advertisement

മുഖ്യമന്ത്രി പിണറായി വിജയൻ ലിയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും; ഹസ്തദാനത്തിനുള്ള സമയം അനുവദിച്ചു

Last Updated:

മാർച്ച് 4ന് രാവിലെ 10ന് മാർപാപ്പയുമായി ഹസ്തദാനം നടത്താനുള്ള സമയം അനുവദിച്ചതായാണ് വിവരം

പോപ്പ് ലിയോ പതിനാലാമൻ, പിണറായി വിജയൻ
പോപ്പ് ലിയോ പതിനാലാമൻ, പിണറായി വിജയൻ
തിരുവനന്തപുരം: ലിയോ പതിനാലാമൻ മാർപാപ്പയുമായി വത്തിക്കാനിൽവെച്ച് കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി പിണറായി വിജയനും ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ കെ വി തോമസിനും വത്തിക്കാൻ സമയം അനുവദിച്ചു. വത്തിക്കാനിൽ ലിയോ പതിനാലാമൻ മാർപാപ്പയുമായി ഹ്രസ്വ കൂടിക്കാഴ്ച നടത്താനാണ് അവസരം. മാർച്ച് 4ന് രാവിലെ 10ന് മാർപാപ്പയുമായി ഹസ്തദാനം നടത്താനുള്ള സമയം അനുവദിച്ചതായാണ് വിവരം.
കൂടിക്കാഴ്ചയ്ക്കായി സമയം തേടി ഇന്ത്യയിലെ അപ്പോസ്തലിക് സ്ഥാനപതിക്ക് കഴിഞ്ഞ ഡിസംബറിൽ സംസ്ഥാനം കത്തയച്ചിരുന്നു. മുൻകൂട്ടി തീരുമാനിച്ച പരിപാടികളുള്ളതിനാൽ ദീർഘസമയ കുടിക്കാഴ്ച സാധ്യമല്ലെങ്കിലും മാർച്ച് 4ന് രാവിലെ 10ന് മാർപാപ്പയുമായി ഹസ്തദാനം നടത്താനുള്ള സമയം അനുവദിച്ച് സ്ഥാനപതി കാര്യാലയം മറുപടി നൽകി.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള തിരക്കുകളുള്ളതിനാൽ മുഖ്യമന്ത്രി വത്തിക്കാനിലേക്കു പോകുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
Summary: Kerala Chief Minister Pinarayi Vijayan and the state’s special representative in Delhi, K.V. Thomas, have been granted an audience with Pope Leo XIV at the Vatican. The Vatican has allotted time for a brief meeting and a formal handshake with the Pope. According to reports, the meeting is scheduled to take place on March 4 at 10:00 AM (Vatican time). This visit is seen as a significant diplomatic and cultural engagement for the state.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രി പിണറായി വിജയൻ ലിയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും; ഹസ്തദാനത്തിനുള്ള സമയം അനുവദിച്ചു
Next Article
advertisement
'വി എസിന്റെ പിഎ സുരേഷിനെ സ്ഥാനാർത്ഥിയാക്കരുത്'; മലമ്പുഴയിലും ഒറ്റപ്പാലത്തും കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്ന് ആവശ്യം
'സുരേഷിനെ സ്ഥാനാർത്ഥിയാക്കരുത്'; മലമ്പുഴയിലും ഒറ്റപ്പാലത്തും കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്ന് ആവശ്യം
  • മലമ്പുഴ, ഒറ്റപ്പാലം മണ്ഡലങ്ങളിൽ കൈ ചിഹ്നത്തിൽ സ്ഥാനാർഥികൾ മത്സരിക്കണമെന്ന് ആവശ്യം ഉയർന്നു

  • വിഎസിൻ്റെ പിഎ എ സുരേഷിനെ സ്ഥാനാർഥിയാക്കരുതെന്നും ബിജെപിക്ക് അവസരമൊരുക്കരുതെന്നും മുന്നറിയിപ്പ്

  • ഒറ്റപ്പാലത്ത് കോൺഗ്രസ് മത്സരിക്കണമെന്ന് കെപിഎസ്ടിഎ, പ്രാദേശിക നേതാക്കൾ പുറത്തുനിന്നുള്ളവർക്കെതിരെ.

View All
advertisement