'കേന്ദ്രവിഹിതം ലഭിച്ചതിനു ശേഷം പദ്ധതികളുടെ പേര് മാറ്റുന്നു, ലഭിച്ച വിഹിതം ചിലവഴിച്ച കണക്കുമില്ല'; നിർമല സീതാരാമൻ

Last Updated:

എല്ലാ സംസ്ഥാനങ്ങൾക്കും കൃത്യമായ സമയത്ത് പണം നൽകുന്നുണ്ടെന്നും ഒക്ടോബർ വരെയുള്ള എല്ലാ അപേക്ഷകൾക്കും ഉള്ള തുക നൽകിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു

നിർമല സീതാരാമൻ
നിർമല സീതാരാമൻ
തിരുവനന്തപുരം: കേന്ദ്രവിഹിതത്തിൽ കേരളത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി നിർമല സീതാരാമൻ. കേരളം കൃത്യമായ പ്രപ്പോസൽ നൽകിയില്ലെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. ആറ്റിങ്ങലിൽ വായ്പ വ്യാപന മേള ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര വിഹിതങ്ങൾ കിട്ടിയതിനുശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുകയാണെന്നും മന്ത്രി പറഞ്ഞു. വിധവ- വാർധക്യ പെൻഷനുകൾക്ക് ആവശ്യമായ തുക നൽകുന്നില്ല എന്നാണ് പ്രചാരണം. എല്ലാ സംസ്ഥാനങ്ങൾക്കും കൃത്യമായ സമയത്ത് പണം നൽകുന്നുണ്ട്.
ഒക്ടോബർ വരെയുള്ള എല്ലാ അപേക്ഷകൾക്കും ഉള്ള തുക നൽകിയിട്ടുണ്ട്. അതിന് ശേഷം ഒരു അപേക്ഷയും വന്നിട്ടില്ല. മാധ്യമങ്ങളോട് ഈ കാര്യം പറയുന്നത് യഥാർത്ഥ വസ്തുത ജനങ്ങൾ അറിയാനാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. നെല്ല് സംഭരിച്ചതിന്റെ പണം സംസ്ഥാന സർക്കാർ കർഷകരുടെ അക്കൗണ്ടിലേക്കു നൽകണമെന്നും കേന്ദ്ര സർക്കാർ അങ്ങനെയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. 15ാം ധനകാര്യ കമ്മീഷന്റെ നിർദേശങ്ങൾ പാലിക്കാതെ പണം നൽകണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. കേന്ദ്രം സാധ്യമാകുന്ന രീതിയിലെല്ലാം സംസ്ഥാനത്തെ സഹായിക്കുന്നുണ്ട്. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് കേരളത്തിനുള്ള ഗ്രാന്റ് കൂട്ടിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേന്ദ്രവിഹിതം ലഭിച്ചതിനു ശേഷം പദ്ധതികളുടെ പേര് മാറ്റുന്നു, ലഭിച്ച വിഹിതം ചിലവഴിച്ച കണക്കുമില്ല'; നിർമല സീതാരാമൻ
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement