നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • എസ്എസ്എല്‍സി ഫലം : വിജയ മധുരം നാലിരട്ടി; ഒരു ദിവസത്തെ വ്യത്യാസത്തില്‍ ജനിച്ച സഹോദരിമാരുടെ ഇരട്ടക്കുട്ടികള്‍ക്ക് ഫുള്‍ എ പ്ലസ്

  എസ്എസ്എല്‍സി ഫലം : വിജയ മധുരം നാലിരട്ടി; ഒരു ദിവസത്തെ വ്യത്യാസത്തില്‍ ജനിച്ച സഹോദരിമാരുടെ ഇരട്ടക്കുട്ടികള്‍ക്ക് ഫുള്‍ എ പ്ലസ്

  കാസര്‍കോടുള്ള സഹോദരിമാരായ ആയിഷത്ത് സഫൂറയുടെയും ഷംസാദ് ബീഗത്തിന്റെയും മക്കളായ സി കെ മുമീന, സി കെ മുസ്ലിമ, കെ എച്ച് ഖദീജ ഷബ്‌നം , കെ എച്ച് ഫാത്തിമത്ത് ഷഫ്ന എന്നിവരാണ് എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയത്.

  SSLC Result 2021

  SSLC Result 2021

  • Share this:
   പത്താം ക്ലാസ് പരീക്ഷയില്‍ നാലിരട്ടി വിജയം കൊയ്ത് സഹോദരിമാരുടെ ഇരട്ടകുട്ടികള്‍. കാസര്‍കോട് ജില്ലയില്‍ നിന്നുമാണ് ഈ കൗതുകകരമായ സംഭവം നടന്നിരിക്കുന്നത്. കാസര്‍കോട്ടുള്ള ഒരു കുടുംബത്തിലെ രണ്ട് സഹോദരിമാരുടെ ഇരട്ടക്കുട്ടികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചതോടെയാണ് ഫലത്തില്‍ ഇവര്‍ക്ക് നാലിരട്ടി വിജയം നേടിക്കൊടുത്തത്. കാസര്‍കോടുള്ള സഹോദരിമാരായ ആയിഷത്ത് സഫൂറയുടെയും ഷംസാദ് ബീഗത്തിന്റെയും മക്കളായ സി കെ മുമീന, സി കെ മുസ്ലിമ, കെ എച്ച് ഖദീജ ഷബ്‌നം , കെ എച്ച് ഫാത്തിമത്ത് ഷഫ്ന എന്നിവരാണ് എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയത്. മുമീനയും മുസ്ലിമയും ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഖദീജയും ഫാത്തിമത്തും സൂറംബയല്‍ ഗവ. ഹൈസ്‌കൂളിലുമാണ് പഠിക്കുന്നത്.

   ഒരു ദിവസത്തെ മാത്രം വ്യത്യാസത്തിലാണ് ഇവരുടെ ഇരട്ടക്കുട്ടികള്‍ ജനിച്ചത്. 2005 ഓഗസ്റ്റ് രണ്ടിന് മുമീനയും മുസ്ലിമയും ജനിച്ചപ്പോള്‍ ഓഗസ്റ്റ് നാലിനായിരുന്നു ഷബ്‌നവും ഷഫ്‌നയും ജനിച്ചത്. ഫലം വന്നതിന് പിന്നാലെ ഈ നാല്‍വര്‍ സംഘത്തിന് അഭിനന്ദങ്ങളുടെ പ്രവാഹമാണ്.

   ബെണ്ടിച്ചാല്‍ ഗവ. യുപി സ്‌കൂള്‍ അധ്യാപകരായ ചട്ടഞ്ചാല്‍ കാവുംപള്ളത്തെ സി കെ അബ്ദുല്‍ ഖാദറിന്റെയും കെ എ ആയിഷത്ത് സഫൂറയുടെയും മക്കളാണ് മുമീനയും മുസ്ലിമയും. സീതാംഗോളി ദാറുസ്സലാമിലെ വ്യാപാരി കെ ഹമീഡിന്റെയും അംഗടിമുഗര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക ഷംസാദ് ബീഗത്തിന്റെയും മക്കളാണ് ഷബ്‌നയും ഷഫ്‌നയും.

   Also read- SSLC Results 2021: കോവിഡിനെ തോൽപിച്ച് എ പ്ലസ് നേടി കുട്ടികളും വിദ്യാഭ്യാസ വകുപ്പും

   മുമീനയ്ക്കും മുസ്ലിമയ്ക്കും ചട്ടഞ്ചാലില്‍ തന്നെ തുടര്‍പഠനം നടത്താനാണ് ആഗ്രഹം. അതേസമയം ഷബ്‌നയ്ക്കും ഷഫ്‌നയ്ക്കും കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേരാനാണ് ആഗ്രഹം. തങ്ങളുടെ ഉമ്മമാരെപ്പോലെ ഭാവിയില്‍ അധ്യാപകരാകണം എന്നത് തന്നെയാണ് നാല് പേരുടെയും മോഹം.

   Also read- പട്ടാമ്പി എം.എൽ.എ. മുഹമ്മദ് മുഹ്സിൻ സിനിമയിൽ നായകനാകുന്നു; ഒപ്പം എം.എൽ.എ മഹേഷും എം.പി. സോമപ്രസാദും

   ഈ നാല് പേരില്‍ ഒതുങ്ങുന്നതല്ല ഇവരുടെ കുടുംബം. മുമീനയ്ക്കും മുസ്ലിമയ്ക്കും ഒരു സഹോദരന്‍ കൂടിയുണ്ട്. തൃശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ എം ടെക് വിദ്യാര്‍ത്ഥിയായ അഹമ്മദ് സ്വാലിഹാണ് ഇവരുടെ സഹോദരന്‍. അതേസമയം ഷബ്‌നക്കും ഷഫ്‌നക്കും കൂട്ടായി മൂന്ന് സഹോദരങ്ങള്‍ കൂടിയുണ്ട്. ആയിഷ ഷഫ്‌ന, ഹലീമ ഹായ്, മുഹമ്മദ് അമീന്‍ എന്നിവരാണ് ഇവരുടെ സഹോദരങ്ങള്‍.

   Also read- ബക്രീദ്: സംസ്ഥാനത്ത് ഞായറാഴ്ച മുതൽ മൂന്ന് ദിവസം ലോക്ഡൗണിൽ ഇളവ്

   പരവനടുക്കം ചെമ്മനാട് ഗവ. എല്‍ പി സ്‌കൂളിനടുത്തുള്ള കൈന്താര്‍ ഹൗസില്‍ പരേതരായ കെ അഹമ്മദിന്റെയും ഫാത്തിമത്ത് സഫൂറയുടെയും മക്കളാണ് ആയിഷത്ത് സഫൂറയും ഷംസാദ് ബീഗവും.

   ഇത്തവണ എസ്എസ്എൽസി പരീക്ഷയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് രേഖപ്പെടുത്തിയത്. പരീക്ഷ എഴുതിയ 99.47% പേർ ഇത്തവണ വിജയിച്ചു. കഴിഞ്ഞ വർഷം 98.82 ശതമാനമായിരുന്നു വിജയം. ഈ വർഷത്തേത് റെക്കോർഡ് വിജയമാണ്. കഴിഞ്ഞ വർഷത്തേക്കാൾ 0.65% കൂടുതൽ. വിജയശതമാനം 99 ശതമാനം കടക്കുന്നത് ഇതാദ്യമായാണ്.
   Published by:Naveen
   First published:
   )}