• HOME
  • »
  • NEWS
  • »
  • kerala
  • »
  • തുർക്കി സിറിയ ദുരിതാശ്വാസത്തിന് കേരളത്തിന്റെ 10 കോടി; 'ലോകസമാധാനത്തിന് രണ്ടു കോടി' ആലോചന നടക്കുന്നെന്ന് ധനമന്ത്രി

തുർക്കി സിറിയ ദുരിതാശ്വാസത്തിന് കേരളത്തിന്റെ 10 കോടി; 'ലോകസമാധാനത്തിന് രണ്ടു കോടി' ആലോചന നടക്കുന്നെന്ന് ധനമന്ത്രി

ഇന്ധന സെസ് അടക്കം സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഒരു നികുതിയും കുറയ്ക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

ധനമന്ത്രി കെ എൻ ബാലഗോപാൽ

ധനമന്ത്രി കെ എൻ ബാലഗോപാൽ

  • Share this:

    തിരുവനന്തപുരം: ഭൂകമ്പമുണ്ടായ തുർക്കി, സിറിയ രാജ്യങ്ങൾക്ക് ദുരിതാശ്വാസ സഹായവുമായി കേരളസർക്കാർ. ഇതിനായി 10 കോടി രൂപ അനുവദിച്ചു. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് നൽകുന്ന മറുപടിയിലായിരുന്നു ധനമന്ത്രി കെഎൻ ബാലഗോപാൽ ഇക്കാര്യം അറിയിച്ചത്.

    കഴിഞ്ഞ ബജറ്റിൽ ലോകസമാധാനത്തിന് മാറ്റിവെച്ച രണ്ടു കോടി രൂപയുടെ ആലോചനകൾ നടക്കുന്നതായി മന്ത്രി പറഞ്ഞു. എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് മാറ്റാൻ 10 കോടിയും അഷ്ടമുടിക്കായൽ ശുചീകരണത്തിന് അഞ്ചുകോടി രൂപയും അനുവദിച്ചു.

    Also Read-പണത്തിലും പ്രധാനം സമാധാനം; സാമ്പത്തിക പ്രതിസന്ധിയിലും രണ്ട് കോടിയുടെ ആഗോള സമാധാന സമ്മേളനവുമായി സംസ്ഥാന സർക്കാർ

    പ‍ഞ്ചായത്ത് സ്പോര്‍ട്സ് കൗണ്‍സിൽ പദ്ധതിയിടെ ഭാഗമായി സ്കൂളുകളിൽ കായിക പരിശീലനത്തിന് മൂന്നു കോടി രൂപ അനുവദിച്ചു. അങ്കണവാടി, ആശാ പ്രവർത്തകർക്ക് ശമ്പളക്കുടിശ്ശികയും അനുവദിച്ചിട്ടുണ്ട്. അതേസമയം ഇന്ധന സെസ് അടക്കം സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഒരു നികുതിയും കുറയ്ക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

    വിദേശത്ത് പോകുന്നതും കാറ് വാങ്ങുന്നതും ഒഴിവാക്കലല്ല ചെലവ് ചുരുക്കൽ. പദ്ധതികളിൽ പ്രായോഗികവും ശാസ്ത്രീയവുമായ രീതികൾ കൊണ്ടുവന്നാണ് ചെലവ് ചുരുക്കുന്നതെന്ന് ബാലഗോപാൽ പറഞ്ഞു. ഇന്ധന സെസിൽ ഒരു രൂപ കുറയ്ക്കുമെന്ന മാധ്യമ വാർത്തകൾ കണ്ടാണ് പ്രതിപക്ഷം സമരത്തിനിറങ്ങിയതെന്ന് മന്ത്രി പരിഹസിച്ചു.

    Published by:Jayesh Krishnan
    First published: