തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചു. ദൂരപരിധി കുറച്ചാണ് ബസ് ചാർജ് വർധിപ്പിച്ചത്. അഞ്ചു കിലോമീറ്ററിന് എട്ടുരൂപ എന്നതാണ് നിലവിലെ നിരക്ക്. ഇത് രണ്ട് കിലോമീറ്ററിന് എട്ടുരൂപയാക്കി.
ചാർജ് വർധനയ്ക്ക് ഇന്നുചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി. കോവിഡ് കാലത്തേക്ക് മാത്രമാണ് നിരക്ക് വർധന ബാധകം.
നേരത്തെ കോവിഡ് ലോക്ക്ഡൗണിന് പിന്നാലെ 50 ശതമാനം നിരക്ക് കൂട്ടി ഉത്തരവിറക്കിയിരുന്നു. കേന്ദ്ര സർക്കാരിന്റെ ലോക്ക്‌ഡൗൺ മാർഗനിർദേശങ്ങൾ കണക്കിലെടുത്ത് സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി പകുതി സീറ്റിൽ സർവീസിന് അനുമതി നൽകിക്കൊണ്ടായിരുന്നു ഇത്. പിന്നീട് മുഴുവൻ സീറ്റിലും യാത്രാനുമതി നൽകിയതോടെ നിരക്ക് വർധന പിൻവലിച്ചിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.