'ഇഡിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന്റെ പ്രതികാരമാണ് അരവിന്ദാക്ഷന്റെ അറസ്റ്റ്'; എംവി ഗോവിന്ദന്‍

Last Updated:

ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ അരവിന്ദാക്ഷൻ നേരത്തേ പരാതി നൽകിയിരുന്നു.

കണ്ണൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി ആര്‍ അരവിന്ദാക്ഷനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റുചെയ്തതിനു പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഇഡിക്കെതിരെ പോലീസിൽ പരാതി നൽകിയതിന്റെ പ്രതികാര നടപടിയാണ് അറസ്റ്റെന്ന് ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
‘നിരവധി തവണ ചോദ്യം ചെയ്ത വിട്ടയച്ചതാണ്. ശക്തിയായി ഭീഷണിപ്പെടുത്തിയ ശേഷം അവർ ആവശ്യപ്പെട്ട മൊഴി നൽകിയില്ല. എസ്‌ഐ മൊയ്തീൻ പണം ചാക്കിൽക്കെട്ടി കൊണ്ടുപോകുന്നത് കണ്ട് പറഞ്ഞു. അതിന് തയ്യാറാകാതെ വന്നപ്പോൾ അരവിന്ദാക്ഷനെ മർദിച്ചു. അക്കാര്യം പുറത്ത് പറഞ്ഞതിനും പോലീസിൽ പരാതി നൽകിയതിനും ഐഡി അരവിന്ദാക്ഷനെ വേട്ടയാടുകയാണ്’ – ഗോവിന്ദൻ പറഞ്ഞു.
advertisement
‘കേന്ദ്ര ഏജന്‍സി എന്ന രീതിയില്‍ പാര്‍ട്ടിയിലേക്ക് എത്താന്‍ വേണ്ടി ആരെയൊക്കെയാണോ അവര്‍ക്ക് ആവശ്യമുണ്ടാകുക അവരെ എല്ലാ എത്തിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഒരു ന്യായമായ സമീപനവുമല്ല. തികച്ചും തെറ്റായ നിലപാടാണ് സ്വീകരിക്കുന്നത്. സഹകരണമേഖലയെ തകര്‍ക്കുന്നതിനുവേണ്ടിയുള്ള ബോധപൂര്‍വമായ ശ്രമം ഏജന്‍സിയെ ഉപയോഗിച്ച് നടത്തുകയാണ്. അതിന് വഴങ്ങാന്‍ പാര്‍ട്ടിക്ക് മനസില്ല’ – ഗോവിന്ദന്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇഡിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന്റെ പ്രതികാരമാണ് അരവിന്ദാക്ഷന്റെ അറസ്റ്റ്'; എംവി ഗോവിന്ദന്‍
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement