ്ലാനിങ്), ഹാമിദ് മാസ്റ്റർ ചൊവ്വ (ട്രൈനിങ്), വി.എച്ച് അലി ദാരിമി (ദഅവ).
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.