Suicide | കാസര്‍ഗോഡ് മൂന്നുമാസം പ്രായമായ കുഞ്ഞുമായി അമ്മ കിണറ്റില്‍ച്ചാടി ആത്മഹത്യ ചെയ്തു

Last Updated:

പ്രസവത്തിന് പിന്നാലെ രമ്യയ്ക്ക് വിഷാദരേഗ ലക്ഷണങ്ങളുണ്ടായിരുന്നതായി പറയുന്നു.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കാസര്‍കോട്: നീലേശ്വരത്ത് കൈക്കുഞ്ഞുമായി അമ്മ കിണറ്റില്‍ച്ചാടി ആത്മഹത്യ ചെയ്തു. കടിഞ്ഞിമൂല സ്വദേശിനി രമ്യയും മൂന്നു മാസം പ്രായമായ കുഞ്ഞുമാണ് മരിച്ചത്. കുഞ്ഞിനെയും എടുത്ത് രമ്യ കിണറ്റില്‍ ചാടുകയായിരുന്നു.
പ്രസവത്തിന് പിന്നാലെ രമ്യയ്ക്ക് വിഷാദരേഗ ലക്ഷണങ്ങളുണ്ടായിരുന്നതായി പറയുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്‌നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്‌നി (ഹൈദരാബാദ്) -040-66202000).
advertisement
ഭാര്യയും അമ്മയും തമ്മിൽ വഴക്ക്; മനംനൊന്ത് ജീവനൊടുക്കിയ യുവാവിന്‍റെ ഭാര്യയും മാസങ്ങൾക്കു ശേഷം ആത്മഹത്യ ചെയ്തു
ഭർത്താവ് ജീവനൊടുക്കി മൂന്നു മാസം പിന്നിട്ടപ്പോൾ ഭാര്യയും ആത്മഹത്യ ചെയ്തു. കൊല്ലം പള്ളിമൺ ഐക്കരഴികത്ത് ഉണ്ണികൃഷ്ണപിള്ളയുടെ മകൻ ശ്രീഹരിയുടെ ഭാര്യ അശ്വതിയാണ് കഴിഞ്ഞ ദിവസം സ്വന്തം വീട്ടിൽവെച്ച് ആത്മഹത്യ ചെയ്തത്. ഭാര്യയും അമ്മയും തമ്മിൽ വഴക്ക് ഉണ്ടായതോടെ മാനസിക സമ്മർദ്ദം താങ്ങാനാകാതെയാണ് ശ്രീഹരി(22) ഇക്കഴിഞ്ഞ ജൂലൈ 12ന് ആത്മഹത്യ ചെയ്തത്. അമ്മയും ഭാര്യയും തമ്മിലുള്ള പ്രശ്നത്തെ ചൊല്ലി ദമ്പതികൾ തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിനൊടുവിൽ ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതിൽ ശ്രീഹരി മരിക്കുകയും അശ്വതി ഏറെ കാലം ചികിത്സയിലുമായിരുന്നു. ചികിത്സയ്ക്കു ശേഷം സ്വന്തം വീട്ടിൽ മടങ്ങിയെത്തിയ അശ്വതി ഭർത്താവിന്‍റെ മരണത്തെ തുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം വീട്ടിലെ മുറിയിലെ ഫാനിൽ അശ്വതി തൂങ്ങിമരിച്ചത്.
advertisement
ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ ജൂൺ മാസം 13ന് ആയിരുന്നു അശ്വതിയും മർച്ചന്‍റ് നേവിയിൽ ജോലി ഉണ്ടായിരുന്ന ശ്രീഹരിയും വിവാഹിതരായത്. ഇരുവരുടെയും വിവാഹത്തെ ആദ്യം ഇരു വീട്ടുകാരും എതിർത്തിരുന്നു. വിവാഹശേഷം അശ്വതിയും ശ്രീഹരിയുടെ അമ്മയിലും തമ്മിൽ വഴക്ക് പതിവായി. ഇത് ചോദ്യം ചെയ്തു ശ്രീഹരി അശ്വതിയെ മർദ്ദിച്ചതോടെയാണ് ആത്മഹത്യശ്രമത്തിലേക്ക് നയിച്ച സംഭവങ്ങളുണ്ടായത്. ശ്രീഹരി മർദ്ദിച്ചതിനെ തുടർന്ന് അശ്വതി താലമാല വലിച്ചുപൊട്ടിച്ച് ഭർത്താവിന്‍റെ മുഖത്തേക്ക് എറിഞ്ഞു. ഇതേത്തുടർന്ന് ശ്രീഹരി മുറിക്കകത്ത് കയറി തൂങ്ങിമരിക്കാൻ ശ്രമിച്ചു. ഉടൻതന്നെ ബന്ധുക്കൾ അയൽക്കാരും ചേർന്ന് മീയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
advertisement
ഭർത്താവ് ആത്മഹത്യശ്രമം നടത്തിയതിന് പിന്നാലെ അശ്വതി തൈറോയ്ഡിന്‍റെ ഗുളികൾ കൂട്ടത്തോടെ വിഴുങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഏറെ കാലം മീയ്യണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയ്ക്കു ശേഷമാണ് അശ്വതിക്ക് ജീവിതത്തിലേക്ക് മടങ്ങിയെത്താനായത്. എന്നാൽ ഭർത്താവിന്‍റെ വിയോഗത്തിൽ കടുത്ത മനോവിഷമത്തിലായിരുന്നു അശ്വതി. അതിനിടെയാണ് വീട്ടുകാരുടെ കണ്ണുവെട്ടിച്ച് കഴിഞ്ഞ ദിവസം അശ്വതി തൂങ്ങിമരിച്ചത്. സംഭവത്തിൽ കണ്ണനല്ലൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
മലയാളം വാർത്തകൾ/ വാർത്ത/Kasargod/
Suicide | കാസര്‍ഗോഡ് മൂന്നുമാസം പ്രായമായ കുഞ്ഞുമായി അമ്മ കിണറ്റില്‍ച്ചാടി ആത്മഹത്യ ചെയ്തു
Next Article
advertisement
Lord Marco | ലോർഡ് മാർക്കോ ലോഡിംഗ്; നായകൻ മമ്മൂട്ടിയോ യഷോ എന്ന ചോദ്യം ചൂടുപിടിക്കുന്നു
Lord Marco | ലോർഡ് മാർക്കോ ലോഡിംഗ്; നായകൻ മമ്മൂട്ടിയോ യഷോ എന്ന ചോദ്യം ചൂടുപിടിക്കുന്നു
  • മാർക്കോ സിനിമയുടെ വിജയത്തിന് ശേഷം 'ലോർഡ് മാർക്കോ' എന്ന പേരിൽ പുതിയ സിനിമയുടെ പേര് രജിസ്റ്റർ ചെയ്തു.

  • മൂത്ത മാർക്കോ ആയി മമ്മൂട്ടിയോ യഷോ എന്ന ചോദ്യമാണ് ആരാധകരുടെ ഇടയിൽ ചൂടുപിടിക്കുന്നത്.

  • 30 കോടി മുതൽമുടക്കിൽ 110 കോടി ബോക്സ് ഓഫീസിൽ നേടിയ മാർക്കോയുടെ തുടർച്ചയായിരിക്കും 'ലോർഡ് മാർക്കോ'.

View All
advertisement