advertisement

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴയിൽ നിന്ന് മാറ്റിയതിനെ സ്വാഗതം ചെയ്ത് കാന്തപുരവും കേരള മുസ്‌ലിം ജമാഅത്തും

Last Updated:

വി ആർ കൃഷ്ണ തേജയാണ് ആലപ്പുഴയിലെ പുതിയ കളക്ടർ.

കോഴിക്കോട് :മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് കേരള മുസ്‌ലിം ജമാഅത്ത്.
കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്രാഹീം ഖലീലുൽബുഖാരി,വണ്ടൂർ അബ്ദുൽറഹ്മാൻഫൈസി,എൻ.അലിഅബ്ദുല്ല,സി.പി.സൈതലവി,മജീദ് കക്കാട്,എ.സൈഫുദീൻഹാജി,പ്രൊഫ.യു സി അബ്ദുൽ മജീദ് പങ്കെടുത്തു.
വി ആർ കൃഷ്ണ തേജയാണ് ആലപ്പുഴയിലെ പുതിയ കളക്ടർ. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായിരുന്നു വി ആർ കൃഷ്ണ തേജ മൈലാവരപ്പ്. സപ്ലൈകോ ജനറൽ മാനേജറായാണ് ശ്രീറാമിന്റെ പുതിയ നിയമനം. സിവിൽ സപ്ലൈസ് കോർപറേഷൻ ജനറൽ മാനേജരായി നിയമിക്കപ്പെട്ട ശ്രീറാം വെങ്കിട്ടരാമൻ സപ്ലൈകോയുടെ കൊച്ചി ഓഫീസിലാണ് ഇനി പ്രവര്‍ത്തിക്കേണ്ടത്. ശ്രീറാമിൻ്റെ ഭാര്യയായ ഡോ. രേണുരാജ് കഴിഞ്ഞ ദിവസമാണ് എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റത്.
advertisement
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കി നിയമിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് തീരുമാനം പിൻവലിച്ചുകൊണ്ടുള്ള സർക്കാർ നടപടി. പ്രതിപക്ഷത്തിനു പുറമേ, കേരള പത്ര പ്രവർത്തക യൂണിയനും കാന്തപുരം വിഭാഗത്തിന്റെ കേരള മുസ്ലിം ജമാഅത്തും നടപടിക്കെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു. ശനിയാഴ്ച സംസ്ഥാന വ്യാപകമായി കലക്ടറേറ്റുകൾക്കും സെക്രട്ടറിയേറ്റിനും മുമ്പിലും പ്രതിഷേധമുയർന്നിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴയിൽ നിന്ന് മാറ്റിയതിനെ സ്വാഗതം ചെയ്ത് കാന്തപുരവും കേരള മുസ്‌ലിം ജമാഅത്തും
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement