Kerala Exit Poll Results 2024: കേരളത്തിൽ BJP അക്കൗണ്ട് തുറക്കും; UDF 18 വരെ സീറ്റ് നേടുമെന്ന് ന്യൂസ് 18 - പോൾഹബ്ബ് എക്സിറ്റ് പോൾ സർവേ ഫലം

Last Updated:

യുഡിഎഫ് 15 മുതൽ 18വരെ സീറ്റുകൾ നേടുമെന്നും എൽഡിഎഫ് 2 മുതൽ 5 വരെ സീറ്റുകൾ നേടും. ബിജെപി 1 മുതൽ 3 സീറ്റുകൾ വരെ നേടാമെന്നും എക്സിറ്റ് പോൾ ഫലം പറയുന്നു.

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ന്യൂസ് 18- പോള്‍ഹബ്ബ് എക്സിറ്റ് പോൾ 2024 ഫലം. യുഡിഎഫ് 15 മുതൽ 18വരെ സീറ്റുകൾ നേടുമെന്നും എൽഡിഎഫ് 2 മുതൽ 5 വരെ സീറ്റുകൾ നേടും. ബിജെപി 1 മുതൽ 3 സീറ്റുകൾ വരെ നേടാമെന്നും എക്സിറ്റ് പോൾ ഫലം പറയുന്നു.
തമിഴ്നാട്ടിൽ കോൺഗ്രസും ഡിഎംകെയും സിപിഎമ്മും ഉള്‍പ്പെടുന്ന ഇൻഡി സഖ്യം ആകെയുള്ള 39 സീറ്റിൽ 36 മുതല്‍ 39 സീറ്റ് വരെ നേടാമെന്നാണ് പ്രവചനം. എൻഡിഎ സഖ്യം 1 മുതൽ 3 സീറ്റുകൾ വരെ നേടാമെന്നും മറ്റുള്ളവർ 2 സീറ്റുവരെ നേടാമെന്നും എക്സിറ്റ് പോൾ ഫലം പറയുന്നു.
ഇന്ത്യയിലെ 543 ലോക്സഭ മണ്ഡലങ്ങളേയും തൊട്ടറിഞ്ഞാണ് രാജ്യത്തെ ഏറ്റവും വലിയ വാർത്താ ശ്യംഖലയായ ന്യൂസ് 18 എക്സിറ്റ് പോൾ തയ്യാറാക്കിയിരിക്കുന്നത്. ഓരോ ലോക്സഭാ മണ്ഡലങ്ങളിലേക്കും ഞങ്ങളുടെ സർവേ ടീം നേരിട്ടെത്തി.
advertisement
ഒരു ലോക്സഭ മണ്ഡലത്തിലെ എല്ലാ നിയമസഭ മണ്ഡലങ്ങളിലേക്ക് കടന്നുചെന്ന് തെരഞ്ഞെടുക്കപ്പെട്ട ബൂത്തുകളിൽ നിന്നാണ് സാംപിളുകൾ ശേഖരിച്ചത്. വോട്ടർമാരിൽ നിന്ന് നേരിട്ട് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എക്സിറ്റ് പോൾ ഫലം തയ്യാറാക്കിയിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Exit Poll Results 2024: കേരളത്തിൽ BJP അക്കൗണ്ട് തുറക്കും; UDF 18 വരെ സീറ്റ് നേടുമെന്ന് ന്യൂസ് 18 - പോൾഹബ്ബ് എക്സിറ്റ് പോൾ സർവേ ഫലം
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement