ഹർത്താൽ അക്രമം: ഗവർണർ മുഖ്യമന്ത്രിയുടെ അടിയന്തിര റിപ്പോർട്ട് തേടി
Last Updated:
സംസ്ഥാനത്തെ ക്രമസമാധാനത്തെക്കുറിച്ച് ഗവർണർ മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടി. യുവതികൾ ശബരിമലയിൽ പ്രവേശിച്ചതിനെതിരായ പ്രതിഷേധത്തിനിടെ വ്യാപകമായി പൊതു-സ്വകാര്യ മുതലുകൾ നശിപ്പിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് റിപ്പോർട്ട് തേടുന്നതെന്ന് ഗവർണർ പി സദാശിവം പറഞ്ഞു. ജനങ്ങൾ സമാധാനം പാലിക്കണമെന്ന് അപേക്ഷിക്കുന്നതായി ട്വിറ്റർ സന്ദേശത്തിൽ ഗവർണർ പറഞ്ഞു
Sought from Chief Minister @CMOKerala an urgent Law and Order report on the incidents of violence and destruction of private & public property in Kerala following entry of two young women in #Sabarimala temple.
I appeal to all sections of people to maintain calm & peace
— Kerala Governor (@KeralaGovernor) January 3, 2019
advertisement
അതേസമയം ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ശബരിമല കര്‍മ സമിതി നടത്തിയ ഹര്‍ത്താലില്‍ വ്യാപക അക്രമമുണ്ടായി.
തിരുവനന്തപുരത്ത് നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനു മുന്നില്‍ പ്രതിഷേധക്കാര്‍ ബോംബെറിഞ്ഞു. എസ്.ഐക്ക് പരിക്കേറ്റു. മലയിന്‍കീഴിലും സംഘര്‍ഷമുണ്ട്. തിരുവനന്തപുരത്ത് ബി.ജെ.പി- സിപിഎം സംഘർഷം തുടരുന്നു.
തൃശ്ശൂര്‍ വാടാനപ്പള്ളിയില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. എന്‍ഡിഎഫ്-ബിജെപി സംഘര്‍ഷത്തിനിടെയാണ് കുത്തേറ്റത്. പാലക്കാട് സിപിഐ ജില്ലാ കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തു.
വാടാനപ്പള്ളിയിൽ സംഘർഷത്തിനിടെ ബിജെ പി പ്രവർത്തകന് കുത്തേറ്റു. മൂന്നുപേർക്ക് വെട്ടേറ്റു. എസ് ഡി പി ഐ - ബി ജെ പി സംഘർഷത്തിനിടെയാണ് ബി ജെ പി പ്രവർത്തകന് കുത്തേറ്റത്.
advertisement
ഗണേശമംഗലം സുജിതിനാണ് കുത്തേറ്റത്. ഇയാൾക്ക് 37 വയസാണ് പ്രായം.സംഘർഷത്തിനിടെയാണ് സംഭവം.
അതേസമയം, സംസ്ഥാനത്ത് ഇന്ന് ബിജെപി നടത്തുന്ന ഹർത്താൽ സുപ്രീംകോടതി വിധിക്കെതിരെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹർത്താലിനെ ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കെഎസ്ആർടിസി ബസുകൾക്ക് സംരക്ഷണം നൽകുമെന്ന് ഡിജിപി അറിയിച്ചു. സുരക്ഷ നൽകിയാൽ സർവീസ് നടത്തുമെന്ന് എംഡി ടോമിൻ തച്ചങ്കരി.
ശബരിമലയിൽ യുവതികൾ കയറിയതിൽ പ്രതിഷേധിച്ച് ശബരിമല അയ്യപ്പ കർമസമിതി ആഹ്വാനം ചെയ്ത ഹർത്താൽ തുടരുകയാണ്.
അതേസമയം, ഹർത്താൽ നേരിടാൻ ശക്തമായ നടപടികൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമികളെ അറസ്റ്റ് ചെയ്യാൻ ഡിജിപി നിർദേശം നൽകി.
advertisement
ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതിന് എതിരെ യുഡിഎഫ് ഇന്ന് സംസ്ഥാനത്ത് കരിദിനം ആചരിക്കുകയാണ്. ഇതിനിടെ പന്തളത്ത് സിപിഎം - ബിജെപി, കർമസമിതി സംഘർഷത്തിനിടെ ഉണ്ടായ കല്ലേറിൽ പരുക്കേറ്റയാൾ മരിച്ചു. കർമസമിതി പ്രവർത്തകനായ ചന്ദ്രൻ ഉണ്ണിത്താൻ ആണ് മരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 03, 2019 6:45 AM IST