കേരളീയത്തിൽ ഫോക്‌ലോർ അക്കാദമിക്ക് തെറ്റ് പറ്റിയിട്ടില്ല; ഖേദം പ്രകടിപ്പിച്ചിട്ടുമില്ലെന്ന് ചെയർമാൻ
- Published by:Arun krishna
- news18-malayalam
Last Updated:
ആദിമത്തിന്‍റെ ആശയ രൂപീകരണത്തിലോ ആവിഷ്കാരത്തിലോ അക്കാദമിക്ക് തെറ്റ് പറ്റിയിട്ടില്ല.അതുകൊണ്ട് തന്നെ അതില്‍ ഖേദം പ്രകടിപ്പിക്കേണ്ട സാഹചര്യമില്ലെന്നും ഒ.എസ് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
തിരുവനന്തപുരം: കേരളീയം ആഘോഷത്തിൽ ഫോക്‌ലോർ അക്കാദമി അവതരിപ്പിച്ച ആദിമം പ്രദര്‍ശനത്തില്‍ അക്കാദമിക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ. വിഷയത്തിൽ അക്കാദമി ഖേദം പ്രകടിപ്പിച്ചെന്ന പ്രചാരണത്തെയും അദ്ദേഹം തള്ളി.
ആദിമത്തില്‍ ആദിവാസികളെയല്ല ആദിവാസി കലകളെയാണ് പ്രദര്‍ശിപ്പിച്ചത്. ആ കലാരൂപങ്ങളൊരോന്നും ഈ നാടിന്‍റെ പൈതൃക സമ്പന്നതയുടെ പ്രതീകമാണ്. ആദിമത്തിന്‍റെ ആശയ രൂപീകരണത്തിലോ ആവിഷ്കാരത്തിലോ അക്കാദമിക്ക് തെറ്റ് പറ്റിയിട്ടില്ല.അതുകൊണ്ട് തന്നെ അതില്‍ ഖേദം പ്രകടിപ്പിക്കേണ്ട സാഹചര്യമില്ലെന്നും ഒ.എസ് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
കേരളത്തിലെ ആദിവാസികള്‍ കുടിലുകളില്ല സാധാരണ വീടുകളിലാണ് താമസിക്കുന്നത്. സാധാരണക്കാര്‍ ധരിക്കുന്ന വസ്ത്രങ്ങളാണ് അവരും ധരിക്കുന്നത്. കേരളം അത്രമാത്രം സാമൂഹികമായും സാംസ്കാരികമായും വികാസം പ്രാപിച്ച സംസ്ഥാനമാണ് എന്നതാണ് അതിന് കാരണം. അവര്‍ അവരുടെ കലാരൂപങ്ങള്‍ അവതരിപ്പിക്കാന്‍ മാത്രമാണ് വംശീയ വേഷങ്ങള്‍ അണിയുന്നത്. പുതിയ തലമുറയ്ക്ക് അവ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് അക്കാമദി പ്രദര്‍ശനം ആവിഷ്കരിച്ചത്’- ഒ.എസ് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
November 08, 2023 8:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളീയത്തിൽ ഫോക്‌ലോർ അക്കാദമിക്ക് തെറ്റ് പറ്റിയിട്ടില്ല; ഖേദം പ്രകടിപ്പിച്ചിട്ടുമില്ലെന്ന് ചെയർമാൻ