'ധോണി' യായ കൊമ്പന്‍ പി.ടി 7ന്‍റെ ശരീരത്തില്‍ നിന്ന് 15 പെല്ലറ്റുകള്‍ കണ്ടെത്തി;നാടൻ തോക്കിലേതെന്ന് സംശയം

Last Updated:

ഇത്രയധികം പെല്ലറ്റുകള്‍ ശരീരത്തില്‍ തറച്ചത് കൊണ്ടാകാം ആന കൂടുതല്‍ അക്രമാസക്തനായതെന്ന് വനംവകുപ്പ് കരുതുന്നു

പാലക്കാട് ധോണിയില്‍ നിന്ന് മയക്കുവെടിവെച്ച് വനംവകുപ്പ് പിടികൂടിയ കൊമ്പന്‍ ‘ധോണി’യുടെ (പിടി  7) ശരീരത്തില്‍ നിന്ന് കണ്ടെത്തിയത് പതിനഞ്ചോളം പെല്ലറ്റുകള്‍. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പെല്ലറ്റുകള്‍ കണ്ടെത്തിയത്. ജനവാസ മേഖലയില്‍ പതിവായി ഇറങ്ങി അക്രമം കാട്ടിയിരുന്ന കൊമ്പനെ തുരത്താന്‍  നാടന്‍ തോക്കുകളില്‍ നിന്ന് വെടിവെച്ചപ്പോള്‍ ശരീരത്തില്‍ തറച്ച പെല്ലറ്റുകളാകാം എന്നാണ് നിഗമനം.
ഇത്രയധികം പെല്ലറ്റുകള്‍ ശരീരത്തില്‍ തറച്ചത് കൊണ്ടാകാം ആന കൂടുതല്‍ അക്രമാസക്തനായതെന്ന് വനംവകുപ്പ് കരുതുന്നു.
പെല്ലറ്റുകളില്‍ ചിലത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു. നിലവില്‍ ധോണി വനംഡിവിഷന്‍ ഓഫീസിന് സമീപത്തെ കൂട്ടിലാണ് കൊമ്പനെ പാര്‍പ്പിച്ചിരിക്കുന്നത്.
പൊതുവെ ശാന്തനായാണ് ധോണി പെരുമാറുന്നതെങ്കിലും ഇടയ്ക്ക് പാപ്പാന്മാരോട്  ചെറിയ രീതിയില്‍ അക്രമാസക്തനാകുന്നുണ്ട്. കൊമ്പുകൊണ്ട് കൂടിന്റെ അഴികള്‍ ഇളക്കാനും കാലുകള്‍ രണ്ടും കൂടിനുമുകളിലേക്ക് ഉയര്‍ത്തി അഴികള്‍ക്ക് പുറത്തേക്കിടാനും ശ്രമിക്കുന്നുണ്ട്. ധോണിയെ പിടികൂടാനായി വയനാട്ടില്‍നിന്നെത്തിയ ദൗത്യസംഘം ചൊവ്വാഴ്ച തിരിച്ചുപോയി. വരും ദിവസങ്ങളില്‍ ആന പാപ്പാന്മാരുമായി കൂടുതല്‍ ഇണങ്ങുമെന്നാണ് വനംവകുപ്പിന്‍റെ പ്രതീക്ഷ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ധോണി' യായ കൊമ്പന്‍ പി.ടി 7ന്‍റെ ശരീരത്തില്‍ നിന്ന് 15 പെല്ലറ്റുകള്‍ കണ്ടെത്തി;നാടൻ തോക്കിലേതെന്ന് സംശയം
Next Article
advertisement
സർ ക്രീക്കിലെ സൈനിക സജ്ജീകരണം; പാകിസ്ഥാന് മുന്നറിയിപ്പ് നൽകി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
സർ ക്രീക്കിലെ സൈനിക സജ്ജീകരണം; പാകിസ്ഥാന് മുന്നറിയിപ്പ് നൽകി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
  • പാകിസ്ഥാൻ സൈനിക സജ്ജീകരണങ്ങൾ വികസിപ്പിക്കുന്നതിനെതിരെ രാജ്‌നാഥ് സിംഗ് കർശന മുന്നറിയിപ്പ് നൽകി.

  • സർ ക്രീക്കിൽ പാകിസ്ഥാൻ അനിഷ്ടസംഭവങ്ങൾ ഉണ്ടെങ്കിൽ നിർണായകമായ പ്രതികരണം ലഭിക്കുമെന്ന് രാജ്‌നാഥ് സിംഗ്.

  • സർ ക്രീക്ക് പ്രദേശത്ത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി തർക്കം 78 വർഷങ്ങൾക്ക് ശേഷവും തുടരുന്നു.

View All
advertisement