പെരിയ ഇരട്ടക്കൊല: അറസ്റ്റിലായ CPM ലോക്കൽ കമ്മിറ്റി അംഗത്തെ ഇന്ന് കോടതിയിൽ ഹാജരാക്കും
Last Updated:
സംഭവത്തിൽ കൂടുതൽപേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
കാസർഗോഡ്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ അറസ്റ്റുകൾ ഇന്നുണ്ടാവുമെന്നാണ് സൂചന. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കൊലയുടെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന പീതാംബരന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. രാവിലെ 11ന് കാഞ്ഞങ്ങാട് ഹൊസ്ദുർഗ് കോടതിയില്‍ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യലിനായി പീതാംബരനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് പൊലീസ് ആവശ്യപ്പെടും. അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് പീതാംബരനെ പുറത്താക്കി.
കൊലയാളി സംഘം സഞ്ചരിച്ച KL 14 J 5683 നമ്പർ മഹീന്ദ്ര സൈലോ കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വാഹന ഉടമ സജി ജോർജ് ഉൾപ്പെടെ കസ്റ്റഡിയിലുള്ള മറ്റ് ആറ് സിപിഎമ്മുകാരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. മൂന്നുപേരാണ് കൊലയാളി സംഘത്തിൽ ഉണ്ടായിരുന്നത് എന്നാണ് പൊലീസ് നിഗമനം. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.
advertisement
അറസ്റ്റിലായ സിപിഎം നേതാവ് പീതാംബരനെ ആക്രമിച്ചെന്ന കേസില്‍ പ്രതിയായിരുന്നു കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരത്‌ലാല്‍. പയ്യന്നൂര്‍ കേന്ദ്രീകരിച്ചായിരുന്നു കേസിന്റെ ഗൂഢാലോചന. സ്ഥലത്ത് നിന്ന് കിട്ടിയ മൂന്ന് മൊബൈല്‍ ഫോണുകളില്‍ ഒന്ന് പ്രതികളുടേതാണെന്നാണ് സൂചന. ഇരട്ടക്കൊലപാതകത്തിൽ സിപിഎമ്മിനെതിരായ പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. കാസർഗോഡ് ഡിസിസി സംഘടിപ്പിക്കുന്ന ഉപവാസത്തിൽ ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 20, 2019 7:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പെരിയ ഇരട്ടക്കൊല: അറസ്റ്റിലായ CPM ലോക്കൽ കമ്മിറ്റി അംഗത്തെ ഇന്ന് കോടതിയിൽ ഹാജരാക്കും