Sriram Venkitaraman|'സുന്നി സംഘശക്തിയുടെ ഉജ്ജ്വല വിജയം'; ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയതിൽ കാന്തപുരം വിഭാഗം
Sriram Venkitaraman|'സുന്നി സംഘശക്തിയുടെ ഉജ്ജ്വല വിജയം'; ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയതിൽ കാന്തപുരം വിഭാഗം
ഒറ്റവരിയിൽ 'സുന്നി സംഘശക്തിയുടെ ഉജ്ജ്വല വിജയം!!' എന്നാണ് തരുവണയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
Last Updated :
Share this:
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ (Sriram Venkitaraman)ആലപ്പുഴ ജില്ലാ കലക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് കാന്തപുരം വിഭാഗക്കാരനും എഴുത്തുകാരനുമായ ഒ എം തരുവണ (OM Tharuvana). മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ നേരത്തേയും തുരവണ രൂക്ഷമായ ഭാഷയിൽ രംഗത്തെത്തിയിരുന്നു.
ഒറ്റവരിയിൽ 'സുന്നി സംഘശക്തിയുടെ ഉജ്ജ്വല വിജയം!!' എന്നാണ് തരുവണയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
സർക്കാർ തീരുമാനത്തിനെതിരെ കാന്തപുരം വിഭാഗത്തിന്റെ കേരള മുസ്ലിം ജമാഅത്ത് ശക്തമായി രംഗത്തെത്തിയിരുന്നു. ശനിയാഴ്ച സംസ്ഥാന വ്യാപകമായി കലക്ടറേറ്റുകൾക്കും സെക്രട്ടറിയേറ്റിനും മുമ്പിലും പ്രതിഷേധമുയർന്നിരുന്നു. കോൺഗ്രസും കേരള പത്ര പ്രവർത്തക യൂണിയനും പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനു പിന്നാലെയാണ് ശ്രീറാം വെങ്കിട്ടരാമനെ സ്ഥാനത്തു നിന്ന് മാറ്റിയത്.
വി ആർ കൃഷ്ണ തേജയാണ് ആലപ്പുഴയിലെ പുതിയ കളക്ടർ. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായിരുന്നു വി ആർ കൃഷ്ണ തേജ മൈലാവരപ്പ്. സപ്ലൈകോ ജനറൽ മാനേജറായാണ് ശ്രീറാമിന്റെ പുതിയ നിയമനം. സിവിൽ സപ്ലൈസ് കോർപറേഷൻ ജനറൽ മാനേജരായി നിയമിക്കപ്പെട്ട ശ്രീറാം വെങ്കിട്ടരാമൻ സപ്ലൈകോയുടെ കൊച്ചി ഓഫീസിലാണ് ഇനി പ്രവര്‍ത്തിക്കേണ്ടത്. ശ്രീറാമിൻ്റെ ഭാര്യയായ ഡോ. രേണുരാജ് കഴിഞ്ഞ ദിവസമാണ് എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.