ഐഷ സുൽത്താന മൂന്നു ദിവസത്തേക്ക് ലക്ഷദ്വീപ് വിടരുതെന്ന് പോലീസ്; രാജ്യദ്രോഹ കേസിൽ ചോദ്യം ചെയ്യൽ പൂർത്തിയായി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
മൊഴികൾ പഠിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം. കവരത്തിയിലെ പോലീസ് ഹെഡ് ക്വാർട്ടേഴ്സിലായിരുന്നു ചോദ്യം ചെയ്യൽ.
കൊച്ചി: രാജ്യദ്രോഹ കേസിൽ ഐഷ സുൽത്താനയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. മൂന്നു ദിവസത്തേയ്ക്ക് ലക്ഷദ്വീപ് വിടരുതെന്നു പോലീസ് ഐഷയോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ചു അവർ കവരത്തിയിൽ തുടരും. മൊഴികൾ പഠിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം. കവരത്തിയിലെ പോലീസ് ഹെഡ് ക്വാർട്ടേഴ്സിലായിരുന്നു ചോദ്യം ചെയ്യൽ.
എന്തുകൊണ്ടാണ് 'ബയോവെപ്പൺ' എന്ന പരാമർശം നടത്തിയതെന്നായിരുന്നു പോലീസ് പ്രധാനമായും ആരാഞ്ഞത്. പരാമർശം മനപ്പൂർവ്വമല്ലെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്നുമായിരുന്നു ഐഷാ സുൽത്താന മറുപടി നൽകിയത്. ഇതുസംബന്ധിച്ച് വിശദീകരണം തൊട്ടടുത്ത ദിവസങ്ങളിൽ നൽകിയിരുന്നെന്നും അവർ വ്യക്തമാക്കി. വൈകിട്ട് നാലരയ്ക്ക് അഭിഭാഷകനൊപ്പമാണ് ഐഷ ചോദ്യം ചെയ്യലിന് ഹാജരായത്. ചോദ്യം ചെയ്യൽ മൂന്നു മണിക്കൂറോളം നീണ്ടു നിന്നു.
advertisement
ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ അനുവദിക്കാത്തതിനെ തുടർന്നാണ് ഐഷ ലക്ഷദ്വീപിലേക്ക് പോകാൻ നിർബന്ധിതരായത്. ഒരു ചാനലിൽ ചർച്ചയ്ക്കിടെ നടത്തിയ പരാമർശങ്ങളുടെ പേരിൽ ബിജെപി ലക്ഷദ്വീപ് ഘടകം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐഷ സുൽത്താനയ്ക്ക് എതിരെ കേസെടുത്തത് .ചാനല്‍ ചര്‍ച്ചയ്ക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ 'ബയോവെപ്പണ്‍' എന്ന പരാമർശം ഉന്നയിച്ചതിനെയായിരുന്നു ലക്ഷദ്വീപ് ബി.ജെ.പി അധ്യക്ഷന്റെ പരാതി. പരാതിയിൽ ഐഷയ്ക്ക് എതിരെ രാജ്യദ്രോഹക്കുറ്റങ്ങള്‍ ഉള്‍പ്പെടുന്ന 12 എ,153 ബി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
advertisement
ഒന്നാം കോവിഡ് തരംഗത്തില്‍ ഒരു കേസുപോലും റിപ്പോര്‍ട്ടു ചെയ്യാതിരുന്ന ലക്ഷദ്വീപില്‍ അഡ്മിനസ്‌ട്രേറ്ററുടെ പ്രത്യേക നിര്‍ദ്ദേശത്തേത്തുടര്‍ന്ന് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയത് കോവിഡ് വ്യാപനത്തിന് കാരണമായിരുന്നു. അഡ്മിനിസ്‌ട്രേറ്ററുടെ നയങ്ങള്‍ ജൈവായുധം പോലെ തനിക്കു തോന്നുന്നുവെന്നായിരുന്നു ഐഷയുടെ പരമാര്‍ശം.
രാജ്യത്തിന്‍റെ അഖണ്ഡതയും പരമാധികാരവും അംഗീകരിക്കുന്നതില്‍ നിന്നും ജനങ്ങളെ തടയാനും കേന്ദ്ര സർക്കാരിനെതിരായ വികാരം ലക്ഷദ്വീപിലെ പ്രാദേശിക ജനസമൂഹത്തിലെ ജനങ്ങള്‍ക്കിടയില്‍ ഇളക്കിവിട്ടു. ലക്ഷദ്വീപിലെ ജനങ്ങള്‍ക്കുമേല്‍ കൊറോണ വൈറസിനെ ബയോ വെപ്പണായി ഉപയോഗിച്ചു എന്ന് വ്യാജമായി പറഞ്ഞതിലൂടെ ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് രാജ്യത്തെ മറ്റിടങ്ങളിലെ ജനങ്ങളോട് അസഹിഷ്ണുതയും ശത്രുതാമനോഭാവവും ഉടലെടുക്കാന്‍ കാരണമായയെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
advertisement
Also Read സംസ്ഥാനത്ത് നാളെ മുതൽ ബാറുകൾ അടച്ചിടും
പോലീസ് എഫ്.ഐ.ആറില്‍ പറയുന്ന തരത്തില്‍ ദേശദ്രോഹക്കുറ്റം ചെയ്തിട്ടില്ലെന്നാണ് മുൻകൂർ ജാമ്യത്തിന് ശ്രമിക്കവെ ഐഷ കോടതിയില്‍ വാദിച്ചത്. ഭരണകൂടത്തിന് എതിരായ വിമര്‍ശനം ദേശ ദ്രോഹക്കുറ്റമായി കണക്കാക്കാനാവില്ലെന്ന സുപ്രീംകോടതി അടുത്തിടെ സ്വീകരിച്ച നിലപാടുകളും ഐഷ ചൂണ്ടിക്കാട്ടി. ചാനല്‍ ചര്‍ച്ചയ്ക്കിടെ ആശയവിനിമയം തകരാറിലായതിനാല്‍ ചില തകരാറുകള്‍ ഉണ്ടായെന്നും ഐഷ പറഞ്ഞു.
എന്നാൽ ഐഷ സുൽത്താനയ്ക്ക് എതിരായ രാജ്യദ്രോഹകേസിൽ മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് ലക്ഷദ്വീപ് പൊലീസ് കോടതിയിൽ നിലപാടറിയിച്ചു. അറസ്റ്റ് ചെയ്യപ്പെടുമെന്ന ആശങ്ക നിലനിൽക്കുന്നില്ലെന്നും പോലീസ് ഹർജിയിൽ പറയുന്നു. പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ടത്. ഐഷയ്ക്കെതിരെ ചുമത്തിയ ദേശവിരുദ്ധ വകുപ്പുകൾ നിലനിൽക്കുന്നതാണ്.
advertisement
ക്രിമിനൽ നടപടി ചട്ടം 41 A പ്രകാരമാണ് നോട്ടീസ് നൽകിയതെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് മുൻകൂർ ജാമ്യഹർജി നിലനിൽക്കില്ലെന്നായിരുന്നു പൊലീസ് വാദം. ഇതു പരിഗണിച്ച കോടതി ഉപാധികളും അനുവദിച്ചു.
'ബയോവെപ്പൺ' പരാമര്‍ശത്തില്‍ ലക്ഷദ്വീപ് പൊലീസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണവുമായി ഐഷ സുല്‍ത്താന സഹകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് ചെയ്യേണ്ടതുണ്ടെങ്കില്‍ ഇടക്കാല ജാമ്യം നല്‍കണം. ഒരാഴ്ചയാവും ഇടക്കാല ജാമ്യത്തിന്റെ കാലാവധിയെന്നും 50,000 രൂപയുടെ ബോണ്ടിന് കീഴ്‌ക്കോടതി ജാമ്യം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 20, 2021 9:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഐഷ സുൽത്താന മൂന്നു ദിവസത്തേക്ക് ലക്ഷദ്വീപ് വിടരുതെന്ന് പോലീസ്; രാജ്യദ്രോഹ കേസിൽ ചോദ്യം ചെയ്യൽ പൂർത്തിയായി