• HOME
  • »
  • NEWS
  • »
  • kerala
  • »
  • ദേവികയെ സതീഷ് ബലം പ്രയോഗിച്ച് ലോഡ്ജിലേക്ക് കൊണ്ടുപോകുന്ന CCTV ദൃശ്യങ്ങൾ പുറത്ത്; കൊലപാതകം കുടുംബജീവിതത്തിന് തടസ്സാമയതിനാൽ

ദേവികയെ സതീഷ് ബലം പ്രയോഗിച്ച് ലോഡ്ജിലേക്ക് കൊണ്ടുപോകുന്ന CCTV ദൃശ്യങ്ങൾ പുറത്ത്; കൊലപാതകം കുടുംബജീവിതത്തിന് തടസ്സാമയതിനാൽ

വിവാഹിതനാകും മുൻപേ തന്നെ സതീഷ് ദേവികമായി അടുപ്പമുണ്ടായിരുന്നു

  • Share this:

    കാസർഗോഡ്: മേക്കപ്പ് ആർട്ടിസ്റ്റിന്റെ അരുംകൊലയിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. കൊല്ലപ്പെട്ട ദേവികയെ ബലംപ്രയോഗിച്ച് ലോഡ്ജിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് കിട്ടിയത്. ദേവികയും സതീഷ് ഭാസ്കറും വിവാഹിതരാണെങ്കിലും 9 വർഷത്തോളമായി പ്രണയത്തിലായിരുന്നു. തന്റെ കുടുംബ ജീവിതത്തിന് തടസ്സമായതിനാലാണ് ദേവികയെ കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി. പോലീസ് ഇത് പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല.

    കാഞ്ഞങ്ങാട് നഗരത്തില്‍ കഴിഞ്ഞ ദിവസമാണ് പട്ടാപകല്‍ മേക്കപ്പ് ആർട്ടിസ്റ്റായ ഉദുമ ബാര സ്വദേശി ദേവികയെ (34) സതീഷ് ഭാസ്‌കര്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ ഒൻപത് വര്‍ഷത്തോളമായി ഇവർ തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നാണ് സൂചന. മനസമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കാത്തതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി. സതീഷിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്.

    Also Read- കൊല്ലപ്പെട്ട ദേവിക മേക്കപ്പ് ആര്‍ട്ടിസ്റ്റ്; ലോഡ്ജിലേക്ക് വിളിച്ചുവരുത്തി വെട്ടിക്കൊന്ന ശേഷം കാമുകന്‍ കീഴടങ്ങി
    ‌‌

    വിവാഹിതനാകും മുൻപേ തന്നെ സതീഷ് ദേവികമായി അടുപ്പമുണ്ടായിരുന്നു. ഇത് നിലവിലിരിക്കെയാണ് ഇയാൾ മറ്റൊരു വിവാഹം കഴിച്ചത്. ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്താന്‍ ദേവിക നിര്‍ബന്ധിക്കാന്‍ തുടങ്ങിയതോടെയാണ് കൊലപാതകം നടത്താന്‍ ആസൂത്രണം നടത്തിയതെന്നാണ് സതീഷിന്റെ മൊഴി.

    Also Read- കാസർഗോഡ് യുവതിയെ കാമുകന്‍ ലോഡ്ജ് മുറിയില്‍ വെട്ടിക്കൊന്നു
    ‌‌
    15 ദിവസത്തെ ആസൂത്രണത്തിനോടുവിലാണ് കൊല നടത്തിയത്. ഭാര്യ എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ദേവികയെ മുറിയിലേക്ക് സതീഷ് കൊണ്ടുപോയത് . ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പോലീസ് ശേഖരിച്ചിട്ടുണ്ട്.

    അതേസമയം, ദേവികയുടെ മൃതദേഹം കണ്ണൂർ മെഡിക്കൽ കോളജിലെ വിദഗ്ധ പോസ്റ്റ്മോർട്ടതിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതി സതീഷിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

    Published by:Naseeba TC
    First published: