കളമശ്ശേരി സ്ഫോടനത്തിൽ മരണം രണ്ടായി; ഗുരുതരാവസ്ഥയിലായിരുന്ന സ്ത്രീ മരിച്ചു

Last Updated:

കളമശേരി മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു

news18
news18
കൊച്ചി: കളമശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. തൊടുപുഴ സ്വദേശി കുമാരി (53)യാണ് മരിച്ചത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശേരി മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇതോടെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി.
ഇന്ന് രാവിലെയാണ് കളമശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർഥനയോഗത്തിനിടയിൽ കേരളത്തെ നടുക്കിയ സ്ഫോടനം നടന്നത്. കളമശേരി സംറ കൺവെഷൻ സെന്‍ററിലുണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീ നേരത്തേ മരിച്ചിരുന്നു. ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഏകദേശം രണ്ടായിരത്തിലധികം ആളുകൾ യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വെള്ളിയാഴ്ച്ച ആരംഭിച്ച മൂന്ന് ദിവസത്തെ സമ്മേളനം ഇന്ന് സമാപിക്കാൻ ഇരിക്കെയായിരുന്നു സ്ഫോടനം.
advertisement
കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ 52 പേരാണ് ചികിത്സ തേടിയത്. 18 പേർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ഇതിൽ 10 പേർ കളമശേരി മെഡിക്കൽ കോളേജിലാണ്. ഇവിടെ ചികിത്സയിലായിരുന്ന സ്ത്രീയാണ് ഇപ്പോൾ മരിച്ചത്. ഐസിയുവിൽ ചികിത്സയിലുള്ളവരുടെ നില ഗുരുതരമാണ്.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യഹോവ സാക്ഷി സഭാംഗമായ ഡൊമനിക് മാർട്ടിൻ എന്ന തമ്മനം സ്വദേശി സ്വമേധയാ പൊലീസിൽ കീഴടങ്ങിയിരുന്നു. ഫെയ്‌സ്‌ബുക്ക് ലൈവിലൂടെ കുറ്റസമ്മതം നടത്തിയ ശേഷമാണ് കൊടകര സ്റ്റേഷനിൽ കീഴടങ്ങിയത്.യഹോവ സാക്ഷികൾ ദേശവിരുദ്ധ പ്രവർത്തനമാണ് നടത്തുന്നതെന്നും സഭയ്ക്കുള്ളിലെ തർക്കമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും ഡൊമനിക് മാർട്ടിൻ പറയുന്നു.
advertisement
ഇയാൾക്കെതിരെ യുഎപിഎ അടക്കം ഗുരുതര വകുപ്പുകള്‍ ചുമത്തി.ഐപിസി സെക്ഷൻ 302, 307, എക്സ്പ്ലോസീവ് ആക്ട് 3എ, യുഎപിഎ 16(1)എ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കളമശ്ശേരി സ്ഫോടനത്തിൽ മരണം രണ്ടായി; ഗുരുതരാവസ്ഥയിലായിരുന്ന സ്ത്രീ മരിച്ചു
Next Article
advertisement
'മൊഹ്‌സിൻ നഖ്‌വി ഏഷ്യാ കപ്പ് ട്രോഫിയും മെഡലുകളും മുറിയിലേക്ക് കൊണ്ടുപോയി:' ബിസിസിഐ
'മൊഹ്‌സിൻ നഖ്‌വി ഏഷ്യാ കപ്പ് ട്രോഫിയും മെഡലുകളും മുറിയിലേക്ക് കൊണ്ടുപോയി:' ബിസിസിഐ
  • മൊഹ്‌സിൻ നഖ്‌വി ഏഷ്യാ കപ്പ് ട്രോഫിയും മെഡലുകളും മുറിയിലേക്ക് കൊണ്ടുപോയി, ബിസിസിഐ പ്രതിഷേധിച്ചു.

  • ബിസിസിഐയുടെ നിലപാടിനെ തുടർന്ന് നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ ഇന്ത്യൻ ടീം വിസമ്മതിച്ചു.

  • ബിസിസിഐ ട്രോഫിയും മെഡലുകളും എത്രയും പെട്ടെന്ന് ഇന്ത്യക്ക് തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

View All
advertisement