സംസ്ഥാനത്തെ ഹോട്ടലുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനായി 'ഹൈജീന്‍ റേറ്റിങ് ആപ്പ് '
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഹോട്ടലുകളിൽനിന്ന് വിതരണം ചെയ്യുന്ന പാഴ്സലുകളിൽ ഭക്ഷണം വിതരണം ചെയ്ത സമയം രേഖപ്പെടുത്തിയ സ്റ്റിക്കർ നിർബന്ധമാക്കും
തിരുവനന്തപുരം: ഭക്ഷ്യവിഷബാധ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷ നടപടികളുമായി സർക്കാർ. ഹോട്ടലുകളിലെ ശുചിത്വം ഉറപ്പുവരുത്തുന്നതിനായി ഹോട്ടലുകൾക്ക് ഹൈജീൻ റേറ്റിങ് ആപ്പ് പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഹൈജീൻ റേറ്റിങ് ആപ്പുവഴി ജനങ്ങൾക്ക് ഹോട്ടലുകളുടെ ശുചിത്വം വിലയിരുത്താനാകും.
ഹോട്ടലുകളിൽനിന്ന് വിതരണം ചെയ്യുന്ന പാഴ്സലുകളിൽ ഭക്ഷണം വിതരണം ചെയ്ത സമയം രേഖപ്പെടുത്തിയ സ്റ്റിക്കർ നിർബന്ധമാക്കുമെന്ന് മന്ത്രി പറഞ്ഞു. എത്ര മണിക്കൂറിനകം ഭക്ഷണം ഉപയോഗിക്കാമെന്ന് സ്റ്റിക്കറിൽ രേഖപ്പെടുത്താൻ നിര്‍ദേശിക്കും. ഭക്ഷണം പാകം ചെയ്യുന്നവർക്കും വിതരണം ചെയ്യുന്നവർക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കാനും തീരുമാനമായി.
മയോണൈസില്‍ പച്ചമുട്ട ഉപയോഗിക്കുന്നത് സംസ്ഥാനത്ത് നിരോധിച്ചതായി മന്ത്രി പറഞ്ഞു. മുട്ട ഉപയോഗിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ച് മയോണൈസ് ഉണ്ടാക്കാമെന്ന് മന്ത്രി പറഞ്ഞു. ഓഡിറ്റോറിയങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിന് ഫുഡ്‌സേഫ്റ്റി അതോറിറ്റിയുടെ ലൈസന്‍സുള്ളവര്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. ഓഡിറ്റോറിയങ്ങളിലെ വെള്ളം കൃത്യമായി ഇടവേളകളില്‍ പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കണം.
advertisement
സ്റ്റേറ്റ് ലെവല്‍ സ്‌പെഷ്യല്‍ ടാസ്‌ക്‌ഫോഴ്‌സ് രഹസ്യ സ്വഭാവത്തോടെ റെയ്ഡുകള്‍ നടത്തും. ടാസ്‌ക്‌ഫോസ് പരിശോധന നടത്തുന്ന ഇടങ്ങളില്‍ അതാത് മേഖലകളിലെ എഫ്എസ്ഒ ടീമിനൊപ്പം പങ്കാളികളാകും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 12, 2023 11:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാനത്തെ ഹോട്ടലുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനായി 'ഹൈജീന്‍ റേറ്റിങ് ആപ്പ് '