കരുവന്നൂർ: അരവിന്ദാക്ഷന്റെ വിദേശയാത്രയും അന്വേഷിക്കും; അക്കൗണ്ടിന്റെ അനന്തരാവകാശി ഒന്നാം പ്രതി സതീഷിന്റെ സഹോദരൻ
- Published by:Naseeba TC
- news18-malayalam
Last Updated:
2013 -14 കാലയളവിൽ അരവിന്ദാക്ഷനും ഒന്നാംപ്രതി സതീഷ് കുമാറും വസ്തു വിൽപ്പനയ്ക്കായി ദുബൈ യാത്ര നടത്തി
തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസ് പ്രതികളായ വടക്കാഞ്ചേരി സിപിഎം കൗൺസിലർ പി ആർ അരവിന്ദാക്ഷനെയും ബാങ്ക് അക്കൗണ്ടന്റ് ജിൽസനേയും കോടതി റിമാൻഡ് ചെയ്തു. അരവിന്ദാക്ഷനെ ഇ ഡി വീണ്ടും കസ്റ്റഡിയിൽ വാങ്ങും. അടുത്ത ആഴ്ച കസ്റ്റഡിയിൽ വാങ്ങാനാണ് ഇ ഡി നീക്കം.
അതേസമയം അരവിന്ദാക്ഷന്റെ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ വിവരങ്ങൾ ഇ ഡിക്ക് ലഭിച്ചു. അക്കൗണ്ടിന്റെ അനന്തരാവകാശിയായി വച്ചത് ഒന്നാം പ്രതി സതീഷിന്റെ സഹോദരനെയാണെന്നും കണ്ടെത്തി. പിആർ അരവിന്ദാഷിന്റെ വിദേശയാത്ര അന്വേഷിക്കാനും ഇഡി നീക്കം തുടങ്ങി.
Also Read- വളയം പിടിച്ചു തുടക്കം; ജനപ്രതിനിധിയായി ഉയർച്ച; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ അറസ്റ്റിലായ അരവിന്ദാക്ഷന്റെ രണ്ടു പതിറ്റാണ്ട്
അരവിന്ദാക്ഷൻ പലതവണ വിദേശയാത്രകൾ നടത്തി. ദുബായ് അടക്കം പല സ്ഥലങ്ങളിൽ സ്ഥല ലക്കച്ചവടങ്ങൾ നടത്തിയാതായാണ് ഇഡി കണ്ടെത്തൽ. 2013 -14 കാലയളവിൽ അരവിന്ദാക്ഷനും ഒന്നാംപ്രതി സതീഷ് കുമാറും വസ്തു വിൽപ്പനയ്ക്കായി ദുബൈ യാത്ര നടത്തി. ദുബൈ യാത്രയുടെ വിശദാംശങ്ങൾ ചോദ്യം ചെയ്യലിൽ അരവിന്ദാക്ഷൻ വെളിപ്പെടുത്തിയിട്ടില്ല.
advertisement
Also Read- ‘ഇഡിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന്റെ പ്രതികാരമാണ് അരവിന്ദാക്ഷന്റെ അറസ്റ്റ്’; എംവി ഗോവിന്ദന്‍
2011 നും 2019 നും ഇടയിൽ സി കെ ജിൽസ് 11 ലക്ഷത്തിന്റെ ഭൂമി വിൽപന നടത്തി. അതിൽ ആറെണ്ണം ഭാര്യയുടെ പേരിലാണ്. അരവിന്ദാക്ഷന്റെ ഭാര്യയുടെ പേരിലുള്ള വസ്തു 85 ലക്ഷം രൂപയ്ക്ക് പ്രവാസിയായ അജിത്ത് മേനോന് വിറ്റു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ടെന്നും ഇ ഡി പറയുന്നു.
അരവിന്ദാക്ഷന്റെ 90 വയസ്സുള്ള അമ്മയുടെ പേരിലും അക്കൗണ്ടുണ്ടെന്നും ഇഡി പറയുന്നു. 63 ലക്ഷം രൂപയുടെ നിക്ഷേപം ഉള്ളത് പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിലാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
September 28, 2023 5:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കരുവന്നൂർ: അരവിന്ദാക്ഷന്റെ വിദേശയാത്രയും അന്വേഷിക്കും; അക്കൗണ്ടിന്റെ അനന്തരാവകാശി ഒന്നാം പ്രതി സതീഷിന്റെ സഹോദരൻ