കരുവന്നൂർ തട്ടിപ്പ്: ബിനാമി ഇടപാടുകൾ എ.സി. മൊയ്തീന്റെ നിർദേശപ്രകാരമെന്ന് ED; 15 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
- Published by:Rajesh V
- news18-malayalam
Last Updated:
കരുവന്നൂര്‍ ബാങ്കില്‍ വ്യാപകമായ തട്ടിപ്പ് നടന്നതായുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി റെയ്ഡ് നടത്തിയത്
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 15 കോടി രൂപ വിലമതിക്കുന്ന സ്വത്തുവകകള്‍ കണ്ടുകെട്ടിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറിയിച്ചു. മുൻ മന്ത്രിയും എംഎൽഎയുമായ എ സി മൊയ്തീന്റെ നിര്‍ദേശപ്രകാരമാണ് ബിനാമി ഇടപാടുകള്‍ നടന്നതെന്നും ഇ ഡി പറയുന്നു. എ സി മൊയ്തീന്‍റെയും ഭാര്യയുടെയും പേരിലുള്ള 28 ലക്ഷം രൂപയുടെ ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ മരവിപ്പിക്കുകയും ചെയ്തു.
Also Read- എ.സി മൊയ്തീന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകള് ഇഡി മരവിപ്പിച്ചു; ചോദ്യം ചെയ്യാന് നോട്ടീസ് നല്കും
കരുവന്നൂര്‍ ബാങ്കില്‍ വ്യാപകമായ തട്ടിപ്പ് നടന്നതായുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി റെയ്ഡ് നടത്തിയത്. നേരത്തേ ക്രൈംബ്രാഞ്ച് കണ്ടെത്തിയ പ്രതികളുടെ വീടുകളില്‍ പരിശോധന നടത്തിയതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ റെയ്ഡും. തട്ടിപ്പ് കേസില്‍ 15 കോടി വിലമതിക്കുന്ന 36 വസ്തുവകകളാണ് കണ്ടുകെട്ടിയതെന്ന് ഇഡി വ്യക്തമാക്കി. ഇവ കണ്ടുകെട്ടുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. കൂടാതെ എ സി മൊയ്തീന്റെ 28 ലക്ഷം രൂപയുടെ നിക്ഷേപങ്ങള്‍ മരവിപ്പിക്കുകയും ചെയ്തു. ഈ തുകയുടെ കണക്ക് കാണിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് നടപടി.
advertisement
ഏറ്റവുമധികം തട്ടിപ്പ് നടത്തിയത് ബിജോയ് എന്നയാളാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. 30 കോടി രൂപ വിലമതിക്കുന്ന തട്ടിപ്പുകളാണ് ഇയാള്‍ നടത്തിയത്. ബാങ്കില്‍നിന്ന് നഷ്ടപ്പെട്ടവയില്‍ ഭൂരിഭാഗം തുകയും ബിനാമി ഇടപാടുകള്‍ വഴിയാണെന്നും ഇ ഡി കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് എ സി മൊയ്തീന്‍ ഉള്‍പ്പെടെയുള്ളര്‍ക്ക് നോട്ടീസ് നല്‍കി ചോദ്യംചെയ്യാനായി കൊച്ചിയിലെ ഇ ഡി ഓഫീസിലേക്ക് വിളിച്ചുവരുത്തും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
August 24, 2023 1:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കരുവന്നൂർ തട്ടിപ്പ്: ബിനാമി ഇടപാടുകൾ എ.സി. മൊയ്തീന്റെ നിർദേശപ്രകാരമെന്ന് ED; 15 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി